- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്‌കാര കൾച്ചറൽ സൊസൈറ്റി കുരിശിന്റെ വഴി ഓർമ്മ പുതുക്കി
ആലപ്പാട്: കലാ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കുരിശിന്റെ വഴി തെരുവുനാടകം നിരോധിച്ചതിന്റെ 32-ാം വാർഷികദിനാചരണം നടത്തി. ആവിഷ്‌കാര കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ വി ഇന്ദുലാൽ അധ്യക്ഷത വഹിച്ചു. കുരിശിന്റെ വഴി നാടകത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജീവ് ചിറാക്കോലി, മാധ്യമപ്രവർത്തകൻ ഇ പി കാർത്തികേയൻ, പ്രശാന്തുകൊല്ലാറ സംസാരിച്ചു. കുരിശിന്റെ വഴി ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കാനും തെരുവുനാടക ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡിസംബർ 23ന് ആലപ്പാട് വച്ച് നാടക, കലാ സാംസ്‌കാരികപ്രവർത്തകരുടെ യോഗം ചേരാനും തീരുമാനിച്ചു
ആലപ്പാട്: കലാ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കുരിശിന്റെ വഴി തെരുവുനാടകം നിരോധിച്ചതിന്റെ 32-ാം വാർഷികദിനാചരണം നടത്തി. ആവിഷ്‌കാര കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ വി ഇന്ദുലാൽ അധ്യക്ഷത വഹിച്ചു.
കുരിശിന്റെ വഴി നാടകത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജീവ് ചിറാക്കോലി, മാധ്യമപ്രവർത്തകൻ ഇ പി കാർത്തികേയൻ, പ്രശാന്തുകൊല്ലാറ സംസാരിച്ചു.
കുരിശിന്റെ വഴി ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കാനും തെരുവുനാടക ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡിസംബർ 23ന് ആലപ്പാട് വച്ച് നാടക, കലാ സാംസ്‌കാരികപ്രവർത്തകരുടെ യോഗം ചേരാനും തീരുമാനിച്ചു
Next Story