- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ റാംജിറാവു വരെ ബിജെപിയിൽ മെമ്പറായി! ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന ബിജെപി അവകാശവാദത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: അങ്ങനെ റാംജിറാവു വരെ ബിജെപിയിൽ മെമ്പറായി...! ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന ബിജെപിയുടെ അവകാശവാദത്തെ പൊളിച്ചടുക്കാൻ സോഷ്യൽ മീഡിയയിലെ വിരുതന്മാർ ഉപയോഗിച്ചതാണ് റാംജി റാവുവിനെ. ഹലോ റാംജി റാവു സ്പീക്കിങ്.. ഗൗരവത്തിൽ വിളിച്ച റാംജിറാവുവിനെ ബിജെപി അംഗമായെന്ന സന്ദേശമാണ് കേൾക്കുന്നത്. മിസ്ഡ് കോൾ വിളിച്ചാൽ പോലും ബിജെപി അ
തിരുവനന്തപുരം: അങ്ങനെ റാംജിറാവു വരെ ബിജെപിയിൽ മെമ്പറായി...! ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന ബിജെപിയുടെ അവകാശവാദത്തെ പൊളിച്ചടുക്കാൻ സോഷ്യൽ മീഡിയയിലെ വിരുതന്മാർ ഉപയോഗിച്ചതാണ് റാംജി റാവുവിനെ. ഹലോ റാംജി റാവു സ്പീക്കിങ്.. ഗൗരവത്തിൽ വിളിച്ച റാംജിറാവുവിനെ ബിജെപി അംഗമായെന്ന സന്ദേശമാണ് കേൾക്കുന്നത്. മിസ്ഡ് കോൾ വിളിച്ചാൽ പോലും ബിജെപി അംഗമാകാം എന്നതുകൊണ്ട് അതിനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ബിജെപി ലോകത്തെ ഏറ്റവും വലിയ അംഗങ്ങളുള്ള പാർട്ടി ആയതായി ഇന്നവെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങൾ വന്നുപതിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പോലും കടത്തിവെട്ടിയാണ് ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായത്. 8.8 കോടി മെമ്പർമാർ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ എങ്ങനെയാണ് ബിജെപിക്കാർ ഈ റെക്കോർഡ് സ്വന്തമാക്കിയതെന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മിസ് കോൾ അടിപ്പിച്ച് അംഗ സംഖ്യയിൽ റെക്കോർഡിട്ടു എന്ന വിധത്തിലാണ് ആക്ഷേപ പോസ്റ്റുകൾ. ഇന്റർനാഷണൽ ചളു യൂണിയൻ അല്ലെങ്കിൽ ഐസിയു എന്ന ഫേസ്‌ബുക്ക് പേജിൽ ഇതിനെ കളിയാക്കി നിരവധി പോസ്റ്റുകൾ വന്നിട്ടുണ്ട്.
സിനിമാരംഗങ്ങളിലെ കോമഡികളാണ് കൂടുതലായും ഇവർ കൡയാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.