തിരുവനന്തപുരം: എന്തും ഏതും സോഷ്യൽ മീഡിയയിൽ ഒരു ആഘോഷമാണ്. അത് മൊല്ലാക്കമാരുടെ പ്രസ്താവന ആയാലും തീവ്രസംഘപരിവാറുകാരുടെ പ്രസ്താവന ആയാലും. എന്തായാലും ഏറ്റവും ഒടുവിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നത് മേജർ രവിയാണ്. സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുമെന്ന് പറഞ്ഞ സംവിധായകനെ സോഷ്യൽ മീഡിയ കളിയാക്കിക്കൊണ്ടാണ് രംഗത്തുവന്നത്. ചാനൽ ചർച്ചക്കിടെ ദുർഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ചില ട്രോളുകൾ കൊഴുക്കുകയാണ്.

മുമ്പ് മേജർ രവി പറഞ്ഞ വാക്കുകളും സിനിമാ രംഗങ്ങളും ഉപയോഗിച്ച് തന്നെയാണ് അദ്ദേഹത്തിനെതിരെ ട്രോളുകൾ. ചുരുക്കത്തിൽ ഫേസ്‌ബുക്ക് ഒരു തുപ്പൽ കോളാമ്പിയായിക്കി മാറ്റിയിട്ടുണ്ട് രവിയുടെ പ്രസ്താവന. ദുർഘാ ദേവിയെ വേശ്യയെന്ന് വിളിച്ചപ്പോൾ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും. അങ്ങിനെയുള്ളവർക്ക് സ്വന്തം അമ്മയെ വേശ്യയെന്ന് വിളിച്ചാൽ പോലും ഇതു തന്നെയാണ് തോന്നുകയെന്നും മേജർ രവി പറഞ്ഞിരുന്നു.

സ്വന്തം അമ്മയെ കുറിച്ച് വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് പറയുമ്പോൾ ആരും പ്രതികരിക്കാത്തതിൽ തനിക്ക് വിഷമ തോന്നുന്നുണ്ടെന്നും മേജർ രവി പറഞ്ഞു. കൊച്ചിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്ന ആ സ്ത്രീയുടെ മുഖത്ത് മേജർ രവിയെന്ന വ്യക്തിക്ക് അനുവാദം ലഭിക്കുകയാണെങ്കിൽ കാറിതുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് അവറിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പാർലമെന്റ് പ്രസംഗത്തക്കെുറിച്ചുള്ള ചർച്ചയ്ക്കിടെ ചർച്ചയിക്കിടെ ദുർഗ ദേവിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ വിമർശനങ്ങളും സംഘപരിവാർ പ്രവർത്തകരിൽ നിന്ന് വധഭീഷണിയും ഉയർന്നിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് പ്രമുഖനായ ഒരു വ്യക്തിയും സിന്ധു സൂര്യകുമാറിനെതിരെ പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്.