- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോൾ ഇനി സൂക്ഷിക്കണം; ദുഷ് പ്രചരണം നടത്തിയാൽ ജയിൽ ശിക്ഷ വരെ കിട്ടിയെന്നിരിക്കും
ദുബായ്: ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും മറ്റും അതീവ ശ്രദ്ധപാലിക്കുക. അല്ലെങ്കിൽ മനസറിയാത്ത കാര്യത്തിന് ചിലപ്പോൾ ജയിലിനകത്തായേക്കാം. ദുഷ്പ്രചരണം നടത്തുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റകരമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജയിൽ ശിക്ഷയ്‌ക്കൊപ്പം തന്നെ ഒരു മില്യൺ ദിർഹം പിഴയും ലഭിക്കുന
ദുബായ്: ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും മറ്റും അതീവ ശ്രദ്ധപാലിക്കുക. അല്ലെങ്കിൽ മനസറിയാത്ത കാര്യത്തിന് ചിലപ്പോൾ ജയിലിനകത്തായേക്കാം. ദുഷ്പ്രചരണം നടത്തുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റകരമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജയിൽ ശിക്ഷയ്‌ക്കൊപ്പം തന്നെ ഒരു മില്യൺ ദിർഹം പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി.
ക്രമസമാധാനം തകർക്കുന്ന തരത്തിലോ മറ്റുള്ളവരുടെ വികാരത്തെ ഹനിക്കുന്നതോ ആയ ദുഷ്പ്രചരണം നടത്തുന്നവരെ ക്രിമിനലുകളായിട്ടാണ് കാണുന്നത്. ദുഷ്പ്രചരണം താരതമ്യേന അപകടകാരിയല്ലെങ്കിലും വർധിച്ചുവന്ന സോഷ്യൽ മീഡിയകളുടെ സ്വാധീനത്തെത്തുടർന്നാണ് ഇത് ക്രിമിനിൽ കുറ്റമായി കാണാൻ തുടങ്ങിയത്. അപകടമായ അവസ്ഥയിലേക്ക് ദുഷ്പ്രചരണങ്ങൾ വഴിമാറുന്നു എന്നു കണ്ടെത്തിയതിനെത്തുടർന്നുമാണ് വൻ പിഴയും ജയിൽ വാസവും ഇതിന് ശിക്ഷയായി വിധിക്കാൻ തീരുമാനിച്ചത്.
ലോകത്തൊട്ടാകെ 240 മില്യൺ പേർ ട്വിറ്ററിലും 1.23 ബില്യൺ പേർ ഫേസ്‌ബുക്കിലും സജീവമാണ്. 500 മില്യൺ ട്വീറ്റ്‌സാണ് ഓരോ ദിവസവും ലോകമെമ്പാടും പ്രചരിക്കുന്നത്. ഇവയിൽ വൈറലാകുന്നവ എത്രയെന്ന് പ്രവചിക്കാനും സാധ്യമല്ല. ഇതിൽ പല മെസേജുകളും ഷെയർ ചെയ്യുമ്പോഴും പലതും പോസ്റ്റ് ചെയ്യുമ്പോഴും ഇതിന്റെ അപകടങ്ങൾ ആൾക്കാർ മനസിലാക്കുന്നില്ല. നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ കൊണ്ട് വ്യക്തികൾക്കോ സമൂഹത്തിനോ ആർക്കെങ്കിലും അത് ദോഷം ചെയ്യുന്നുവെങ്കിൽ അത് ക്രിമിനൽ കുറ്റമാണെന്ന് ഓർക്കുക.
രോഗങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുക, തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുക എന്നിവയെല്ലാം പുതിയ നിയമഭേദഗതിയിൽ പെടുന്നതാണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം കുപ്രചരണങ്ങൾ തടയാൻ യുഎഇ അധികൃതർ പരക്കെ ബോധവത്ക്കരണം ആരംഭിച്ചിട്ടുണ്ട്. യുഎഇ സമൂഹത്തിന് ഹാനികരമാകുന്ന ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ ഇട്ടാൽ അവരെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്ന് തന്നെയാണ് അധികൃതർ വ്യക്തമാക്കുന്നത്.
തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കാൻ ആദ്യം ജനങ്ങളെ പഠിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് കാമ്പയിന് നേതൃത്വം നൽകുന്ന ലെഫ്റ്റനന്റ് കേണൽ അവദ് സലാ അൽ കിന്ദി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ജനങ്ങളേയും ബോധവത്ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് കേണൽ അവദ് കിന്ദി വ്യക്തമാക്കി.