- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ പറിക്കുന്ന ആണി(പ്രതിമ)യൊക്കെ വേണ്ടാത്തതു തന്നെ'; തുഷാർ വെള്ളാപ്പള്ളിയെ ഫ്രണ്ട്സിലെ ജഗതിയാക്കി സോഷ്യൽ മീഡിയ; ഗുരുദേവന്റെ കാര്യത്തിൽ ഇരട്ടത്താപ്പു കാട്ടുന്ന വെള്ളാപ്പള്ളിയെയും കണക്കറ്റു പരിഹസിച്ച് സൈബർ ലോകം
തിരുവനന്തപുരം: 'അല്ല, അതിപ്പോ ആവശ്യമുള്ള ആണിയും അല്ലാത്തവയും എങ്ങനെ തിരിച്ചറിയും?' സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് എന്ന സിനിമയിലെ ആർക്കും മറക്കാനാകാത്ത ഒരു ഹാസ്യരംഗത്തിലെ ഡയലോഗാണിത്. ഇതിനു മറുപടിയായി അതുല്യനടൻ ജഗതി ശ്രീകുമാർ പറയുന്ന ഒരു വാചകമുണ്ട. നീ പറിക്കുന്നതൊക്കെ വേണ്ടാത്തത് എന്ന്. അതുപോലെയാണിപ്പോൾ ശ്രീനാരായണ ഗുരുവിന്റ

തിരുവനന്തപുരം: 'അല്ല, അതിപ്പോ ആവശ്യമുള്ള ആണിയും അല്ലാത്തവയും എങ്ങനെ തിരിച്ചറിയും?' സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ് എന്ന സിനിമയിലെ ആർക്കും മറക്കാനാകാത്ത ഒരു ഹാസ്യരംഗത്തിലെ ഡയലോഗാണിത്. ഇതിനു മറുപടിയായി അതുല്യനടൻ ജഗതി ശ്രീകുമാർ പറയുന്ന ഒരു വാചകമുണ്ട. നീ പറിക്കുന്നതൊക്കെ വേണ്ടാത്തത് എന്ന്.
അതുപോലെയാണിപ്പോൾ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് എസ്എൻഡിപി നേതാവ് തുഷാർ വെള്ളാപ്പള്ളിയുമെന്നാണ് സൈബർ ലോകം പരിഹസിക്കുന്നത്. ആർഎസ്എസുകാർ തകർക്കുന്നതൊക്കെ അനൗദ്യോഗിക പ്രതിമകളാണെന്നു തുഷാർ പറയുന്നതായാണു പരിഹാസം.
ശ്രീനാരായണഗുരുവിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുനയം കാട്ടുന്ന വെള്ളാപ്പള്ളി നടേശനെയും സോഷ്യൽ മീഡിയ കണക്കറ്റു പരിഹസിക്കുന്നുണ്ട്. ബാലസംഘം ഘോഷയാത്രയിൽ സംഘപരിവാറുകാരും എസ്എൻഡിപിക്കാരും ഗുരുവിന്റെ ആശയങ്ങൾ തച്ചുതകർക്കുന്നതിനെ ആവിഷ്‌കരിച്ചുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമാണ് എസ്എൻഡിപി നേതാക്കൾ ഉയർത്തിയത്.
എന്നാൽ, തൊട്ടുപിന്നാലെ ഗുരുവിന്റെ പ്രതിമ തകർത്തതിന് ആർഎസ്എസുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ മൗനം പാലിക്കുകയാണ് എസ്എൻഡിപി ചെയ്തത്. വിവാദത്തിന് ഇനി ഇല്ലെന്ന് കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ഇരട്ടത്താപ്പിനെ കളിയാക്കിയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്.

ബാലസംഘത്തിന്റെ ഓണാഘോഷ ഘോഷയാത്രയിൽ ശ്രീനാരായണ ഗുരു കുരിശിൽ തറയ്ക്കപ്പെട്ട നിശ്ചല ദൃശ്യം മാത്രമാണ് എസ്എൻഡിപിയുടെ പ്രശ്‌നം. കണ്ണൂരിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ഗുരുദേവന്റെ പ്രതിമ തകർത്തതിൽ ഒരു പ്രശ്‌നവും ഇല്ല എന്ന നിലപാടാണ് എസ്എൻഡിപിക്കുള്ളത്. അതിനിടെയാണ് തുഷാർ വെള്ളാപ്പള്ളി 'ഔദ്യോഹിക ഗുരുവിനേയും അനൗദ്യോഗിക ഗുരുവിനേയും' കൊണ്ടുവന്നതും. ശ്രീനാരായണ ഗുരു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം കണ്ട് അദ്ദേഹം ചിരിച്ച് മണ്ണ് കപ്പിയേനെയെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.
രസകരമായ മറ്റുചില ട്രോൾ പോസ്റ്റുകൾ ഇതാ...






