- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ പ്രതിബദ്ധതാദിനം അമൃതയിൽ
അമൃതപുരി:സമസ്ത മേഖലകളിലും ചെന്നെത്തേണ്ട സുസ്ഥിരവികസനം ഇന്നത്തെ സമൂഹത്തിന്റെ മുഖ്യ ആവശ്യമാണെന്നും സമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാനായി സമൂഹ മനോഭാവം മാറേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായി നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ടെന്നും അമൃത സർവകലാശാലയിലെ സാമൂഹ്യപ്രതിബദ്ധതാ ദിനം ഉത്ഘാടനം ചെയ്തു കൊണ്ട് മുൻ കേരള പൊലീസ് ഡി ജി പി ടി പി സെൻ കുമാർ അഭിപ്രായപ്പെട്ടു. എല്ലാ തരം ജോലികളും മാന്യതയുള്ളതാണെന്നും ചില ജോലികൾ മാന്യതയുടെ അഭാവം മൂലം മാറ്റി നിർത്തപ്പെടുന്നത് സമൂഹ പുരോഗതിയെ പിന്നോട്ടു വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റ്റി സി എസ് കൊച്ചിയിലെ കോർപ്പറേറ്റ് ഹെഡ് അനൂപ് പി ആർ ചടങ്ങിൽ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പാഠ്യ ക്രമത്തിൽ സാമൂഹ്യ പ്രതിബദ്ധതാ പ്രാധാന്യമുള്ള പ്രൊജക്ടുകൾ ഉൾപ്പെടുത്തുക, അവധിക്കാലങ്ങളിൽ ഭാരതത്തിലെ പിന്നോക്ക ഗ്രാമങ്ങളിൽ മൂന്നാഴ്ച കാലം നീണ്ടു നില്ക്കുന്ന സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക വഴി അമൃത സർവകലാശാല വിദ്യാർത്ഥികൾ
അമൃതപുരി:സമസ്ത മേഖലകളിലും ചെന്നെത്തേണ്ട സുസ്ഥിരവികസനം ഇന്നത്തെ സമൂഹത്തിന്റെ മുഖ്യ ആവശ്യമാണെന്നും സമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാനായി സമൂഹ മനോഭാവം മാറേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനായി നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ടെന്നും അമൃത സർവകലാശാലയിലെ സാമൂഹ്യപ്രതിബദ്ധതാ ദിനം ഉത്ഘാടനം ചെയ്തു
കൊണ്ട് മുൻ കേരള പൊലീസ് ഡി ജി പി ടി പി സെൻ കുമാർ അഭിപ്രായപ്പെട്ടു. എല്ലാ തരം ജോലികളും മാന്യതയുള്ളതാണെന്നും ചില ജോലികൾ മാന്യതയുടെ അഭാവം മൂലം മാറ്റി നിർത്തപ്പെടുന്നത് സമൂഹ പുരോഗതിയെ പിന്നോട്ടു വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റ്റി സി എസ് കൊച്ചിയിലെ കോർപ്പറേറ്റ് ഹെഡ് അനൂപ് പി ആർ ചടങ്ങിൽ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ പാഠ്യ ക്രമത്തിൽ സാമൂഹ്യ പ്രതിബദ്ധതാ പ്രാധാന്യമുള്ള പ്രൊജക്ടുകൾ ഉൾപ്പെടുത്തുക, അവധിക്കാലങ്ങളിൽ ഭാരതത്തിലെ പിന്നോക്ക ഗ്രാമങ്ങളിൽ മൂന്നാഴ്ച കാലം നീണ്ടു നില്ക്കുന്ന സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ക്രിയാത്മക പദ്ധതികൾ ആവിഷ്‌കരിക്കുക വഴി അമൃത സർവകലാശാല വിദ്യാർത്ഥികൾക്ക് പഠനകാലത്ത് തന്നെ ഭാവിയിൽ സമൂഹപുരോഗതിയിൽ ഭാഗഭാക്കാവാൻ ഉതകുന്ന വേറിട്ട അനുഭവം സമ്മാനിക്കുകയാണെന്ന് സെൻ കുമാർ പറഞ്ഞു.സമൂഹത്തിന്റെ യഥാർഥ ആവശ്യങ്ങൾ വേർതിരിച്ചറിയാൻ അത് അവരെ പ്രാപ്തരാക്കും.
അമൃതയിലെ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർത്ഥികളും അമൃതയിലെ ആർട്ട്‌സ് ആൻഡ് സയൻസ് വിദ്യാർത്ഥികളും കഴിഞ്ഞ 9 വർഷമായി ആറു മാസം നീണ്ടു നില്ക്കുന്ന ( സ്റ്റുഡന്റ് സോഷ്യൽ റെസ്‌പോൺസെബിലെറ്റി) എന്ന കോഴ്‌സിലൂടെ 5000 ൽ പരം വിദ്യാർത്ഥികൾ 800 ഓളം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ എസ് എസ് ആർ പദ്ധതിയുടെ ഭാഗമായി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.ഇതിലെ പ്രധാന സംരംഭങ്ങൾ ആരോഗ്യ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, സാമൂഹ്യ അവബോധം , പരിസ്ഥിതി സംരക്ഷണം, ശുദ്ധജല വിതരണം, സ്ത്രീ ശാക്തീകരണം, മാലിന്യനിർമ്മാർജനം, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ, സാമ്പത്തിക മൂല്യ ശോഷണം തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള അനേകം പ്രൊജക്ടുകളാണ് സാമൂഹ്യ പ്രാധാന്യമുള്ള പ്രൊജക്ടുകളായി അമൃത സർവകലാശാലയിൽ നിന്നും ഇതു വരെ പുറത്തു വന്നിട്ടുള്ളത്.
മൂന്നു ലക്ഷത്തില്പരം മണിക്കൂറുകൾ വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രൊജക്ടുകൾ ചെയ്യാനായി ചെലവൊഴിച്ചിട്ടുണ്ടെന്ന് അമൃത എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ എസ് എൻ ജ്യോതി അറിയിച്ചു. അമൃതയുടെ തനതായ പദ്ധതി കേന്ദ്ര സർക്കാർ സാമൂഹ്യ പ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്നതിനു വേണ്ടി ഈ വർഷം മുതൽ ഇത്തരം പ്രൊജക്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അമൃത എഞ്ചിനീയറിങ് കോളേജ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ, അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാൾ ഡോ എസ് എൻ ജ്യോതി, അമൃത സി ഐ ആർ വിഭാഗം ചെയർമാൻ ബ്രഹ്മചാരി ബിജുകുമാർ,തുടങ്ങിയവർ സംസാരിച്ചു. അമൃത സി ഐ ആർ വിഭാഗം ജനറൽ മാനേജർ ശ്രീ അശോക് കുമാർ ഗാന്ധി ചടങ്ങിനെത്തിയവർക്ക് സ്വാഗതം ആശംസിച്ചു. അമൃത സി ഐആർ ഫാക്കൽറ്റി കിരൺ കുമാർ നന്ദിപ്രകാശനം നടത്തി.