കൊച്ചി : കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന, അടൽ പെൻഷൻ യോജന എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ജില്ലാതല അവലോകന, ബോധവൽക്കരണ  യോഗം ചൊവ്വാഴ്‌ച്ച  ഉച്ചകഴിഞ്ഞ് മൂന്നിന് റിസർവ് ബാങ്ക് ജനറൽ മാനേജർ ഉദ്ഘാടനം ചെയ്യും. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് യോഗം.

എല്ലാ ബാങ്കുകളുടെയും, ഇൻഷുറൻസ് കമ്പനികളുടെയും മുതിർന്ന ഉദ്ദ്യോഗസ്ഥർ സംബന്ധിക്കുമെന്നും, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും, ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളാകുവാനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലീഡ് ഡിസ്ട്രിക് മാനേജർ വി അനിൽ കുമാർ അറിയിച്ചു.