തിരുവനന്തപുരം: ഈദ് ദിവസം ആയതിനാൽ ഫേസ്‌ബുക്കിൽ എല്ലാവരും പോസ്റ്റിട്ട് ആശംസകൾ നേരുന്നുണ്ട്. രാഷ്ട്രീയക്കാരും സിനിമാക്കാരും സാധാരണക്കാരുമെല്ലാം ആശംസകൾ നേർന്നു. ഇതിനിടെ ചിന്താ ജെറോമും ആശംസകൾ നേർന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. രണ്ട് ചിത്രങ്ങൾ സഹിതമായിരുന്നു എസ്എഫ്‌ഐ നേതാവ് ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒന്ന് ഈദ് മുബാറക്ക് എന്ന ആശംസ നേർന്നു കൊണ്ടും രണ്ടാമത്തേത് ചിന്തയുടെ തന്റെ ഒരു ചിത്രവും സഹിതമായിരുന്നു പോസ്റ്റ്. എന്തായാലും രണ്ട് ചിത്രങ്ങളും ആശംസാ വാചകങ്ങളും ചേർന്നുകൊണ്ടുള്ള ചിന്തയുടെ ഫേസബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് ഇരയാകുകയാണ്.

ചിത്രങ്ങൾക്കൊപ്പം ചിന്ത പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്:

പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു വിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തിൽ 'എല്ലാ മനുഷ്യ സ്‌നേഹികൾകും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകൾ:::ഈദ് മുബാറക്!

അതേസമയം ചിന്താ ജെറോമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങൽ കണ്ട് പലരും വിമർശനവുമായി രംഗത്തെത്തി. ചിന്ത്ക്ക് ഇത്രയും വലിയ ചിന്ത വിടർത്തുന്ന വാക്കുകൾ എവിടെ നിന്നും കിട്ടി എന്നതായി പലരുടെയും ചോദ്യം. ഇതേക്കുറിച്ച് അന്വേഷിച്ചു പോയവർ ആശംസാ വാക്കുകളുടെ ഉറവിടം കണ്ടെത്തുകയും ചെയ്തു. ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപിന്റെ വാക്കുകളായിരുന്നു അതേപടി പകർത്തി ചിന്ത ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. വാക്കുകൾക്ക് കടപ്പാടും ഉണ്ടായിരുന്നില്ല.

ലളിതമായി രീതിയിൽ ആശംസകൾ നേരാമെന്നിരിക്കെ പ്രദീപിന്റെ വാക്കുകൾ കടമെടുത്ത് കടിച്ചാൽ പൊട്ടാത്തെ രീതിയിൽ ചിന്ത എന്തിനാണ് പോസ്റ്റ് ചെയ്തതെന്നാണ് നിരവധി പേർ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ ചിന്താജെറോമിനെ നിരവധി പേർ ട്രോളുകയും ചെയ്തു. അടിച്ചുമാറ്റൽ പോസ്റ്റിനെതിരെയാണ് നിരവധി പേർ ട്രോളിയത്. എന്നാൽ പേനകൊണ്ടെഴുതാൻ പഠിപ്പിച്ച എന്ന വാക്ക് നോക്കിയാണ് പലരും വിമർശനം ഉന്നയിച്ചത്. എന്തായാലും ഒരു ആശംസാ പോസ്റ്റിന്റെ പേരിൽ ചിന്ത ശരിക്കും ട്രോളിംഗിന് ഇരയാകുകയാണിപ്പോൾ.