തിരുവനന്തപുരം: നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടി ബോക്‌സ് ഓഫീസ് ഗോദയിലേക്ക് ഇറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗലിനെ സ്വീകരിച്ചുകൊണ്ട് ട്രോൾ ഗ്രൂപ്പുകളും സജീവമായിരിക്കുകയാണ്. ചിത്രത്തെയും ആമിറിന്റെ പ്രകടനത്തെയും പ്രകീർത്തിച്ചു കൊണ്ടാണ് ട്രോളുകൾ ഏറെയും.

ആമിർ ന്റെ പ്രകടനത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഒന്നും ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് കുതിപ്പു തുടരുകയാണ്. സിനിമാ സമരം മലയാള സിനിമകളുടെ റിലീസിന് പ്രതിസന്ധിയായപ്പോൾ വെള്ളിയാഴ്ച പുറത്തിറങ്ങിയ ദംഗലിന് കേരളത്തിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണിപ്പോള്

ഗുസ്തിക്കാരനായ മഹാവീർ ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എങ്ങും മികച്ച അഭിപ്രായം മാത്രമാണ് ചിത്രത്തിന്. കഴിഞ്ഞ ദിവസം ആമിറിന്റെ പ്രകടനത്തേയും ചിത്രത്തേയും പ്രശംസിച്ച് സൽമാൻ ഖാനും ഗൗതം മേമോൻ ഉൾപെടെയുള്ളവർ രംഗത്ത് വന്നിരുന്നു.

വർഷത്തിൽ ഒരു ചിത്രം മാത്രമേ ചെയ്യുന്നു ഉള്ളു എങ്കിലും വർഷം മുഴുവൻ ഓർമിക്കാൻ ഉള്ളത് അതിൽ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബിൽ ഇടം നേടാൻ വേണ്ടിയാണ് ആമിർ എത്തിയിരിക്കുന്നത് എന്നാണ് കൂടുതൽ ആരാധകരും പറയുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത ട്രോളുകൾ കാണാം...