- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചുമക്കളുടെ പ്രായമുള്ള പെൺകുട്ടികളോട് അശ്ലീല ചിന്തയുള്ള വിമർശനം പാടില്ല; അനശ്വര ഗായകൻ എന്നനിലയിൽ നിലപാടുകൾ എടുക്കുമ്പോൾ സാമൂഹിക വശങ്ങളും ചിന്തിക്കണം; തൊട്ടുരുമ്മിയുള്ള സെൽഫിയെ വിമർച്ച യേശുദാസിനെ ട്രോളി സോഷ്യൽ മീഡിയ; മകന്റെ 'സെൽഫിയും' ട്രോൾ പേജുകളിൽ നിറയുന്നു
തിരുവനന്തപുരം: ന്യൂജനറേഷൻ ഹരമായ സെൽഫിക്കെതിരെ വിമർശനം ഉന്നയിച്ച ഗായകൻ യേശുദാസിനെ സേഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. സെൽഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാൻ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല. എന്നാൽ ദേഹത്തുരസിയുള്ള സെൽഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ 'കേട്ടതും കേൾക്കേണ്ടതും' എന്ന കോളത്തിലാണ് യേശുദാസിന്റെ സെൽഫി വിലക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എൺപതുകൾക്ക് മുമ്പ് ഒരു പെൺകുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കില്ല. അതായിരുന്നു അടക്കവും ഒതുക്കവും - യേശുദാസ് പറയുന്നു. എന്നാൽ ഇന്ന് കാലം മാറി. എന്നാൽ 76 കാരനായ യേശുദാസിന്റെ വിമർശനത്തിനെതിരെ സോഷ്യൽ മീഡിയ യുവത്വം സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൊച്ചുമക്കളുടെ പ്രായമുള്ള ഒരു പെൺകുട്ടി മുത്തച്ഛനോടുള്ള സ്‌നേഹവായ്പുകളോടെ ഇഷ്ടഗായകനടുത്ത് നിന്ന് ഒരു ഫോട്ടോ എടുക്കുന്നതിനെ അശ്ലീല ചിന്തകളോടെ വിമർശിക്കുന്നത് വികല ക
തിരുവനന്തപുരം: ന്യൂജനറേഷൻ ഹരമായ സെൽഫിക്കെതിരെ വിമർശനം ഉന്നയിച്ച ഗായകൻ യേശുദാസിനെ സേഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. സെൽഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാൻ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിൽ വിരോധമില്ല. എന്നാൽ ദേഹത്തുരസിയുള്ള സെൽഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ 'കേട്ടതും കേൾക്കേണ്ടതും' എന്ന കോളത്തിലാണ് യേശുദാസിന്റെ സെൽഫി വിലക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
എൺപതുകൾക്ക് മുമ്പ് ഒരു പെൺകുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കില്ല. അതായിരുന്നു അടക്കവും ഒതുക്കവും - യേശുദാസ് പറയുന്നു. എന്നാൽ ഇന്ന് കാലം മാറി. എന്നാൽ 76 കാരനായ യേശുദാസിന്റെ വിമർശനത്തിനെതിരെ സോഷ്യൽ മീഡിയ യുവത്വം സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
കൊച്ചുമക്കളുടെ പ്രായമുള്ള ഒരു പെൺകുട്ടി മുത്തച്ഛനോടുള്ള സ്‌നേഹവായ്പുകളോടെ ഇഷ്ടഗായകനടുത്ത് നിന്ന് ഒരു ഫോട്ടോ എടുക്കുന്നതിനെ അശ്ലീല ചിന്തകളോടെ വിമർശിക്കുന്നത് വികല കാഴ്ചപ്പാടാണെന്നും സോഷ്യൽ മീഡിയ വിമർശനം ഉന്നയിച്ചുകഴിഞ്ഞു.
മുമ്പ് പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെതിരെ യേശുദാസ് വിമർശനം ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ മരുമക്കൾ ജീൻസ് ധരിച്ച് നിൽക്കുന്ന ഫോട്ടോകളുമായിട്ടായിരുന്നു ട്രോളുകൾ നിരന്നത്. ഇപ്പോൾ മകൻ വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവർ ചുറ്റിപ്പിണഞ്ഞുനിന്ന് സെൽഫി എടുത്ത ഫോട്ടോകളും യേശുദാസിന്റെ പ്രതികരണത്തിനെതിരെയുള്ള ട്രോളുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒരു അനശ്വര ഗായകൻ എന്നനിലയിൽ ഇത്തരം നിലപാടെടുക്കുമ്പോൾ സാമൂഹിക വശത്തെ കുറിച്ചുകൂടി ഒന്ന് ചിന്തിക്കണമെന്നാണ് ആളുകൾ പറയുന്നത്. താങ്കളെ ഗുരു തുല്യരായാണ് എല്ലാവരും കാണുന്നത് വളരെയധികം സ്‌നേഹിക്കുന്ന ഒരുപാട് മനസ്സുകളെ സ്വാധീനിക്കാൻ താങ്കളെടുക്കുന്ന നിലപാടുകൾക്ക് കഴിയും. അതു പോലുള്ള നല്ല മാർഗമാണ് സമൂഹത്തിന് നൽകേണ്ടത് എന്നാണ് ആളുകൾ പറയുന്നത്.