- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ 14 സെക്കൻഡ് നോക്കിയാൽ കേസെടുക്കുമെന്ന ഋഷിരാജിനെതിരെ മന്ത്രി ജയരാജൻ; സിങ്കത്തിന്റെ പ്രസ്താവനയെ ട്രോളടിച്ച് സോഷ്യൽ മീഡിയയും
കൊച്ചി: 14 സെക്കൻഡ് തന്നെ ഒരാൾ നോക്കിനിന്നതായി പെൺകുട്ടി പരാതിപ്പെട്ടാൽ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയിയൽ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഉണ്ടായത്. എന്നാൽ, സിങ്കത്തിന്റെ പ്രസ്താവന കാര്യമാക്കിയെടുത്ത് മന്ത്രി ഇ പി ജയരാജനും രംഗത്തുവന്നു. എക്‌സൈസ് കമ്മിഷണറുടെ പരാമർശം അരോചകമാണ്. ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു. അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ ആഹ്വാനം. എന്നാൽ ഋഷിരാജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രോൾമഴ തന്നെയാണ് സോഷ്യൽ മീഡിയയിൽ. 13 സെക്കൻഡ് നോക്കി കണ്ണടച്ചാൽ പ്രശ്‌നമുണ്ടോ എന്ന് ചിലർ ചോദിക്കുന്നു. 13 സെക്കൻഡ് നിർബന്ധമായും നോക്കിയി
കൊച്ചി: 14 സെക്കൻഡ് തന്നെ ഒരാൾ നോക്കിനിന്നതായി പെൺകുട്ടി പരാതിപ്പെട്ടാൽ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയിയൽ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഉണ്ടായത്. എന്നാൽ, സിങ്കത്തിന്റെ പ്രസ്താവന കാര്യമാക്കിയെടുത്ത് മന്ത്രി ഇ പി ജയരാജനും രംഗത്തുവന്നു. എക്‌സൈസ് കമ്മിഷണറുടെ പരാമർശം അരോചകമാണ്. ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.
അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ ആഹ്വാനം. എന്നാൽ ഋഷിരാജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രോൾമഴ തന്നെയാണ് സോഷ്യൽ മീഡിയയിൽ.
13 സെക്കൻഡ് നോക്കി കണ്ണടച്ചാൽ പ്രശ്‌നമുണ്ടോ എന്ന് ചിലർ ചോദിക്കുന്നു. 13 സെക്കൻഡ് നിർബന്ധമായും നോക്കിയിരിക്കണം എന്ന് വിചാരിച്ച് വച്ചവരും ഉണ്ട്. ഈ നിയമം മുതലെടുത്ത് പണി കൊടുക്കുന്ന പെൺകുട്ടികളും ട്രോളുകളിലുണ്ട്. ബസ് സ്‌റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കുന്ന ആൺകുട്ടികൾ. 14 സെക്കൻഡ് കഴിഞ്ഞതും അവരെ പൊലീസ് കൊണ്ടുപോകുന്നത് കാണുന്ന പെൺകുട്ടി. കൊലക്കുറ്റമല്ല, മോഷണം അല്ല. പിന്നെയോ, 14 സെക്കൻഡ് ഒരു പെണ്ണിനെ നോക്കി. പാവം ജയിലിൽ ആയിപ്പോയി.. ഇങ്ങനെ പോകുന്നു ട്രോളുകൾ.