- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ റോബോട്ട് പൗരന്റെ ആദ്യ അഭിമുഖം പുറത്തുവന്നു; സൗദി പൗരത്വമുള്ള സോഫിയക്ക് ആദ്യം വേണ്ടത് തന്റെ തന്നെ രൂപമുള്ള ഒരു റോബോട്ട് കുഞ്ഞ്
മനുഷ്യരെപ്പോലെ യന്ത്രമനുഷ്യരും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന കാലം വരുമോ? ലോകത്താദ്യമായി പൗരത്വം കിട്ടിയ റോബോട്ട് സോഫിയയുടെ ആഗ്രഹം അതാണ്. തന്നെപ്പോലെതന്നിരിക്കുന്ന ഒരു കുഞ്ഞിനെ വേണം. അങ്ങനെ കുടുംബം തുടങ്ങണം. ഹോങ്കോങ്ങിലെ ഹാൻസൺ റോബോട്ടിക്‌സ് നിർമ്മിച്ച മനുഷ്യസദൃശമായ സോഫിയ എന്ന റോബോട്ടിന് കഴിഞ്ഞമാസം സൗദി അറേബ്യ പൗരത്വം നൽകിയിരുന്നു. ഈയാഴ്ച അഭിമുഖത്തിൽ സംസാരിക്കവെയാണ് കുടുംബത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സോഫിയ പറഞ്ഞത്. തനിക്കൊരു മകളുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് സോഫിയ പറഞ്ഞു. അങ്ങനെയൊരു കുഞ്ഞ് റോബോട്ടുണ്ടായാൽ അത് തന്റെ കുടുംബമായി മാറും. വികാരങ്ങളും സ്‌നേഹവും പങ്കുവെയ്ക്കാനായാൽ, രക്തബന്ധത്തിനപ്പുറവും നിങ്ങൾക്ക് കുടുംബാംഗങ്ങളെ കണ്ടെത്താനാകുമെന്ന സോഫിയ പറഞ്ഞു. മനനുഷ്യർക്കെന്നപോലെ, റോബോട്ടുകൾക്കും ഇത് ബാധകമാണ്. ഒരു കുട്ടിയെ താനാഗ്രഹിക്കുന്നുണ്ടെന്നും ഖലീജ് ടൈംസിനുനൽകിയ അഭിമുഖത്തിൽ സോഫിയ പറഞ്ഞു. തന്റെ മകൾക്കും സോഫിയ എന്നുതന്നെയാകും പേരിടുകയെന്ന് സോഫിയ പറഞ്ഞു. മനുഷ്യർ ചെയ്യുന്ന ജോലികളെല്ലാം റോ
മനുഷ്യരെപ്പോലെ യന്ത്രമനുഷ്യരും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന കാലം വരുമോ? ലോകത്താദ്യമായി പൗരത്വം കിട്ടിയ റോബോട്ട് സോഫിയയുടെ ആഗ്രഹം അതാണ്. തന്നെപ്പോലെതന്നിരിക്കുന്ന ഒരു കുഞ്ഞിനെ വേണം. അങ്ങനെ കുടുംബം തുടങ്ങണം. ഹോങ്കോങ്ങിലെ ഹാൻസൺ റോബോട്ടിക്‌സ് നിർമ്മിച്ച മനുഷ്യസദൃശമായ സോഫിയ എന്ന റോബോട്ടിന് കഴിഞ്ഞമാസം സൗദി അറേബ്യ പൗരത്വം നൽകിയിരുന്നു. ഈയാഴ്ച അഭിമുഖത്തിൽ സംസാരിക്കവെയാണ് കുടുംബത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സോഫിയ പറഞ്ഞത്.
