ലണ്ടൻ: ഏകദിനക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ച്വറികൾ നേടി ചരിത്രം തിരുത്തിയ രോഹിത് ശർമ്മയെ അഭിനന്ദിക്കാൻ മത്സരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിനിടയ്ക്ക് ബ്രിട്ടനിൽ നിന്നും രോഹിതിനെ ഒരു ചൂടൻ സമ്മാനവും ലഭിച്ചു. ഏകദിന ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യയുടെ രോഹിത് ശർമയ്ക്ക് ബ്രിട്ടീഷ് നടിയും മോഡലുമായ സോഫിയ ഹയാത്തിന്റെ തികച്ചും വ്യത്യസ്ഥമായ സമ്മാനമാണ് നൽകിയത്. ട്വിറ്ററിൽ സ്വന്തം നഗ്‌ന ചിത്രം പോസ്റ്റു ചെയ്താണ് സോഫിയ രോഹിത്തിനെ അഭിനന്ദനമറിയിച്ചിരിക്കുന്നത്.

രോഹിത് റെക്കോർഡ് സൃഷ്ടിച്ച് മിനിട്ടുകൾക്കുള്ളിലാണ് സോഫിയയുടെ അഭിനന്ദനം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. രോഹിത് ശർമയ്ക്ക് എന്റെ നഗ്‌നചിത്രം സമർപ്പിക്കുന്നു. ഇത് നിനക്കുള്ളതാണ്. ഇന്ത്യയ്ക്ക് അഭിമാന ദിവസം എന്നും ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തു സോഫിയ മരിയ ഹയാത്. സോഫിയയുടെ സമ്മാനത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഇപ്പോൾ കൊഴുക്കുന്നത്. സോഫിയ കിം കാർദിയാഷാനെ അനുകരിക്കുകയാണ് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം.

ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും രണ്ടാംഇരട്ടസെഞ്ചുറിയും നേടുന്ന ആദ്യതാരമായി രോഹിത്. 173 പന്തിൽ 264 റൺസാണ് രോഹത്തിന്റെ സംഭാവന.