തിരുവനന്തപുരം: മുമ്പ് അഭിനയിച്ച് സർക്കാർ പരസ്യം നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ തിരിഞ്ഞുകൊത്തുന്നു. റോഡ് സുരക്ഷയെ കുറിച്ചുള്ള പരസ്യത്തിൽ സുരേഷ് ഗോപി അഭിനയിച്ചത് 2013 ലാണ്. ഈ പരസ്യം എടുത്തുകാട്ടിയാണ് സോഷ്യൽ മീഡിയ എംപിയെ ട്രോളുന്നത്.

പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ അതേ ഒഡിക്യു കാറിലാണ് സുരേഷ് ഗോപി ബോധവൽകരണം. മഞ്ഞവര ക്രോസ് ചെയ്തുള്ള ഓവർടെയ്ക്കിങ്ങിനെ അപകടം, ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കൽ, സീറ്റ് ബൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ റോഡ് സുരക്ഷാകാര്യങ്ങൾ അദ്ദേഹം സർക്കാർ പരസ്യത്തിൽ പറയുന്നുണ്ട്.

സുരേഷ് ഗോപി 2010 മുതൽ വാഹനനികുതിവെട്ടിപ്പ് നടത്തുകയാണെന്ന് കണ്ടെത്തിയിരുന്നു. 80 ലക്ഷത്തോളം വിലവരുന്ന ഒഡിക്യൂ കാറാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിവെച്ചത്. പോണ്ടിച്ചേരിയിലെ നൽകിയ വിലാസം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. വിലാസത്തിൽ താമസിക്കുന്നവർക്കോ ഈ ഫളാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്.നിയമങ്ങൾ പാലിക്കേണ്ട എംപി തന്നെ നിയമലംഘകനായ പശ്ചാത്തലത്തിൽ പഴയ പരസ്യവും വീണ്ടും പ്രത്യക്ഷപ്പെട്ടത് സുരേഷ് ഗോപിക്ക് നാണക്കേടായിരിക്കുകയാണ്.