- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിൽ 500ന്റേയും 1000ന്റേയും നോട്ടുള്ളവർ പരമദരിദ്രരും 50 ന്റേയും 100 ന്റേയും നോട്ടുള്ളവർ അതിസമ്പന്നരുമായ വിചിത്രമായ ദിവസം; കുപ്പി ,പാട്ടാ ,പ്ലാസ്റ്റിക് ,പഴയ 1000 രൂപ 500 രൂപാ നോട്ടുകൾ കൊടുക്കാനുണ്ടോ ? ' മോദിയണ്ണൻ' നോട്ടുകൾ അസാധുവാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം
തിരുവനന്തപുരം: സോഷ്യൽ മീഡിയ ട്രോളർ മാരെക്കുറിച്ച് പ്രത്യേകിച്ച് മുഖവുര ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പുതിയ പുതിയ വിഷയം കിട്ടാൻ കാത്തിരിക്കുന്നവരുടെ അടുത്തേക്കാണ് വൈദ്യൻ കൽപിച്ചതും പാൽ രോഗി ഇച്ചിച്ചതും പാൽ എന്ന പോലെ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന എത്തിയത്. ചൊവ്വാഴ്ച അർധ രാത്രി മുതൽ 1000,500 നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ പ്രളയമായികുന്നു. ഒറ്റയടിക്ക് നൂറുരുപ രാജ്യത്തെ ഏറ്റവും വലിയ കറൻസിയായത് ചിലർ ആഘോഷിച്ചപ്പോൾ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും പിന്നാലെ എത്തി. കെ.എം മാണിയേയും ജയലളിതയേയും കെ. ബാബുവിനേയുമാണ് ട്രോളർമാർ കണക്കിന് പരിഹസിച്ചത്. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടിലും മാണിയുടെ പാലായിലെ വീട്ടിലും തൃപ്പൂണിത്തുറയിൽ ബാബുവിന്റെ വീട്ടിലും എല്ലാവർക്കും 5000 രൂപ വച്ച് കൊടുക്കുന്നു (5ത1000). ഓഫർ പരിമിത സമയത്തേക്ക് മാത്രം.., കഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ
തിരുവനന്തപുരം: സോഷ്യൽ മീഡിയ ട്രോളർ മാരെക്കുറിച്ച് പ്രത്യേകിച്ച് മുഖവുര ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പുതിയ പുതിയ വിഷയം കിട്ടാൻ കാത്തിരിക്കുന്നവരുടെ അടുത്തേക്കാണ് വൈദ്യൻ കൽപിച്ചതും പാൽ രോഗി ഇച്ചിച്ചതും പാൽ എന്ന പോലെ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന എത്തിയത്. ചൊവ്വാഴ്ച അർധ രാത്രി മുതൽ 1000,500 നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ പ്രളയമായികുന്നു.
ഒറ്റയടിക്ക് നൂറുരുപ രാജ്യത്തെ ഏറ്റവും വലിയ കറൻസിയായത് ചിലർ ആഘോഷിച്ചപ്പോൾ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും പിന്നാലെ എത്തി. കെ.എം മാണിയേയും ജയലളിതയേയും കെ. ബാബുവിനേയുമാണ് ട്രോളർമാർ കണക്കിന് പരിഹസിച്ചത്. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടിലും മാണിയുടെ പാലായിലെ വീട്ടിലും തൃപ്പൂണിത്തുറയിൽ ബാബുവിന്റെ വീട്ടിലും എല്ലാവർക്കും 5000 രൂപ വച്ച് കൊടുക്കുന്നു (5ത1000). ഓഫർ പരിമിത സമയത്തേക്ക് മാത്രം.., കഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടർ ശാന്തൻ പുളിക്കൽ റിപ്പോർട്ട് ചെയ്യുന്നു.. ഇങ്ങനെ പോകുന്നു ട്രോളുകൾ..
അതേസമയം പുലിമുരുകൻ സിനിമയുടെ നിർമ്മാതാവ് ടോമിച്ചൻ മുളക്പാടത്തിന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്ന ട്രോളുകളാണ് ആളുകൾ കൂടുതൽ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ പുലുമുരുകൻ 100 കോടി ക്ലബ്ബിൽ കയറിയിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു. കെയ്യിൽ കാശില്ലാത്ത സാധാരണക്കാരുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ട്രോളുകളും പ്രചിരിക്കുന്നവയിൽ പെടുന്നു.
ട്രോളാൻ വിഷയമില്ലാതെ വരണ്ട് കിടക്കവേയാണ് മോദിയണ്ണൻ ഗമണ്ടൻ സംഗതി ഇട്ട് തന്നത്. പിന്നെ വെറുതെ ഇരിക്കാൻ പറ്റുമോ. തുടങ്ങി നല്ലൊന്നൊന്തരം ട്രോളുകൾ. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ട്രോളുകളിൽ കൂടി ഒന്ന് പോയിവരാം.
- അറിയാതെ വണ്ടിയും കൊണ്ട് ഇരിട്ടി ബസ് സ്റ്റാണ്ടിന്റെ ഉള്ളിൽ കയറിയതാ.....പൊലീസ് പിടിച് 1000 കൊടുത്തപ്പോൾ പൊലീസ് പറയുവാ 100 മതിയെന്ന് .പകച്ചു പോയി .....
- ഇപ്പൊ ഒരുത്തനെ വിളിച്ച് ഒരു 100 രൂപ കടം ചോദിച്ചു. അവൻ പറയുവാ 100 ഇല്ല വേണേൽ 1000 തരാമെന്ന്. എന്റെ കണ്ണ് നിറഞ്ഞു പോയി
- കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം
- ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോൾ തരാത്തവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു...
- ആ പാവം ടോമിച്ചൻ മുളകുപ്പാടം ഒക്കെ എങ്ങനെ നൂറുകോടി ചില്ലറയാക്കുമോ എന്തോ
- കുപ്പി ,പാട്ടാ ,പ്ലാസ്റ്റിക് ,പഴയ 1000 രൂപ 500 രൂപാ നോട്ടുകൾ കൊടുക്കാനുണ്ടോ ?
- കയ്യിൽ 500 റിന്റെയും 1000 ത്തിന്റെയും നോട്ടുള്ളവർ പരമദരിദ്രരും 50 ന്റെയും 100 ന്റെയും നോട്ടുള്ളവർ അതിസമ്പന്നരുമായി കാണപ്പെടുന്ന വിചിത്രമായ ദിവസമാണ് നാളെ !