- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈജുവേട്ടാ കേരളം ജയിക്കുമ്പോൾ പറയാൻ വച്ചിരുന്ന ഡയലോഗ് എന്താണ്? ' ആ രഹസ്യം ഈ മാച്ചിനൊപ്പം അലിഞ്ഞ് അല്ലാതായി'; ബ്ലാസ്റ്റേഴ്സിന്റെ തോൽവിയും ട്രോളർമാർ ആഘോഷിക്കുമ്പോൾ..!
തിരുവനന്തപുരം: 'ശരിക്കും ബ്ലാസ്‌റ്റേഴ്‌സ് തോറ്റതല്ല, കപ്പ് പൊക്കാൻ ബംഗാളികളെ വിളിച്ചതാണ്'. അടപ്പില്ലാത്ത കപ്പ് ഞങ്ങൾക്ക് വേണ്ട...!ഐഎസ്എൽ ഫൈനൽ തോറ്റിട്ടും ബ്ലാസ്റ്റേഴ്സിനെ വിടാൻ ട്രോളന്മാർക്ക് ഭാവമില്ല. കേരളത്തിന്റെ ഫൈനൽ പ്രവേശത്തെ പുകഴ്‌ത്തിയവർതന്നെ തോൽവിയിൽ പരിഹാസ ശരങ്ങൾ എയ്തുവിടുകയാണ്. കമന്റേറ്റർ ഷൈജു ദാമോദരൻ ബ്ലാസ്റ്റേഴ്സ് ടീമിനെ വിശേഷിപ്പിക്കാനുപയോഗിച്ച വാക്കുകളും ട്രോളിലുണ്ട്. ടീമിലാരൊക്കെയുണ്ടെന്നു ചോദിക്കുമ്പോൾ ബാഹുബലി, നരസിംഹം, വല്യേട്ടൻ, ഹെഡ്‌മാസ്റ്റർ, പൂമരം കൊണ്ട് കപ്പൽ തീർത്തവൻ എന്നൊക്കെ ഷൈജു മറുപടി പറയുന്നു. പിന്നെ എങ്ങനെയാ കളി ജയിക്കുക എന്ന് പറയുന്ന മറ്റേയാൾ ടീമിൽ ഫുട്ബോൾ കളിക്കാൻ അറിയാവുന്ന ആരെങ്കിലും വേണ്ടേ എന്നും ചോദിക്കുന്നു. നാടോടിക്കാറ്റിലെ പ്രശസ്തമായ ഒടുവിൽ പവനായി ശവമായി എന്ന ഡയലോഗും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഷൈജുവേട്ടാ കേരളം ജയിക്കുമ്പോൾ പറയാൻ വച്ചിരുന്ന ഡയലോഗ് എന്താണ്? ' ആ രഹസ്യം ഈ മാച്ചിനൊപ്പം അലിഞ്ഞ് അല്ലാതായി, എന്ന ദൃശ്യത്തിലെ ഡയലോഗുകളാണ് ഏറെ ആളുകൾ ഏറ്റെടുത
തിരുവനന്തപുരം: 'ശരിക്കും ബ്ലാസ്‌റ്റേഴ്‌സ് തോറ്റതല്ല, കപ്പ് പൊക്കാൻ ബംഗാളികളെ വിളിച്ചതാണ്'. അടപ്പില്ലാത്ത കപ്പ് ഞങ്ങൾക്ക് വേണ്ട...!ഐഎസ്എൽ ഫൈനൽ തോറ്റിട്ടും ബ്ലാസ്റ്റേഴ്സിനെ വിടാൻ ട്രോളന്മാർക്ക് ഭാവമില്ല. കേരളത്തിന്റെ ഫൈനൽ പ്രവേശത്തെ പുകഴ്‌ത്തിയവർതന്നെ തോൽവിയിൽ പരിഹാസ ശരങ്ങൾ എയ്തുവിടുകയാണ്. കമന്റേറ്റർ ഷൈജു ദാമോദരൻ ബ്ലാസ്റ്റേഴ്സ് ടീമിനെ വിശേഷിപ്പിക്കാനുപയോഗിച്ച വാക്കുകളും ട്രോളിലുണ്ട്. ടീമിലാരൊക്കെയുണ്ടെന്നു ചോദിക്കുമ്പോൾ ബാഹുബലി, നരസിംഹം, വല്യേട്ടൻ, ഹെഡ്‌മാസ്റ്റർ, പൂമരം കൊണ്ട് കപ്പൽ തീർത്തവൻ എന്നൊക്കെ ഷൈജു മറുപടി പറയുന്നു. പിന്നെ എങ്ങനെയാ കളി ജയിക്കുക എന്ന് പറയുന്ന മറ്റേയാൾ ടീമിൽ ഫുട്ബോൾ കളിക്കാൻ അറിയാവുന്ന ആരെങ്കിലും വേണ്ടേ എന്നും ചോദിക്കുന്നു. നാടോടിക്കാറ്റിലെ പ്രശസ്തമായ ഒടുവിൽ പവനായി ശവമായി എന്ന ഡയലോഗും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
ഷൈജുവേട്ടാ കേരളം ജയിക്കുമ്പോൾ പറയാൻ വച്ചിരുന്ന ഡയലോഗ് എന്താണ്? ' ആ രഹസ്യം ഈ മാച്ചിനൊപ്പം അലിഞ്ഞ് അല്ലാതായി, എന്ന ദൃശ്യത്തിലെ ഡയലോഗുകളാണ് ഏറെ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പണിക്ക് വരുന്ന ബംഗാളികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള ട്രോളുകൾക്കും പഞ്ഞമില്ല. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ് ബാക്കായി തണുപ്പൻ കളി കളിച്ച ഇഷ്ഫാഖ് അഹമ്മദിനും ട്രോളന്മാരുടെ പ്രഹരമേറ്റു.ഈ കപ്പ് വലിയ കാര്യമൊന്നുമല്ല എന്നു പറഞ്ഞ് തള്ളിക്കളയുന്ന ട്രോളുകളുമുണ്ട്. കളിച്ചു കപ്പ് നേടാം, പേരു നേടാം എന്നാൽ ഇത്രയധികം ഫാൻസിനെ നിങ്ങൾക്ക് സ്വപ്നം പോലുംകാണാൻ പറ്റില്ലെന്ന് കോൽക്കൊത്തയോടു പറയുന്ന ട്രോളുകളുമുണ്ട്്.രണ്ടാം സ്ഥാനം അത്ര ചെറുതല്ലയെന്നു പറഞ്ഞും ട്രോളുകൾ വരുന്നുണ്ട്.
അതോടൊപ്പം തന്നെ ശരാശരി ടീമായ ബ്ലാസ്റ്റേഴ്‌സിനെ ഇത്രവരെ എത്താൻ സഹായിച്ച കോച്ചിനെ പിന്തുണക്കുന്നവരും, കപ്പ് കിട്ടാതെ വന്ന കളിക്കാരോട് സച്ചിൻ പറഞ്ഞ വാക്കുകളും ട്രോളുകളിൽ സജീവമാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ ചില ട്രോളുകൾ കാണാം..