- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂർ ദിവാൻ പേഷ്ക്കാരായിരുന്ന പുരാതന തറവാടി നായർ കുടുംബത്തിൽ അംഗമായ വധു..! വരന്റെ ഭാഗത്തു കരയോഗത്തിലെ അംഗങ്ങളെല്ലാം സന്നിഹിതർ; പരമ്പരാഗത നായർ ആചാരപ്രകാരമുള്ള വിവാഹം; കുടുംബ മഹാത്മ്യം ആവോളം വിളമ്പിയ വിവാഹ പരസ്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പത്രങ്ങളിൽ പല വിധത്തിൽ വിവാഹ പരസ്യങ്ങൾ വരാറുണ്ട്. ഇന്ന് വിവാഹിതരാകുന്നു എന്നു പറഞ്ഞുള്ള പരസ്യങ്ങളാണ് ഇതിൽ പ്രധാനം. എന്നാൽ, കുടുംബ മഹാത്മ്യം ആവോളം വിളമ്പിയ ഒരു പൊങ്ങച്ച പരസ്യമാണ് ഇന്ന് മാതൃഭൂമി ദിനപത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്തായാലും ഫേസ്‌ബുക്കിലെ ജാതിവാൽ മുറിക്കൽ കാലത്തെ വിവാഹ പരസ്യത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാലയാണ് പെരുകുന്നത്. പത്ത്രിൽ വന്ന പരസ്യം സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടത് മുതൽ തുടങ്ങിയതാണ് വിമർശനങ്ങൾ. വിവാഹ പരസ്യത്തിൽ കുടുംബ മഹിമ കൂടി പറഞ്ഞുള്ള പൊങ്ങച്ചത്തിനാണ് സോഷ്യൽ മീഡിയയുടെ വിമർശനം. തിരുവനന്തപുരത്തു വച്ചു നടന്ന വിവാഹത്തിന്റെ പരസ്യമാണ് ശ്രദ്ധേയമായത്. വിവാഹത്തിലെ പരസ്യം തന്നെ വളരെ വൈകിയാണെന്നതും ശ്രദ്ധേയമായി. നവംബർ 28 തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ വച്ച് നടന്ന വിവാഹത്തിന്റെ പരസ്യമാണ് ഒരു മാസം തികയാറായപ്പോൾ പരസ്യം ചെയ്തത്. ഡിസംബർ നാലിന് വിവാഹ സൽക്കാരവും നടന്നു. പരസ്യം വിമർശിക്കപ്പെടാൻ ഇടയാക്കിയത് കുടുംബ മാഹാത്മ്യം വിളമ്പൽ തന്നെയായിരുന്നു. 'തിരുവിതാംകൂറില
തിരുവനന്തപുരം: പത്രങ്ങളിൽ പല വിധത്തിൽ വിവാഹ പരസ്യങ്ങൾ വരാറുണ്ട്. ഇന്ന് വിവാഹിതരാകുന്നു എന്നു പറഞ്ഞുള്ള പരസ്യങ്ങളാണ് ഇതിൽ പ്രധാനം. എന്നാൽ, കുടുംബ മഹാത്മ്യം ആവോളം വിളമ്പിയ ഒരു പൊങ്ങച്ച പരസ്യമാണ് ഇന്ന് മാതൃഭൂമി ദിനപത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്തായാലും ഫേസ്‌ബുക്കിലെ ജാതിവാൽ മുറിക്കൽ കാലത്തെ വിവാഹ പരസ്യത്തിന് സോഷ്യൽ മീഡിയയുടെ പൊങ്കാലയാണ് പെരുകുന്നത്. പത്ത്രിൽ വന്ന പരസ്യം സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടത് മുതൽ തുടങ്ങിയതാണ് വിമർശനങ്ങൾ.
വിവാഹ പരസ്യത്തിൽ കുടുംബ മഹിമ കൂടി പറഞ്ഞുള്ള പൊങ്ങച്ചത്തിനാണ് സോഷ്യൽ മീഡിയയുടെ വിമർശനം. തിരുവനന്തപുരത്തു വച്ചു നടന്ന വിവാഹത്തിന്റെ പരസ്യമാണ് ശ്രദ്ധേയമായത്. വിവാഹത്തിലെ പരസ്യം തന്നെ വളരെ വൈകിയാണെന്നതും ശ്രദ്ധേയമായി. നവംബർ 28 തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ വച്ച് നടന്ന വിവാഹത്തിന്റെ പരസ്യമാണ് ഒരു മാസം തികയാറായപ്പോൾ പരസ്യം ചെയ്തത്. ഡിസംബർ നാലിന് വിവാഹ സൽക്കാരവും നടന്നു.
പരസ്യം വിമർശിക്കപ്പെടാൻ ഇടയാക്കിയത് കുടുംബ മാഹാത്മ്യം വിളമ്പൽ തന്നെയായിരുന്നു. 'തിരുവിതാംകൂറിലെ ദിവാൻ പേഷ്‌ക്കാരായിരുന്നു'... എന്നു തുടങ്ങിയ ശേഷം പുരാതന നായർ കുടുംബത്തിലെ അംഗമാണ് വധുവെന്ന് വ്യക്തമാക്കുകയായിരുന്നു പരസ്യത്തിൽ. എന്തായാലും പരസ്യത്തിൽ പറയുന്നത് പ്രകാരം വരനും ഒട്ടു മോശമല്ല. നല്ല ഉത്തമനായ നായർ യുവാവ് എന്ന നിലയിലാണ് പരസ്യം. മാവേലിക്കരയിലെ പുരാതന നായർ തറവാട്ടിലെ അംഗമാണ് വരനും.
ഇത് കൂടാതെ പരമ്പരാഗത നായർ തറവാട്ടിലെ അംഗമാണെന്നും വ്യക്തമാക്കുന്നു. അവിടം കൊണ്ടും തറവാടിത്തത്തിന്റെ മാഹാത്മ്യം പറച്ചിൽ തീരുന്നില്ല. വരന്റെ ഭാഗത്തു നിന്നും ഷൺമുഖ വിലാസ് എൻഎസ്എസ കരയോഗത്തിലെ അംഗങ്ങളും സന്നിഹിതരായി. വിവാഹ ആഘോഷങ്ങൾ ഭംഗിയാക്കിയ ഹോട്ടൽ ശൃംഖലയുടെ പേരും ഫോട്ടോഗ്രാഫർമാരുടെ പേരും അടക്കം പരസ്യത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരും വിവാഹത്തിൽ സന്നിഹിതരായി.
ഇത്രയും വിപുലമായ വിധത്തിലുള്ള പരസ്യം എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ പരസ്യം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കുടുംബ മാഹാത്മ്യം വിളമ്പിയുള്ള പൊങ്ങച്ചപ്പരസ്യത്തിന് കടുത്ത പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിൽ ജാതിവാൽ പ്രസ്ഥാനം ശക്തിപ്രാപിക്കുന്നിടത്താണ് ഇങ്ങനെയൊരു പരസ്യം വീണു കിട്ടിയതെന്നതും സോഷ്യൽ മീഡിയ അത് ആഘോഷമാക്കിയതും.