- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിപിഎൽ പട്ടികയിൽ പേരു ചേർക്കാനുള്ള തിരക്കിനിടയിൽ വീട്ടമ്മയുടെ ബാഗു നഷ്ടപ്പെട്ടു; ബാഗിനൊപ്പം നഷ്ടമായ ഐ ഫോൺ 7ഉം വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് ലോക്കറിന്റെയും താക്കോലും രണ്ടു ലക്ഷം രൂപയും പത്തു പവനും കഞ്ഞിക്കുഴിയിലെയും മുഹമ്മയിലെയും സ്ഥലത്തിന്റെ ആധാരവും കണ്ടെത്തുന്നവർക്കു മൂന്നു ലക്ഷം പ്രതിഫലം; പത്രവാർത്ത കണ്ടു 'പാവപ്പെട്ട' വീട്ടമ്മയ്ക്ക് 'എന്റെ വക 500' പ്രഖ്യാപിച്ചു സോഷ്യൽ മീഡിയ
ആലപ്പുഴ: എന്നാലും ബിപിഎൽ കാർഡിൽ പേരു ചേർക്കാനുള്ള അപേക്ഷയുമായി വന്നപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കേണ്ടിയിരുന്നോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ഒരു പാവം വീട്ടമ്മയുടെ ബാഗു നഷ്ടമായതാണു കാരണം. അഞ്ചോ പത്തോ രൂപയൊന്നുമല്ല ബിപിഎൽ പട്ടികയിലേക്ക് അപേക്ഷിക്കാൻ എത്തിയ ഈ 'പാവപ്പെട്ട' വീട്ടമ്മയുടെ കൈയിൽ നിന്നു നഷ്ടമായത്. നഷ്ടമായ സാധനങ്ങളുടെ പട്ടിക കേട്ടു 'കഷ്ടം തോന്നിയാണ്' സോഷ്യൽ മീഡിയ 'എന്റെ വക 500' നൽകാമെന്നു സമ്മതിച്ചത്. ചേർത്തല താലൂക്ക് പരിസരത്തു നിന്ന് വീട്ടമ്മയുടെ ബാഗു നഷ്ടപ്പെട്ടുവെന്നായിരുന്നു വാർത്ത. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പരാതി കൊടുക്കാനുള്ള തിരക്കിനിടെയാണു സംഭവമെന്നും വാർത്തയിൽ പറയുന്നു. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ മാത്രമല്ല, ഇനിയാണു 'ബിപിഎൽകാരിക്കു' നഷ്ടമായ സാധനങ്ങളുടെ യഥാർഥ പട്ടിക വരുന്നത്. ഐ ഫോൺ 7, എടിഎം കാർഡ്, പാൻ കാർഡ്, വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് ലോക്കറിന്റെയും താക്കോൽ, രണ്ടു ലക്ഷം രൂപ, പത്തു പവൻ സ്വർണാഭരണം, കഞ്ഞിക്കുഴിയിലെയും മുഹമ്മയിലെയും 70 സെ
ആലപ്പുഴ: എന്നാലും ബിപിഎൽ കാർഡിൽ പേരു ചേർക്കാനുള്ള അപേക്ഷയുമായി വന്നപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കേണ്ടിയിരുന്നോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ഒരു പാവം വീട്ടമ്മയുടെ ബാഗു നഷ്ടമായതാണു കാരണം.
അഞ്ചോ പത്തോ രൂപയൊന്നുമല്ല ബിപിഎൽ പട്ടികയിലേക്ക് അപേക്ഷിക്കാൻ എത്തിയ ഈ 'പാവപ്പെട്ട' വീട്ടമ്മയുടെ കൈയിൽ നിന്നു നഷ്ടമായത്. നഷ്ടമായ സാധനങ്ങളുടെ പട്ടിക കേട്ടു 'കഷ്ടം തോന്നിയാണ്' സോഷ്യൽ മീഡിയ 'എന്റെ വക 500' നൽകാമെന്നു സമ്മതിച്ചത്.
ചേർത്തല താലൂക്ക് പരിസരത്തു നിന്ന് വീട്ടമ്മയുടെ ബാഗു നഷ്ടപ്പെട്ടുവെന്നായിരുന്നു വാർത്ത. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പരാതി കൊടുക്കാനുള്ള തിരക്കിനിടെയാണു സംഭവമെന്നും വാർത്തയിൽ പറയുന്നു.
റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ മാത്രമല്ല, ഇനിയാണു 'ബിപിഎൽകാരിക്കു' നഷ്ടമായ സാധനങ്ങളുടെ യഥാർഥ പട്ടിക വരുന്നത്. ഐ ഫോൺ 7, എടിഎം കാർഡ്, പാൻ കാർഡ്, വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് ലോക്കറിന്റെയും താക്കോൽ, രണ്ടു ലക്ഷം രൂപ, പത്തു പവൻ സ്വർണാഭരണം, കഞ്ഞിക്കുഴിയിലെയും മുഹമ്മയിലെയും 70 സെന്റ് സ്ഥലത്തിന്റെ ആധാരം എന്നിവയും നഷ്ടപ്പെട്ടു. കണ്ടുപിടിച്ചു കൊടുക്കുന്നവർക്കു മൂന്നു ലക്ഷം രൂപ ഇനാം നൽകുമെന്നും വാർത്തയിൽ പറയുന്നുണ്ട്.
എന്തായാലും 'ഈ അപൂർവ വാർത്ത' സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതു ട്രോൾ ആണോ എന്നു സംശയിക്കുന്നവരും കുറവല്ല. ഇതേതോ ബോബനും മോളിയും പോലെയുള്ള ബുക്കിൽ വന്നതാകാമെന്നും സൈബർ ലോകം സംശയം പ്രകടിപ്പിക്കുന്നുണ്ട്. രസകരമായ ചില കമന്റുകൾ ഇങ്ങനെ:
- ഇവരും ബിപിഎൽ ആണോ സമ്മതിക്കണം
- ബിപിഎൽ ആയിട്ടില്ല..ആക്കാനാ .. :)
- ഒരു ബാഗിൽ ഇത്രേം സാധനങ്ങൾ കൊണ്ട് നടക്കുന്ന അവർ വെറും വീട്ടമ്മയല്ല
- ഒരു നാനോ കാറ് കൂടി ആ ബാഗിൽ വച്ചിരുന്നു എങ്കിൽ കണ്ടു പിടിക്കാൻ എളുപ്പം ആകും ആയിരുന്നു
- BPL കാർഡുകാരിയാവാൻ സാദ്ധ്യത ഉള്ളതിനാൽ ഇങ്ങള് നക്കാപ്പിച്ച കൊടുത്ത് അവമാനിക്കരുത്
- എന്റെ വക ഒരു ലക്ഷം. ( ചെക്ക് ഒൺലി)