- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ തള്ള് കാന്തപുരത്തിന് ശരിക്കും വിനയായി; കാന്തപുരത്തിന്റെ ശബ്ദംകേട്ടു ഏഴു സൗണ്ട് ബോക്‌സുകൾ തകർന്നെന്ന പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ; ഉസ്താദിനുള്ള പൊങ്കാലയായുള്ള ട്രോളുകൾ കാണാം..
തിരുവനന്തപുരം: കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്‌സുകൾ കത്തിപ്പോയി എന്ന സഖാഫിയുടെ തള്ള് ശരിക്കും കാന്തപുരത്തിന് വിനയായി മാറിയിരിക്കയാണ്. സോഷ്യൽ മീഡിയയിലൂടെ പൊങ്കാല പെരുകുകയാണ് ഈ സാക്ഷ്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഖാഫിയുടെ പ്രസംഗം കാത്തിരുന്ന ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രസംഗത്തിന്റെ കാന്തിക ശബ്ദം കാരണം ഏഴ് സൗണ്ട് ബോക്‌സുകൾ കരിഞ്ഞു പോയി എന്നാണ് ഒരു സഖാഫി പ്രസംഗിച്ചത്. കാന്തുപുരത്തെ പുകഴ്‌ത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ സംഭവിച്ചതോ നേരെ വിപരീതവമായും.പുകഴിത്തിയുള്ള തള്ള് കാരണം ട്രോളുകൾ പെരുകുകയാണ്. കാന്തപുരത്തിന് ശരിക്കും പണി കിട്ടിയ അവസ്ഥയിലാണ് ഈ ട്രോളുകളുടെ ബഹളം. മഴുത്തുള്ളിയുടെ വേഗം കുറക്കുന്ന പടച്ചോനെ കുറിച്ച് പ്രസംഗിച്ച പണ്ഡിതന് സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകൾ പെരുകുമ്പോൾ അതിനും മുമ്പായിരുന്നു സ്വർഗത്തിൽ പോയി കർത്താവിനെ കണ്ട് സംസാരിച്ച് തിരിച്ചുവന്ന ഷാരോണിനെ സോഷ്യൽ മീഡിയ കൊന്ന് തിന്നില്ല എന്നേ ഉള്ളൂ...കാന്തപ
തിരുവനന്തപുരം: കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്‌സുകൾ കത്തിപ്പോയി എന്ന സഖാഫിയുടെ തള്ള് ശരിക്കും കാന്തപുരത്തിന് വിനയായി മാറിയിരിക്കയാണ്. സോഷ്യൽ മീഡിയയിലൂടെ പൊങ്കാല പെരുകുകയാണ് ഈ സാക്ഷ്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഖാഫിയുടെ പ്രസംഗം കാത്തിരുന്ന ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രസംഗത്തിന്റെ കാന്തിക ശബ്ദം കാരണം ഏഴ് സൗണ്ട് ബോക്‌സുകൾ കരിഞ്ഞു പോയി എന്നാണ് ഒരു സഖാഫി പ്രസംഗിച്ചത്.
കാന്തുപുരത്തെ പുകഴ്‌ത്താനാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ സംഭവിച്ചതോ നേരെ വിപരീതവമായും.പുകഴിത്തിയുള്ള തള്ള് കാരണം ട്രോളുകൾ പെരുകുകയാണ്. കാന്തപുരത്തിന് ശരിക്കും പണി കിട്ടിയ അവസ്ഥയിലാണ് ഈ ട്രോളുകളുടെ ബഹളം. മഴുത്തുള്ളിയുടെ വേഗം കുറക്കുന്ന പടച്ചോനെ കുറിച്ച് പ്രസംഗിച്ച പണ്ഡിതന് സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകൾ പെരുകുമ്പോൾ അതിനും മുമ്പായിരുന്നു സ്വർഗത്തിൽ പോയി കർത്താവിനെ കണ്ട് സംസാരിച്ച് തിരിച്ചുവന്ന ഷാരോണിനെ സോഷ്യൽ മീഡിയ കൊന്ന് തിന്നില്ല എന്നേ ഉള്ളൂ...കാന്തപുരത്തിനും ഇപ്പോൾ ട്രോളുകളുടെ ബഹളമാണ്.
മുള്ളൂർക്കര മുഹമ്മദലി സഖാഫിയാണ് കാന്തപുരത്തിന്റെ ശബ്ദ സവിശേഷതയാൽ ഏഴ് സൗണ്ട് ബോക്‌സുകൾ കത്തിപോയത് സദസ്സിനോട് വിശദീകരിച്ചത്. ഒരു പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കേണ്ട കാന്തപുരം ഉസ്താദ് നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതെ രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് ആ സമയത്ത് നടത്തിയ പ്രസംഗത്തിൽ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്‌സുകൾ കരിഞ്ഞുപോയതായാണ് സഖാഫി പറയുന്നത്. സോഷ്യൽ മീഡിയയിൽ പെരുകുന്ന ട്രോളുകൾ കാണാം..