തിരുവനന്തപുരം: സുനാമി , ചുഴലിക്കാറ്റ് , വെള്ളപ്പൊക്കം ഇങ്ങനെ പല ദുരന്തങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.......! പക്ഷേ ഇജ്ജാതി ലോക ദുരന്തം ഇതാദ്യമായിട്ടാ...!. ജയസൂര്യയുടെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പത്രവാർത്തയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചാ വിഷയം. എച്ച്. ഐ.വി. ബാധിതയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഇപ്പോൾ പിണറായി സർക്കാരിനെതിരെയാണ് ലീഗുകാർ ഉപയോഗിക്കുന്നത്. എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ 'തൊള്ളായിരം ചങ്കന്റെ കാലത്ത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്നത്.

എവിടെ, ആരാണ് ആദ്യം ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിച്ചതെന്നതിന് വ്യക്തത ഇല്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ സിനിമ ഏത് ജീവിതം ഏത് എന്ന് തിരിച്ചറിയാത്തവരാണ് സർക്കാരിനെ താഴെ ഇറക്കാൻ നടക്കുന്നത് എന്നാണ് ഇടതു അനുകൂലികൾ ആരോപിക്കുന്നത്. ഇന്റർ നാഷണൽ ഹ്യൂമൻ റൈറ്റ്‌സ്, ഫ്രീ തിങ്കേഴ്‌സ്, പൊളിറ്റിക്‌സ് തുടങ്ങിയ ഗ്രൂപ്പുകളിലും വാർത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ നായിക ആത്മഹത്യ ചെയ്തത് കാണിക്കാൻ വേണ്ടിയാണ് ഇങ്ങനൊരു വാർത്ത ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ചിത്രത്തിന്റെ സിഡി റിലീസ് ആയ സാഹചര്യത്തിൽ ആരോ കൗതുതത്തിന് തയ്യാറാക്കിയ പോസ്റ്റാണ് ലീഗ് പ്രവർത്തകൻ കാര്യമറിയാതെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൈക്കോസിസിന്റെ പല വേർഷനൂം കണ്ടിട്ടുണ്ട്... പക്ഷേ ഇത്രയും ഭയങ്കര വേർഷൻ ആദ്യായിട്ടാ..., ലോക തോൽവി..എന്താടോ നന്നാവാത്തെ, ഈസരോ ഇനി ഓൾടെ പ്രേതം മുഖ്യമന്ത്രീനെ കാണാൻ പോകുവോ ?, എന്തോരം ഇടികൾ വേസ്റ്റായി പോകുന്നു. അതിൽ ഒന്ന് ലീഗ് പ്രവർത്തകരുടെ തലയിൽ ഒന്ന്...., ഇക്കാ ഇങ്ങള് വേറെ ലെവലാണ്...!, അസഹിഷ്ണുതയുടെ മറ്റൊരു വേർഷൻ !ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.