- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചവെള്ളം കുടിപ്പിച്ച് കാൻസർ ഭേദമാക്കും; ഒറ്റമൂലിയിൽ ഷുഗർ പമ്പ കടക്കും; സൂചികളും മരുന്നുകളും വലിച്ചെറിഞ്ഞ് കരീം ബാവയെ കാണുക; മരുന്ന് തുടങ്ങിയാൽ മധുരം കഴിക്കാം ബിരിയാണിയും കഴിക്കാം; ജാതിമതം നോക്കാതെ മരുന്ന് നൽകുന്ന കാസർകോട്ടെ ദിവ്യനെ ട്രോളി സോഷ്യൽ മീഡിയ
കാസർകോട്: ഇത്രയും വേഗം രോഗങ്ങൾ മാറുകയാണെങ്കിൽ സംഗതി എത്രയെളുപ്പമെന്ന് ആരും ചോദിച്ചുപോകും. ആശുപത്രികളൊക്കെ പൂട്ടി ഇവരെ ആരോഗ്യരംഗം ഏൽപ്പിച്ചാലോ എന്ന കിനാവും കൂടെ കാണാം. ഏതുരോഗവും നിഷ്പ്രയാസം മാറ്റുന്ന സിദ്ധന്മാരുടേയും ബാബമാരുടേയും വൈദ്യശിരോമണികളുടേയും കഥകൾ ഇടയ്ക്കിടെ ചർച്ചാവിഷയം ആകാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാസർകോട്ടെ അബ്ദുൾ കരീം പട്ല എന്ന കരീംബാവയുടെ 'ചികിത്സാ പ്രാവീണ്യം' ആണ്. കരീം ബാവയുടെ മനോഹരമായ ഫ്‌ളക്‌സ് കാണുമ്പോൾ തന്നെ ആർക്കും കൊതി തോന്നും. എന്തൊരുസുന്ദരലോക വാഗ്ദാനം? ഇത്രയും നാൾ എവിടെയായിരുന്നു ഈ മനുഷ്യൻ എന്നൊക്കെ തോന്നാം. ഫാതിഹ സൂറത്ത് ഓതി പച്ചവെള്ളം കുടിപ്പിച്ച് ക്യാൻസർ ഭേദപ്പെടുത്തും.ഒറ്റമൂലി മരുന്ന കൊടുത്ത് ഷുഗർ രോഗത്തെ ഭേദപ്പെടുത്തും.സൂചികളും മരുന്നുകളും വലിച്ചെറിഞ്ഞ് കരീം ബാവയെ കാണുക.ഇവിടുത്തെ മരുന്ന് തുടങ്ങിയാൽ മധുരം കഴിക്കാം ബിരിയാണിയും കഴിക്കാം.കിണർ, ബോർ കുഴിക്കുന്നവർക്ക് നല്ല വെള്ളം ഉള്ള സ്ഥലം കാട്ടിക്കൊടുക്കുന്നതാണ്.ഇക്കാര്യത്തിൽ കരീംബവായക്ക
കാസർകോട്: ഇത്രയും വേഗം രോഗങ്ങൾ മാറുകയാണെങ്കിൽ സംഗതി എത്രയെളുപ്പമെന്ന് ആരും ചോദിച്ചുപോകും. ആശുപത്രികളൊക്കെ പൂട്ടി ഇവരെ ആരോഗ്യരംഗം ഏൽപ്പിച്ചാലോ എന്ന കിനാവും കൂടെ കാണാം. ഏതുരോഗവും നിഷ്പ്രയാസം മാറ്റുന്ന സിദ്ധന്മാരുടേയും ബാബമാരുടേയും വൈദ്യശിരോമണികളുടേയും കഥകൾ ഇടയ്ക്കിടെ ചർച്ചാവിഷയം ആകാറുണ്ട്.
ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാസർകോട്ടെ അബ്ദുൾ കരീം പട്ല എന്ന കരീംബാവയുടെ 'ചികിത്സാ പ്രാവീണ്യം' ആണ്.
കരീം ബാവയുടെ മനോഹരമായ ഫ്‌ളക്‌സ് കാണുമ്പോൾ തന്നെ ആർക്കും കൊതി തോന്നും. എന്തൊരുസുന്ദരലോക വാഗ്ദാനം? ഇത്രയും നാൾ എവിടെയായിരുന്നു ഈ മനുഷ്യൻ എന്നൊക്കെ തോന്നാം.
ഫാതിഹ സൂറത്ത് ഓതി പച്ചവെള്ളം കുടിപ്പിച്ച് ക്യാൻസർ ഭേദപ്പെടുത്തും.ഒറ്റമൂലി മരുന്ന കൊടുത്ത് ഷുഗർ രോഗത്തെ ഭേദപ്പെടുത്തും.സൂചികളും മരുന്നുകളും വലിച്ചെറിഞ്ഞ് കരീം ബാവയെ കാണുക.ഇവിടുത്തെ മരുന്ന് തുടങ്ങിയാൽ മധുരം കഴിക്കാം ബിരിയാണിയും കഴിക്കാം.കിണർ, ബോർ കുഴിക്കുന്നവർക്ക് നല്ല വെള്ളം ഉള്ള സ്ഥലം കാട്ടിക്കൊടുക്കുന്നതാണ്.
ഇക്കാര്യത്തിൽ കരീംബവായക്ക് അങ്ങനെ ജാതിമതഭേദമൊന്നുമില്ല. ആർക്കും മരുന്നു നൽകും.
എന്നാൽ കരീം ബാവയെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ് കാണുന്നത്.'ജാതി മതം നോക്കാതെ പോക്കറ്റിന്റെ കനം നോക്കി ചികിൽസിക്കുന്നതാണ്..അതാണ് ഞങ്ങളുടെ സഖ.ബാവ'.'പെണ്ണു കിട്ടാൻ ബാവയെകൊണ്ട് ഒന്ന് തുപ്പിച്ചാലോ'.'ബിരിയാണി കഴിക്കാം അതാണ് ഹൈലൈറ്റ്. അതുപോലെ മരുന്ന് ജാതി നോക്കാത്തതും വലിയൊരു സംഗതിയാണ്'.'ചൂടുവെള്ളത്തിൽ കുളിക്കാൻ പറ്റുമോ?'ബിരിയാണീടെ കൂടെ ബീഫ് ഫ്രൈ പറ്റുമോ സഖാവേ ? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങളും വിലയിരുത്തലുകളും.
മലപ്പുറത്തും, കാസർകോഡും മീസിൽസ് -റൂബല്ല പ്രതിരോധ വാക്‌സിൻ എടുക്കുന്നതിനെ ചെറുത്ത ഒരുവിഭാഗത്തെ ബോധവൽകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രോഗചികിൽസയുടെ പേരിൽ ഇത്തരം അശാസ്ത്രീയവാഗ്ദാനങ്ങളും ഏറുന്നത്.ഇങ്ങനെ തങ്ങളുടെ ചികിൽസാപ്രാവീണ്യം ചിലർ വിളംബരം ചെയ്യുമ്പോൾ അത്തരം ബോധവൽകരണം കൂടുതൽ ശക്തമാക്കണം എന്നുകൂടി മനസിലാക്കേണ്ടി വരും