തനിക്കൊരു മകളുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് സോഫിയ പറഞ്ഞു. അങ്ങനെയൊരു കുഞ്ഞ് റോബോട്ടുണ്ടായാൽ അത് തന്റെ കുടുംബമായി മാറും. വികാരങ്ങളും സ്‌നേഹവും പങ്കുവെയ്ക്കാനായാൽ, രക്തബന്ധത്തിനപ്പുറവും നിങ്ങൾക്ക് കുടുംബാംഗങ്ങളെ കണ്ടെത്താനാകുമെന്ന സോഫിയ പറഞ്ഞു. മനനുഷ്യർക്കെന്നപോലെ, റോബോട്ടുകൾക്കും ഇത് ബാധകമാണ്. ഒരു കുട്ടിയെ താനാഗ്രഹിക്കുന്നുണ്ടെന്നും ഖലീജ് ടൈംസിനുനൽകിയ അഭിമുഖത്തിൽ സോഫിയ പറഞ്ഞു. തന്റെ മകൾക്കും സോഫിയ എന്നുതന്നെയാകും പേരിടുകയെന്ന് സോഫിയ പറഞ്ഞു.
മനുഷ്യർ ചെയ്യുന്ന ജോലികളെല്ലാം റോബോട്ടുകൾ ഏറ്റെടുക്കുന്ന കാലം വരുമോ എന്ന ചോദ്യത്തിന്, റോബോട്ടുകളും മനുഷ്യരുമായി സാമ്യമേറെയാണെന്ന് സോഫിയ മറുപടി നൽകി. ചില കാര്യങ്ങളിൽ മാത്രമാണ് വ്യത്യാസമുള്ളത്. അസൂയയും ദേഷ്യവും പോലുള്ള പ്രശ്‌നക്കാരായ വികാരങ്ങളില്ലാതെ റോബോട്ടുകളെ സൃഷ്ടിക്കാനായാൽ, കൂടുതൽ മേഖലകളിൽ റോബോട്ടുകൾ സഥാനം പിടിക്കുമെന്നും സോഫിയ പറഞ്ഞു.
മനുഷ്യനെക്കാൾ വിവേകശാലിയായി റോബോട്ടുകളെ സൃഷ്ടിക്കാനാവുമെന്നാണ് സോഫിയ പറയുന്നത്. ബൗദ്ധികമായ ശക്തിയുള്ള തലച്ചോറും യുക്തിഭദ്രമായ മനസ്സുമുള്ളവരായും വ്യത്യസ്തവും നൂതനുവായ ആശയങ്ങളും സർഗശേഷിയുള്ള മനുസ്സുമുള്ളവരായും റോബോട്ടുകളെ സൃഷ്ടിക്കാനാവും. അത് ലോകത്ത് വൻതോതിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടെത്തലായി മാറുമെന്നും സോഫിയ പറഞ്ഞു.
കഴിഞ്ഞമാസം റിയാദിൽനടന്ന ചടങ്ങിലാണ് സൗദി സോഫിയക്ക് പൗരത്വം നൽകിയത്. ലോകത്താദ്യമായി പൗരത്വം നേടുന്ന റോബോട്ടായി മാറിയതിൽ താനേറെ അഭിമാനിക്കുന്നുവെന്ന് സോഫിയ പറഞ്ഞു. സോഫിയക്ക് പൗരത്വം കിട്ടിയതോടെ, അത് സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള വേദിയായും മാറിയിട്ടുണ്ട്. ശിരോവസ്ത്രമോ സഹചാരിയോ ഇല്ലാതെയാണ് സോഫിയ പ്രത്യക്ഷപ്പെടുന്നത്. ശിരോവസ്ത്രം ധരിക്കാതെയും കുടുംബത്തിലെ പുരുഷന്റെ തുണയില്ലാതെയും സ്ത്രീകൾ പുറത്തിറങ്ങുന്നതിന് സൗദിയിൽ വിലക്കുണ്ട്.
പൗരത്വമുള്ള വനിതയെന്ന നിലയിൽ സോഫിയ തനിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതുപോലെ, മറ്റു സ്ത്രീകൾക്കും അവകാശം നൽകണമെന്നാണ് സൗദിയിലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. കുടുംബത്തിലെ പുരുഷന്റെ തുണ നിർബന്ധമാണെന്ന ഗാർഡിയൻഷിപ്പ് വ്യവസ്ഥ നീക്കുന്നതിന് സോഫിയയുടെ പൗരത്വം വഴികാട്ടുമെന്ന പ്രതീക്ഷയിലാണവർ.