തിരുവനന്തപുരം: ഓടവൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ആന്ധ്രാ സ്വദേശികളായ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിനെതിരെ വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശന് നേരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്ക് ശേഷം സോഷ്യൽ മീഡിയ ഒന്നടങ്കം ആക്രമിച്ച സംഭവമായിരുന്നു ഇത്. എന്തായാലും അതിന് ശേഷം കിട്ടിയ അവസരം സോഷ്യൽ മീഡിയ ശരിക്കും ഉപയോഗിച്ചു.

നൗഷാദ് മുസ് ലിമായതു കൊണ്ടാണ് സർക്കാർ സഹായധനം അനുവദിച്ചതെന്നും മുസ് ലിമായി മരിക്കാൻ കൊതി തോന്നുന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എനതായാലും കേരളം മാനവികതയുടെ മുഖമായി കണ്ട നൗഷാദിനെ കുറിച്ച് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. നൗഷാദിന്റെ സ്ഥാനത്ത് വെള്ളാപ്പള്ളിയാണെൽ മുണ്ടും പൊക്കി ഓടുമായിരുന്നു എന്നും തുടങ്ങി പല വിധത്തിലാണ് വെള്ളാപ്പള്ളിയെ പരിഹസിച്ചത്. വെള്ളാപ്പള്ളി കേരളത്തിന് അപമാനമാണെന്നും മറ്റും വ്യക്തമാക്കിയാണ് ട്രോളുകൾ. ട്രോളുകളുടെ പ്രവാഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ..