തിരുവനന്തപുരം: മാദിയെ ഗംഗാ നദിയുമായി ഉപമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമാണ്. സിനിമാ സന്ദരഭങ്ങളും നിത്യ ജീവിതത്തിലെ രസകരമായി മുഹുർത്തങ്ങളും ഒക്കെ ട്രോളുകളിൽ നിറയുന്നു. ' പാപങ്ങൾ എല്ലാം ഇനി 'മോദി' യിൽ ഒഴുക്കാം, എന്നാണ് ഒരു കൂട്ടം പോർ പറയുന്നത്. ഒരു കാലത്ത് ശുദ്ധമായിക്കിടന്ന ഗംഗാ നദി ഇന്ന് മാലിന്യം തള്ളാനുള്ള സ്ഥലമായാണ് ആളുകൾ ഉപയോഗിക്കുന്നത്. അത്രയ്ക്ക് മലിനമായിരിക്കുന്നു നമ്മുടെ നദി, അങ്ങനെ എങ്കിൽ മോദിയും മാലിന്യം തള്ളാനുള്ള സ്ഥലമാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

കുഞ്ഞിരാമായണത്തിലെയും കമ്മട്ടിപ്പാടത്തിലേയും കഥാ സന്ദർഭങ്ങളാണ് പ്രചരിക്കുന്ന ട്രോളുകളിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിയത്. ചേട്ടാ ചേട്ടനെ കാണാൻ ഗംഗാ നദിയെപ്പോലെ ഉണ്ട്, ഒരു ട്രോളിൽ പറയുമ്പോൾ, ഡാ വിളിക്കുന്നത് ഗംഗയാ എന്ന് അമിത് ഷാ യോട് പറയപമ്പോൾ, ഗംഗയോ ഏത് ഗംഗ, എന്ന് അമിത് ഷ തിരിച്ചു ചോദിക്കുമ്പോൾ മോദി എന്നു പറയുന്ന രംഗങ്ങളും ട്രോളുകളിൽ കാണാം..

ഗുജറാത്തിലെ മെഹ്‌സാനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ മോദി അഴിമതിക്കാരനാണെന്ന് രാഹുൽ ആരോപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗ പോലെ പവിത്രമാണെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. അതിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ആറു മാസത്തിനിടയിൽ ഒമ്പതു തവണ സഹാറ ഗ്രൂപ്പിന്റെ കൈയിൽനിന്ന് കോടികൾ കോഴ വാങ്ങി. ആദായനികുതി വകുപ്പിന് ഇതു സംബന്ധിച്ച എല്ലാ രേഖകളുമുണ്ട്. ഇത് അന്വേഷിക്കുമോ എന്ന് മെഹ്‌സാനയിലെ റാലിയിൽ രാഹുൽ ചോദിച്ചു. അഴിമതിക്കെതിരെ ചെറുവിരലനക്കാൻ മോദി സർക്കാർ തയാറായാൽ, കോൺഗ്രസ് അവർക്ക് സമ്പൂർണ പിന്തുണ നൽകുമെന്നും രാഹുൽ പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്തമില്ലാത്തതും നാണംകെട്ടതുമായ ആരോപണങ്ങളിൽ ഞാൻ അപലപിക്കുന്നു. ജനം ഒരിക്കലും ഇതു വിശ്വസിക്കുകയില്ല. രാഹുലിൽനിന്ന് മറ്റൊന്നും രാജ്യം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ് നേതാവായ അദ്ദേഹം അഴിമതിയുടെ കാവൽക്കാരനാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു..