തിരുവനന്തപുരം: മേജർ രവിയാണ് ഇപ്പോൾ സൈബർ ലോകത്ത് ട്രോളർമാരുടെ ഇഷ്ടതാരം. കഴിഞ്ഞ ദിവസം മോഹൻലാലിനെക്കുറിച്ചു രവി നടത്തിയ പരാമർശമാണ് സൈബർ ലോകം ആഘോഷമാക്കിയിരിക്കുന്നത്.

''എന്റെ മൂന്ന് സിനിമകളിലും ഡ്യൂപ്പ് ഇല്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. പതിനായിരത്തിധികം അടി ഉയരമുള്ള സ്ഥലങ്ങളിൽ ഓക്സിജൻ കിട്ടാതെ പല യുവതാരങ്ങളും ബോധം കെട്ടുവീണു. എന്നാൽ ലാലിന് ഒരു കുലുക്കവും ഉണ്ടായില്ല. വലിയ കയറ്റമൊക്കെ ഡ്യൂപ്പില്ലാതെയാണ് കയറിയത്.''- എന്നാണു മേജർ രവി പറഞ്ഞത്.

ഇതിനെയാണു സൈബർ ലോകം ട്രോളുകളുമായി പരിഹസിക്കുന്നത്. മേജർ രവിയുടെ 'തള്ളലാ'ണിതെന്ന എന്ന രീതിയിലാണ് ട്രോൾ പേജുകളിൽ പോസ്റ്റുകൾ നിറയുന്നത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചില പോസ്റ്റുകൾ ഇതാ: