- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിലോ കൈയിലോ ചെളി തൊടാതെ വയലിൽ കൃഷി ഇറക്കുന്നത് എങ്ങനെയെന്ന് അറിയാമോ? പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും വിത്തു വിതയ്ക്കുന്നത് ആഘോഷമാക്കി സോഷ്യൽ മീഡിയ
ആറന്മുള: കാലിലോ കൈയിലോ ചെളി തൊടാതെ എങ്ങനെ വയലിൽ കൃഷി ഇറക്കാം? ഇതാ, അതിങ്ങനെയാണ്. പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടിയാൽ കൈകാലുകളിൽ ചെളിയാകാതെ പാടത്തു വിത്തു വിതയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആറന്മുളയിൽ പാടത്തു വിത്തു വിതയ്ക്കുന്നതിനെ പരിഹസിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. സാധാരണ കർഷകരെപ്പോലെ പാടത്തിറങ്ങാതെ കരയ്ക്കു നിന്നു വിത്തെറിഞ്ഞതിനെ ആഘോഷമാക്കിയിരിക്കുകയാണു സൈബർ ലോകം. പിണറായിയും മന്ത്രിമാരായ വി എസ് സുനിൽ കുമാറും മാത്യു ടി തോമസും എംഎൽഎമാരായ വീണ ജോർജും രാജു എബ്രഹാമും കരയ്ക്കു നിന്നു വിത്തു പാടത്തേക്കു നീട്ടിയെറിഞ്ഞതിനെ ട്രോളുകയാണു സോഷ്യൽ മീഡിയ. ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരിൽ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്താണ് മുഖ്യമന്ത്രി വിത്തെറിഞ്ഞത്. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളിലായിരുന്നു എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളുടെ ഭാഗമായി കൃഷിയിറക്കിയത്. കേരളത്തിലെ തരിശുനിലങ്ങളിൽ വിത്തിറക്കുമെന്
ആറന്മുള: കാലിലോ കൈയിലോ ചെളി തൊടാതെ എങ്ങനെ വയലിൽ കൃഷി ഇറക്കാം? ഇതാ, അതിങ്ങനെയാണ്.
പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടിയാൽ കൈകാലുകളിൽ ചെളിയാകാതെ പാടത്തു വിത്തു വിതയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആറന്മുളയിൽ പാടത്തു വിത്തു വിതയ്ക്കുന്നതിനെ പരിഹസിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്.
സാധാരണ കർഷകരെപ്പോലെ പാടത്തിറങ്ങാതെ കരയ്ക്കു നിന്നു വിത്തെറിഞ്ഞതിനെ ആഘോഷമാക്കിയിരിക്കുകയാണു സൈബർ ലോകം. പിണറായിയും മന്ത്രിമാരായ വി എസ് സുനിൽ കുമാറും മാത്യു ടി തോമസും എംഎൽഎമാരായ വീണ ജോർജും രാജു എബ്രഹാമും കരയ്ക്കു നിന്നു വിത്തു പാടത്തേക്കു നീട്ടിയെറിഞ്ഞതിനെ ട്രോളുകയാണു സോഷ്യൽ മീഡിയ.
ആറന്മുള എഞ്ചിനീയറിങ് കോളേജിനരിനരിൽ പ്രത്യേകം തയ്യാറാക്കിയ പാടശേഖരത്താണ് മുഖ്യമന്ത്രി വിത്തെറിഞ്ഞത്. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന നിലങ്ങളിലായിരുന്നു എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളുടെ ഭാഗമായി കൃഷിയിറക്കിയത്. കേരളത്തിലെ തരിശുനിലങ്ങളിൽ വിത്തിറക്കുമെന്നായിരുന്നു എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. വിത്തിറക്കൽ ചടങ്ങിനു ആഘോഷമായി മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചിരുന്നു. എന്നാൽ പാടവരമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുനിന്നു വിത്തു വിതച്ച നേതാക്കൾക്കെതിരെ പരിഹാസശരങ്ങൾ എയ്യുകയായിരുന്നു സൈബർ ലോകം.
'ചെളിയിൽ ചവിട്ടാതെ എങ്ങനെ വിത്ത് എറിയാമെന്ന് കാട്ടിതന്നെ നേതാക്കൾക്ക് നമോവാകം. ഏതായാലും ചവിട്ടി നിൽക്കാന് ചുവപ്പ് കാർപ്പറ്റ് വിരിച്ചത് ഏതായാലും നന്നായി.. അല്ലെങ്കിൽ കാലിലോ ചെരുപ്പിലോ ചെളിപറ്റിയേനേ... ഈ ചിത്രം നൽകുന്ന ഒരു സന്ദേശം കൂടിയുണ്ട്. കർഷകനെ സമൂഹത്തിൽ നിന്ന് ഏപ്പോഴും അകറ്റി നിർത്തണം...' സോഷ്യൽ മീഡിയയിൽ കണ്ട ഒരു പ്രതികരണം ഇങ്ങനെ.
വിമർശനവുമായി മറ്റു കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
- മുഖ്യമന്ത്രിയും സഹപ്രവർത്തകരും പാടത്തിറങ്ങി വിത്തിട്ട് ഉൽഘാടനം ചെയ്യണം എന്നില്ല.. പക്ഷേ പ്രതീകാത്മക ഉത്ഘാടനം നടത്തി പാടത്തിറങ്ങി ആർക്കെങ്കിലും വിത്തെറിയാമായിരുന്നു...
- ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു വിത്തെറിയും എന്ന് പ്രചാരണം നടത്തി പ്രവാസി മലായാളിയുടെ പാടത്ത് 153 ലക്ഷം മുടക്കി കൃഷി ചെയ്യുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടം..????
- ശ്രീ സുനിൽ കുമാർ നിലമൊരുക്കൽ പദ്ധതി ഉൽഘാടനം ചെയ്തത് ഒരു കോളേജ് മൈതാനത്ത് ആയിരുന്ന കാര്യം???
എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ.
നാട്ടുകാരൊന്നാകെ ആവേശത്തോടെ വഞ്ചിപ്പാട്ട് പാടിയാണ് മുഖ്യമന്ത്രിയേയും മറ്റ് നേതാക്കളേയും പാടശേഖരത്തിലേക്ക് വരവേറ്റത്. കൃഷിമന്ത്രി വി എസ് സുനിൽകുമാർ, ജലവിഭവമന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎൽഎ വീണാ ജോർജ്, മറ്റ് എംഎൽഎമാർ എൽഡിഎഫ് നേതാക്കൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിത്തിറക്കൽ ചടങ്ങിൽ പങ്കാളികളായിരുന്നു.