- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദനമഴയിലെ അമൃത ഗർഭിണിയായാൽ സോഷ്യൽ മീഡിയക്ക് എന്താണ് പ്രശ്നം? ട്രോളന്മാർ ഫേസ്‌ബുക്കിൽ ആഘോഷിച്ചത് എങ്ങനെയെന്ന് കാണാം..
തിരുവനന്തപുരം: ചന്ദനമഴയിലെ അമൃത ഗർഭിണിയായാൽ സന്തോഷിക്കേണ്ടത് ആരാണ്? എന്തായാലും സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ അതിയായ സന്തോഷത്തിലാണ്. കാരണം ആരെയെങ്കിലും പോസ്റ്റർ ഒട്ടിക്കാൻ അവസരം കിട്ടിയാൽ അത് ട്രോളന്മാർ അത് പാഴാക്കാറില്ല. ഏഷ്യാനെറ്റിന്റെ ചന്ദനമഴയിലെ സീരിയലിലെ കഥാപാത്രമാണ് അമൃതയെന്ന് കേരളത്തിലെ വീട്ടമ്മമാർക്ക് പരിയചപ്പെടുത്ത
തിരുവനന്തപുരം: ചന്ദനമഴയിലെ അമൃത ഗർഭിണിയായാൽ സന്തോഷിക്കേണ്ടത് ആരാണ്? എന്തായാലും സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ അതിയായ സന്തോഷത്തിലാണ്. കാരണം ആരെയെങ്കിലും പോസ്റ്റർ ഒട്ടിക്കാൻ അവസരം കിട്ടിയാൽ അത് ട്രോളന്മാർ അത് പാഴാക്കാറില്ല. ഏഷ്യാനെറ്റിന്റെ ചന്ദനമഴയിലെ സീരിയലിലെ കഥാപാത്രമാണ് അമൃതയെന്ന് കേരളത്തിലെ വീട്ടമ്മമാർക്ക് പരിയചപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. ഇനി അറിയാത്ത പുരുഷന്മാരുണ്ടെങ്കിൽ അവർക്ക് പരിചയം അരുവിക്കരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ മേഘന വിൻസെന്റിനെയാകും.
കണ്ണീരിൽ ചാലിച്ച ചന്ദനമഴ സീരിയലിലെ കഥാപാത്രമായ അമൃത ഗർഭിണിയായ എപ്പിസോഡ് രണ്ട് ദിവസം മുമ്പാണ് ചാനൽ സംപ്രേഷണം ചെയ്തത്. ഇതോടെ ഫേസ്‌ബുക്കിൽ ട്രോളുകൾ പ്രവഹിച്ചു തുടങ്ങി. സീരിയലിനെ കളിയാക്കിയാണ് ട്രോളുകൾ ഏറെയും. ഫേസ്‌ബുക്കിലെ ഹാസ്യ പേജുകളിൽ ഇപ്പോൾ അമൃതയും ഗർഭവുമാണ് വിഷയം. ശക്തമായ സീരിയൽ വിരോധികളാണ് ട്രോളന്മാർ എന്ന് പറയാൻ കഴിയില്ല.
അരുവിക്കരയിൽ തിരഞ്ഞെടുപ്പിൽ വന്ന റോഡിനെ കുറ്റംപറഞ്ഞ് പ്രസംഗിച്ച കാര്യം കൂടി കൂട്ടിച്ചേർത്താണ് പരിഹാസങ്ങൾ. റോഡ് പ്രശ്‌നമായതുകൊണ്ട് സൂക്ഷിക്കണമെന്നും ഇനി അരുവിക്കരയിൽ വന്ന് ഗർഭം അലസിപ്പോയി എന്ന് പറയരുതേ എന്നുമാണ് ട്രോൾ. സീരിയൽ വലിച്ചു നീട്ടാൻ ചാനലിന് അവസരം കിട്ടിയെന്ന് പറഞ്ഞുള്ള പോസ്റ്റുകളും സജീവമാണ്.
ഇങ്ങനെ ചന്ദനമഴയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ കാണാം..