- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളി സഖാവ് അയ്യപ്പന് അഭിവാദ്യം അർപ്പിക്കുകയാണോ അതോ...? അയ്യപ്പ സന്നിധിയിൽ കണ്ണടച്ചു ധ്യാനിക്കുന്ന നിരീശ്വരവാദിയായ മന്ത്രി കടകംപള്ളിയെ വെറുതെ വിടാതെ സോഷ്യൽ മീഡിയ
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ എത്തി കൈകൂപ്പി നിൽക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ. ജാതിയും മതവും ദൈവവുമൊന്നും ഇല്ലാത്ത കമ്യൂണിസ്റ്റുകാർ എന്തിനാണു അയ്യപ്പനു മുന്നിൽ തൊഴുതു നിൽക്കുന്നതെന്നാണു സൈബർ ലോകം ചോദിക്കുന്നത്. കടകംപള്ളി സഖാവ് അയ്യപ്പന് അഭിവാദ്യം അർപ്പിക്കുകയാണ്. അല്ലാതെ പ്രാർത്ഥിക്കുകയൊന്നുമല്ലെന്നാണു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 'ലാൽസലാം അയ്യപ്പാ' എന്ന അഭിവാദ്യ രീതിയാണത്രെ അത്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ സർക്കാർ വകുപ്പുകളുടേയും ദേവസ്വംബോർഡിന്റേയും മറ്റും ഏകോപനയോഗം ചേരാനുമാണ് സർക്കാർ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത്. മന്ത്രി കെ.ടി.ജലീലും കടകംപള്ളിക്കൊപ്പമുണ്ടായിരുന്നു. കടകംപള്ളിയുടേതു കപടഭക്തിയാണെന്നു വിമർശിക്കുന്നവരുമുണ്ട്. അതേസമയം, ബഹുമാനത്തോടെയുള്ള ജലീലിന്റെ നിൽപ്പാണു കപടഭക്തിയേക്കാൾ നല്ലതെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'എല്ല
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ എത്തി കൈകൂപ്പി നിൽക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ. ജാതിയും മതവും ദൈവവുമൊന്നും ഇല്ലാത്ത കമ്യൂണിസ്റ്റുകാർ എന്തിനാണു അയ്യപ്പനു മുന്നിൽ തൊഴുതു നിൽക്കുന്നതെന്നാണു സൈബർ ലോകം ചോദിക്കുന്നത്.
കടകംപള്ളി സഖാവ് അയ്യപ്പന് അഭിവാദ്യം അർപ്പിക്കുകയാണ്. അല്ലാതെ പ്രാർത്ഥിക്കുകയൊന്നുമല്ലെന്നാണു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 'ലാൽസലാം അയ്യപ്പാ' എന്ന അഭിവാദ്യ രീതിയാണത്രെ അത്.
ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ സർക്കാർ വകുപ്പുകളുടേയും ദേവസ്വംബോർഡിന്റേയും മറ്റും ഏകോപനയോഗം ചേരാനുമാണ് സർക്കാർ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത്. മന്ത്രി കെ.ടി.ജലീലും കടകംപള്ളിക്കൊപ്പമുണ്ടായിരുന്നു.
കടകംപള്ളിയുടേതു കപടഭക്തിയാണെന്നു വിമർശിക്കുന്നവരുമുണ്ട്. അതേസമയം, ബഹുമാനത്തോടെയുള്ള ജലീലിന്റെ നിൽപ്പാണു കപടഭക്തിയേക്കാൾ നല്ലതെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'എല്ലാവരുടെയും മുന്നിൽ നിന്നു പ്രാർത്ഥിക്കാനും തൊഴാനും തുടങ്ങിയ നാട്ടിലെ ബിജെപിക്കാരുടെ കച്ചോടം പൂട്ടിപ്പോകു'മെന്നാണു മറ്റൊരു വിരുതന്റെ രസകരമായ കമന്റ്. അതിനാൽ ബിജെപിക്കാർ സൂക്ഷിക്കണമെന്നാണ് ഉപദേശം. എന്തായാലും കമ്യൂണിസ്റ്റു മന്ത്രിയുടെ അയ്യപ്പാഭിവാദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.