- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലി മലയാളത്തിലേക്ക് ഡബ്ബു ചെയ്തിറക്കിയപ്പോൾ 'പെറ്റ തള്ള പോലും സഹിക്കൂല..'; രജനി അണ്ണനെ കൊന്നെടാ മഹാപാപികളെ കൊന്നു, ഇതിലും വലുത് ഒന്നും വരാനില്ല; ഏഷ്യാനെറ്റിൽ കബാലിയുടെ 'കോമഡി വേർഷൻ' സംപ്രേഷണം ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സൂപ്പർഹിറ്റ് സിനിമ 'കബാലി' കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. മലയാളത്തിൽ ഡബ്ബ് ചെയ്തായിരുന്നു മിനിസ്‌ക്രീനിൽ എത്തിയത്. രജനിയുടെ കിടിലൻ മാസും ആക്ഷനും ഡബ്ബിങിലൂടെ തകർത്തതായി ആരാധകർ പറയുന്നു. 'ഞങ്ങളുടെ കബാലിയെ കൊന്നല്ലോ മഹാ പാപികളെ' എന്നാണ് വേദനയോടുകൂടി ട്രോളർമാർ പറയുന്നത്. പാട്ടും കൂടി ഡബ്ബ് ചെയ്യുമ്പോൾ കണ്ണു നിറഞ്ഞു പോകുമെന്നാണ് ചിലർ പറയുന്നത്. കബാലി എന്ന സിനിമയെ തന്നെ വെറുത്തുപോയി... അമ്മാതിരി ഡബ്ബിങ് ആണെന്നും ജഗദീഷ് അണ്ണന്റെ നെരുപ്പ് ഡാ... പാട്ടും കൂടിയിരുന്നേൽ ഒറിജിനൽ കബാലി പോലും നെരുപ്പായി പോയേനെ എന്നും പലരും ട്രോളി. ഡബ്ബു ചെയ്തു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതൊരു കോമഡി പടം ആയിരുന്നത് എന്ന് ആത്മഗതം പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റിനേയും കാണാം ട്രോളിൽ. ചിത്രം ടെലിവിഷനിൽ സംപ്രേഷണം ആരംഭിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായിരുന്നു. കലികാലം അല്ലാണ്ടിപ്പം എന്താ പറയുക, ഇതിലും വലുത് ഒന്നും വരാനില്ല. തമിഴ് ആയിരുന്നെങ്കിൽ ആളുകൾക്ക് പടം ആസ്വാദ്യ
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സൂപ്പർഹിറ്റ് സിനിമ 'കബാലി' കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. മലയാളത്തിൽ ഡബ്ബ് ചെയ്തായിരുന്നു മിനിസ്‌ക്രീനിൽ എത്തിയത്. രജനിയുടെ കിടിലൻ മാസും ആക്ഷനും ഡബ്ബിങിലൂടെ തകർത്തതായി ആരാധകർ പറയുന്നു. 'ഞങ്ങളുടെ കബാലിയെ കൊന്നല്ലോ മഹാ പാപികളെ' എന്നാണ് വേദനയോടുകൂടി ട്രോളർമാർ പറയുന്നത്. പാട്ടും കൂടി ഡബ്ബ് ചെയ്യുമ്പോൾ കണ്ണു നിറഞ്ഞു പോകുമെന്നാണ് ചിലർ പറയുന്നത്.
കബാലി എന്ന സിനിമയെ തന്നെ വെറുത്തുപോയി... അമ്മാതിരി ഡബ്ബിങ് ആണെന്നും ജഗദീഷ് അണ്ണന്റെ നെരുപ്പ് ഡാ... പാട്ടും കൂടിയിരുന്നേൽ ഒറിജിനൽ കബാലി പോലും നെരുപ്പായി പോയേനെ എന്നും പലരും ട്രോളി.
ഡബ്ബു ചെയ്തു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതൊരു കോമഡി പടം ആയിരുന്നത് എന്ന് ആത്മഗതം പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റിനേയും കാണാം ട്രോളിൽ. ചിത്രം ടെലിവിഷനിൽ സംപ്രേഷണം ആരംഭിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായിരുന്നു.
കലികാലം അല്ലാണ്ടിപ്പം എന്താ പറയുക, ഇതിലും വലുത് ഒന്നും വരാനില്ല. തമിഴ് ആയിരുന്നെങ്കിൽ ആളുകൾക്ക് പടം ആസ്വാദ്യകരമാകുമായിരുന്നു. ഇങ്ങനെ പോകുന്നു കമന്റുകൾ... ദയവു ചെയ്തു ഇജ്ജാതി വെറുപ്പിക്കൽസ് തുടരുതെന്നും ട്രോളർമാർ അപേക്ഷിക്കുന്നു..
മലയാളം കബാലിയെ സോഷ്യൽ മീഡിയ ആഘോഷിച്ചപ്പോൾ രസകരമായ കമന്റുകൾ ഇങ്ങനെ....