- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ; ഓണം വാമനജയന്തിയാക്കിയ ശശികല ടീച്ചറെ ട്രോളി സോഷ്യൽ മീഡിയ
മഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ എന്ന് ശശികല ടീച്ചർ ആരോപിച്ചതിനു തൊട്ടു പിന്നാലെ സൈബർ ട്രോളുകളും സജിവമായി. ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ചും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയും സോഷ്യൽ മീഡിയ. ശശികലയുടെ പരാമർശങ്ങൾക്കെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പേൾ സൈബർ ട്രോളർമാരും പരിഹാസങ്ങളുമായി എത്തിയിരിക്കുന്നു. ഓണം വാമനജയന്തിയായി ആഘോഷിക്കാൻ സംഘികൾ തീരുമാനിച്ചതറിഞ്ഞ് പാതി വഴിയിൽ മാവേലി തിരികെ പോയെന്ന് ഒരു ട്രോൾ.ശശികലയുടെ വിഷം കാരണം ഏറ്റവും വിഷം കൂടിയ ജീവി എന്ന ബഹുമതി ഇല്ലാതാകുമെന്ന് പാമ്പ് പരിതപിക്കുന്നതായി ട്രോളിൽ കളിയാക്കുന്നു. ചില മലയാളികൾ ഓണത്തിൽ വരെ വിഷം തളിക്കുന്നെന്ന് ട്രോളന്മാർ വിമർശിക്കുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാക്കുകൾ. അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ആശംസ നേർന്നിട്ടും
മഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ എന്ന് ശശികല ടീച്ചർ ആരോപിച്ചതിനു തൊട്ടു പിന്നാലെ സൈബർ ട്രോളുകളും സജിവമായി. ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ചും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയും സോഷ്യൽ മീഡിയ. ശശികലയുടെ പരാമർശങ്ങൾക്കെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പേൾ സൈബർ ട്രോളർമാരും പരിഹാസങ്ങളുമായി എത്തിയിരിക്കുന്നു. ഓണം വാമനജയന്തിയായി ആഘോഷിക്കാൻ സംഘികൾ തീരുമാനിച്ചതറിഞ്ഞ് പാതി വഴിയിൽ മാവേലി തിരികെ പോയെന്ന് ഒരു ട്രോൾ.
ശശികലയുടെ വിഷം കാരണം ഏറ്റവും വിഷം കൂടിയ ജീവി എന്ന ബഹുമതി ഇല്ലാതാകുമെന്ന് പാമ്പ് പരിതപിക്കുന്നതായി ട്രോളിൽ കളിയാക്കുന്നു.
ചില മലയാളികൾ ഓണത്തിൽ വരെ വിഷം തളിക്കുന്നെന്ന് ട്രോളന്മാർ വിമർശിക്കുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാക്കുകൾ. അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ആശംസ നേർന്നിട്ടും ഇവർക്ക് നേരാഞ്ഞതിന് കാരണം ഇതാണെന്ന് ട്രോളുകൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം...