- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലത് ചെയ്ത അനക്കിരിക്കട്ടെ ഒരു സസ്‌പെൻഷൻ, കടക്ക് പുറത്ത്... പാർട്ടി എതിർക്കുന്ന മുതലാളിമാരെ മാത്രമേ ബൂർഷ്വാസിയായി കാണൂ..; റാവിസ് ഹോട്ടലിൽ നിന്നും മോശം ഭക്ഷണം പിടിച്ച ഫുഡ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്ത മറുനാടൻ വാർത്ത ഏറ്റെടുത്ത് സൈബർ ലോകം; രവി മുതലാളിക്ക് മുമ്പിൽ മുട്ടിടിച്ച ഇരട്ടച്ചങ്കനെതിരെ ട്രോളുകൾ
തിരുവനന്തപുരം: പ്രവാസി വ്യവസായി രവി പിള്ളയുടെ റാവിസ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഫുഡ്ഇൻസ്പെക്ടറെ പിണറായി സർക്കാർ സസ്പെന്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പിണറായി സർക്കാറിലെ പല പ്രമുഖർക്കും വേണ്ടപ്പെട്ട വ്യക്തിയാണ് രവി പിള്ള എന്നതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്. ഇന്നലെ മറുനാടൻ പുറത്തുവിട്ട ഈ വാർത്ത സൈബർ ലോകത്ത് ഇന്നലെ തരംഗമാകുകയും ചെയ്തു. ഈ നടപടിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സർക്കാറിനും കടുത്ത ഭാഷയിലുള്ള ട്രോളുകളാണ് നേരിടേണ്ടി വന്നത്. സി.പി.എം സൈബർ അണികൾ പോലും ഈ വിഷയത്തിൽ നിശബ്ദത പാലിച്ചപ്പോഴാണ് എതിർ പാർട്ടിക്കാർ മറുനാടൻ വാർത്ത ആഘോഷമാക്കിയത്. ട്രോൾ ഗ്രൂപ്പുകളിലും സി.പി.എം അണികളെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളായിരുന്നു. പിണറായി വിജയന്റെ കടക്കുപുറത്ത് പ്രയോഗം കടമെടുത്തും മറ്റുമായിരുന്നു ട്രോളുകൾ. നല്ലത് ചെയ്ത അനക്കിരിക്കട്ടെ ഒരു സസ്‌പെൻഷൻ.. കടക്ക്പുറത്ത് എന്നു പറഞ്ഞാണ
തിരുവനന്തപുരം: പ്രവാസി വ്യവസായി രവി പിള്ളയുടെ റാവിസ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഫുഡ്ഇൻസ്പെക്ടറെ പിണറായി സർക്കാർ സസ്പെന്റ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പിണറായി സർക്കാറിലെ പല പ്രമുഖർക്കും വേണ്ടപ്പെട്ട വ്യക്തിയാണ് രവി പിള്ള എന്നതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്. ഇന്നലെ മറുനാടൻ പുറത്തുവിട്ട ഈ വാർത്ത സൈബർ ലോകത്ത് ഇന്നലെ തരംഗമാകുകയും ചെയ്തു.
ഈ നടപടിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സർക്കാറിനും കടുത്ത ഭാഷയിലുള്ള ട്രോളുകളാണ് നേരിടേണ്ടി വന്നത്. സി.പി.എം സൈബർ അണികൾ പോലും ഈ വിഷയത്തിൽ നിശബ്ദത പാലിച്ചപ്പോഴാണ് എതിർ പാർട്ടിക്കാർ മറുനാടൻ വാർത്ത ആഘോഷമാക്കിയത്. ട്രോൾ ഗ്രൂപ്പുകളിലും സി.പി.എം അണികളെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളായിരുന്നു.
പിണറായി വിജയന്റെ കടക്കുപുറത്ത് പ്രയോഗം കടമെടുത്തും മറ്റുമായിരുന്നു ട്രോളുകൾ. നല്ലത് ചെയ്ത അനക്കിരിക്കട്ടെ ഒരു സസ്‌പെൻഷൻ.. കടക്ക്പുറത്ത് എന്നു പറഞ്ഞാണ് ഒരു ട്രോൾ. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാവാണോ പിണറായി എന്ന വിധത്തിൽ ചോദ്യങ്ങൾ ചോദിച്ചും ട്രോളുകളെത്തി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ സഹദേവനായി പിണറായി വിജയനെ ചിത്രീകരിച്ചും ട്രോളുകൾ ഇറങ്ങി. പാർട്ടിയെ എതിർക്കുന്ന മുതലാളിമാരെ മാത്രമേ പാർട്ടി ബൂർഷ്വാസിയായി കാണൂ എന്ന ഡയലോഗ് ചാർത്തിയാണ് ട്രോളുകൾ.
രവി പിള്ളയുടെ കൊല്ലത്തെ റാവിസ് ഹോട്ടലിൽ നിന്നും പഴയ ഭക്ഷണം പിടിച്ചെടുത്ത സംഭവമാണ് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊള്ളാൻ ഇടയാക്കിയത്. രവി മുതലാളിക്ക് ക്ഷീണമുണ്ടാക്കിയ സംഭവത്തിലെ അതൃപ്തിയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ കാരണം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റെയ്ഡ് നടത്തിയ കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ തലവൻ മുഹമ്മദ് ഫൈസലിനെ സസ്‌പെൻഡ് ചെയ്തു. സ്‌ക്വാഡിലെ മറ്റ് നാല് ഉദ്യോഗസ്ഥർക്ക് മെമോയും നൽകി.
കഴിഞ്ഞ ഒക്ടോബർ 20 ന് സ്റ്റാർ പദവിയുള്ള തേവള്ളി റാവീസ്, കൊല്ലം ബീച്ച് ഹോട്ടൽ, തേവള്ളിയിലെ ആൾ സീസൺസ് റിസോർട്സ്, ചിന്നക്കടയിലെ ഹോട്ടൽ നാണി എന്നിവിടങ്ങളിൽ നിന്നാണ് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണങ്ങൾ പിടിച്ചത്. മത്സ്യം, ഇറച്ചി , ചപ്പാത്തി, ഫ്രൈഡ് റൈസ്, കൊഞ്ച്, ചൈനീസ് കോണ്ടിനന്റൽ വിഭവങ്ങളും പിടിച്ചെടുത്തിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ സുരേഷ് ബാബു, അനിൽകുമാർ, കിരൺ, ടോംസ് ,മനു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി നടപടി സ്വീകരിച്ചപ്പോൾ മുതൽ ഉദ്യോഗസ്ഥരുടെ കഷ്ടകാലവും തുടങ്ങി. അന്ന് മുതൽ ഉദ്യോഗസ്ഥർക്ക് മേൽ പരാതിയുണ്ടായി. റെയ്ഡ് നടന്ന പിന്നീടുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വരെ ഈ വിഷയത്തിൽ ഇടപെടീൽ ഉണ്ടായി എന്ന ആരോപണവും ഉയർന്നിരുന്നു. അനാവശ്യ റെയ്ഡിലൂടെ ദ്രോഹിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ഹോട്ടലുടമകളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതിനിടെ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം മാധ്യമങ്ങളിലും വാർത്തയായി. രവിമുതലാളിയെ ഭയക്കാതെ സധൈര്യം ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയായിരുന്നു എല്ലാവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ അടക്കം ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നാൽ സർക്കാർ ചെയ്തത് ഇതിന്റെ പേരിൽ സസ്‌പെൻഷൻ കൈക്കൊള്ളുകയാണ് ചെയ്തത്.