- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രന്റെ 'തൊലി പൊളിച്ച്' സോഷ്യൽ മീഡിയ; ഇരുമുടിക്കെട്ട് നിലത്തിടുന്ന വീഡിയോ പുറത്ത് വന്നതോടെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം; മനഃപൂർവ്വം പൊലീസിന്റെ മേൽ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം; തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയയുടെ പരിഹാസം
തിരുവനന്തപുരം; കെ സുരന്ദ്രന്റെ ഇരുമുടി നിലത്തിട്ടുള്ള പ്രകടനത്തെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ. സുരേന്ദ്രൻ ഇരുമുടിക്കെട്ട് നിലത്തിടുകയും അത് പൊലീസാണ് ചെയ്തതെന്ന് വരുത്തിതീർക്കാനുമുള്ള ശ്രമമായിരുന്നു നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. പിന്നീട് ഇത് സാധുകരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ സുരേന്ദ്രന്റെ തൊലി പൊളിക്കുകയാണ് ട്രോളന്മാർ. കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കൽ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നിൽ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ കുത്തിയിരുന്നുവെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെ ഇട്ടത്. ഒരു തവണ പൊലീസുകാരൻ ഇരുമുടിക്കെട്ട് എടുത്ത് നൽകി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രൻ പ്രതിഷേധിച്ചതോടെ നിർബന്ധപൂർവം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നൽകുകയായിരുന്
തിരുവനന്തപുരം; കെ സുരന്ദ്രന്റെ ഇരുമുടി നിലത്തിട്ടുള്ള പ്രകടനത്തെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ. സുരേന്ദ്രൻ ഇരുമുടിക്കെട്ട് നിലത്തിടുകയും അത് പൊലീസാണ് ചെയ്തതെന്ന് വരുത്തിതീർക്കാനുമുള്ള ശ്രമമായിരുന്നു നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. പിന്നീട് ഇത് സാധുകരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ സുരേന്ദ്രന്റെ തൊലി പൊളിക്കുകയാണ് ട്രോളന്മാർ.
കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കൽ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നിൽ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ കുത്തിയിരുന്നുവെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.
ഒരു തവണ പൊലീസുകാരൻ ഇരുമുടിക്കെട്ട് എടുത്ത് നൽകി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രൻ പ്രതിഷേധിച്ചതോടെ നിർബന്ധപൂർവം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നൽകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂർവ്വം പൊലീസിന്റെ മേൽ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയർന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാർത്തയ്ക്ക് സ്‌കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നു.
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടി സഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ലെന്നും തോമസ് ഐസക്കും പറഞ്ഞിരുന്നു.