- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയം കൊല്ലനായി സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നവർ ജാഗ്രതേ; ഇലക്ടോണിക് പെട്രോളിങുമായി ദുബായ് പൊലീസ് നിങ്ങളുടെ പിന്നാലെ
ദുബായ്: സോഷ്യൽ മീഡിയയുടെ പ്രചരണം ശക്തമായതോടെ പലരും അഭിപ്രായ പ്രകടനങ്ങളും ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള വേദിയായി അവയെ മാറിയിരിക്കുകയാണ്. എന്നാൽ ദുബായിലുള്ളവർ സോഷ്യൽ മീഡിയയിൽ സമയം കൊല്ലാനായി ചിലഴിക്കുമ്പോൾ അല്പമൊന്ന് ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും. അനാവശ്യകരമായി അപകീർത്തിപ്പെടുത്തലുകളും, അപകടകരമായ സന്ദേശങ്ങ
ദുബായ്: സോഷ്യൽ മീഡിയയുടെ പ്രചരണം ശക്തമായതോടെ പലരും അഭിപ്രായ പ്രകടനങ്ങളും ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള വേദിയായി അവയെ മാറിയിരിക്കുകയാണ്. എന്നാൽ ദുബായിലുള്ളവർ സോഷ്യൽ മീഡിയയിൽ സമയം കൊല്ലാനായി ചിലഴിക്കുമ്പോൾ അല്പമൊന്ന് ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും. അനാവശ്യകരമായി അപകീർത്തിപ്പെടുത്തലുകളും, അപകടകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി ദുബായി പൊലീസ് ഇലക്ട്രോണിക് പെട്രോളിങുമായി രംഗത്തെത്തിയിരിക്കുകയാണ്.
പൊലീസിന്റെ ഇലക്ട്രോണിക് പട്രോളിങ് സോഷ്യൽ മീഡിയകളിലും വെബ്‌സൈറ്റുകളിലും നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്നവരുടെ പിന്നാലെയും ഇത്തരം നീരീക്ഷണങ്ങളുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സോഷ്യൽ സപ്പോർട്ട് ഡിവിഷൻ ഡയറക്ടർ ബ്രിഗേഡിയർ നജീം അൽ സയ്യാർ അറിയിച്ചു. ഇത്തരത്തിൽ ഈയിടെ പത്ത് ലക്ഷം ദിർഹം തട്ടിയെടുക്കാനുള്ളശ്രമം പൊലീസ് കണ്ടെത്തിയതായും റിപ്പോർ്ട്ടുണ്ട്.
സോഷ്യൽ മീഡിയവഴിയും വെബ്‌സൈറ്റുകൾവഴിയും വഴിവിട്ട പ്രവൃത്തികൾ ചെയ്യുന്നത് നിരന്തരം നിരീക്ഷിക്കാനാണ് സംവിധാനങ്ങളുണ്ട്. രാജ്യത്ത് അച്ചടക്കം ഉറപ്പുവരുത്താനും ക്രിമിനലുകളെ കണ്ടെത്താനും അതിക്രമങ്ങൾതടയാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ഇലക്ട്രോണിക് പട്രോളിങ്. ഓൺലൈൻവഴി തട്ടിപ്പുകൾക്ക് ഇരയാവുന്നത് പ്രധാനമായും സ്ത്രീകളും പെൺകുട്ടികളുമാണ്. വിവരം കിട്ടുന്നതനുസരിച്ച് രഹസ്യമായിത്തന്നെ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം 800ഓളം ഓൺലൈൻ ക്രിമിനൽ കേസുകളാണ് ഇതുവഴി കണ്ടെത്താനായതെന്ന് മന്ത്രാലയത്തിലെ സോഷ്യൽ സപ്പോർട്ട് ഡിവിഷൻ മേധാവി ബ്രിഗേഡിയർ നജ്മ് അൽ സയ്യാർ അറിയിച്ചു.