- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവാഹ മോചനത്തിനു ശേഷം അമലയുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു; താരം പ്രത്യക്ഷപ്പെട്ടത് കുഞ്ഞുടുപ്പുകൾ മാത്രം ധരിച്ചു കൊണ്ട്'; അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം
തിരുവനന്തപുരം: വിവാഹമോചനത്തിന് ശേഷം തമിഴിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല പോൾ. സാധാരണ രീതിയിൽ വിവാഹ മോചിതയായ നടി നടിമാർ സിനിമയിൽ ചെറിയ ഇടവേളകൾ എടുക്കാറുണ്ടെങ്കിലും അത്തരം രീതികൾ ഒന്നും അമലയുടെ കാര്യത്തിൽ ഇല്ല. വിവാഹ ശേഷവും താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതേസമയം വിവാഹമോചനത്തിന് ശേഷമുള്ള അമലയുടെ വ്യക്തിജീവിതത്തിൽ താരത്തിന് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. അതിൽ പ്രധാന വിമർശനം വസ്ത്ര ധാരണത്തെക്കുറിച്ചാണ്. നേരത്തെ അമലയുടെ ഒരു ഫോട്ടോയിൽ ആരാധകൻ ഇതേവിഷയം ചൂണ്ടിക്കാട്ടി കുറിച്ച ഒരു അഭിപ്രായവും വാർത്തയായിരുന്നു. 'വിവാഹമോചിതരായ സ്ത്രീകൾ എപ്പോഴും ഹോട്ട് ആണ്' എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരെ കടുത്തഭാഷയിൽ അമല പ്രതികരിക്കുകയും ചെയ്തിരുന്നു. അമലയുടെ പ്രതികരണത്തെ പിന്തുണച്ച് പലരും രംഗത്ത് വരികയും ചെയ്തിരുന്നു. വിവാഹമോചനശേഷവും പാർട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുൻഭർത്താവ് എൽ വിജയ് ഗ്ലാമർലോകത്തുനിന്നും അകലം പാലിച്ചു നിൽക്കുകയായിരു
തിരുവനന്തപുരം: വിവാഹമോചനത്തിന് ശേഷം തമിഴിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല പോൾ. സാധാരണ രീതിയിൽ വിവാഹ മോചിതയായ നടി നടിമാർ സിനിമയിൽ ചെറിയ ഇടവേളകൾ എടുക്കാറുണ്ടെങ്കിലും അത്തരം രീതികൾ ഒന്നും അമലയുടെ കാര്യത്തിൽ ഇല്ല. വിവാഹ ശേഷവും താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതേസമയം വിവാഹമോചനത്തിന് ശേഷമുള്ള അമലയുടെ വ്യക്തിജീവിതത്തിൽ താരത്തിന് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. അതിൽ പ്രധാന വിമർശനം വസ്ത്ര ധാരണത്തെക്കുറിച്ചാണ്.
നേരത്തെ അമലയുടെ ഒരു ഫോട്ടോയിൽ ആരാധകൻ ഇതേവിഷയം ചൂണ്ടിക്കാട്ടി കുറിച്ച ഒരു അഭിപ്രായവും വാർത്തയായിരുന്നു. 'വിവാഹമോചിതരായ സ്ത്രീകൾ എപ്പോഴും ഹോട്ട് ആണ്' എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരെ കടുത്തഭാഷയിൽ അമല പ്രതികരിക്കുകയും ചെയ്തിരുന്നു. അമലയുടെ പ്രതികരണത്തെ പിന്തുണച്ച് പലരും രംഗത്ത് വരികയും ചെയ്തിരുന്നു.
വിവാഹമോചനശേഷവും പാർട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുൻഭർത്താവ് എൽ വിജയ് ഗ്ലാമർലോകത്തുനിന്നും അകലം പാലിച്ചു നിൽക്കുകയായിരുന്നു. മാദ്ധ്യമങ്ങളിൽ ഒരു അഭിമുഖത്തിന് പോലും മുന്നോട്ട് വന്നില്ല. അമലയാകട്ടെ ഇപ്പോഴും വിജയ്യെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും വിവാഹം ശരിയായ പ്രായത്തിൽ നടക്കാത്തതാണ് ഇത്രയും പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും അഭിമുഖങ്ങൾ നൽകി വ്യക്തമാക്കുകയും ചെയ്തു. വിജയ്യുമായുള്ള ബന്ധം തകരാൻ കാരണം അമലയുടെ നിലപാടുകൾ തന്നെയാണെന്നാണ് ഭൂരിഭാഗം പേരും അമലയെ കുറ്റപ്പെടുത്തുന്നത്.
ഇപ്പോഴിതാ അമല പോളിനെതിരെ ട്രോളന്മാർ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണയും അമലയുടെ ഗ്ലാമർവസ്ത്രധാരണമാണ് വിനയായത്. വിവാഹമോചനത്തിന് ശേഷം കൂടുതൽ ഗ്ലാമറായ വേഷങ്ങൾ ധരിക്കുന്ന അമല പോളിനെ പല തവണ ട്രോളന്മാർ കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ സെലിബ്രിറ്റി ബാറ്റ്മിന്റണിൽ അമല ധരിച്ചു വന്ന വേഷമാണ് വിഷയം. പ്രധാനമായും തമിഴ് ട്രോൾ പേജുകളിലാണ് വ്യക്തിപരമായ ആക്രമണം. വിവാഹ മോചനത്തിന് തൊട്ടു പിന്നാലെ താരത്തിന് തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ഇനി അവസരങ്ങൾ കുറയും എന്ന് ഗോസിപ് കോളങ്ങളിൽ വാർത്തയായിരുന്നു. ഇപ്പോൾ താരത്തിനെതിരെയുള്ള ട്രോൾ ആക്രമണം വിജയിയെ ലക്ഷ്യം വച്ചു കൊണ്ടുള്ളതാണെന്നാണ് പരക്കെ ഉള്ള ആക്ഷേപം.
2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം.
ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രം, ജയറാം നായകനാകുന്ന അച്ചായൻസ്, ധനുഷിന്റെ വിഐപി 2 എന്നിവയാണ് അമലയുടെ പുതിയ പ്രോജക്ടുകൾ.