- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ട് ആ വേദിയിൽ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല;ചുണ്ടുകളിൽ വളയങ്ങൾ പിടിപ്പിച്ച സൊമാലിയൻ യുവതി ഇല്ല; നിറം പൂശിയ അമേരിക്കൻ ഇന്ത്യനും ,ഭിന്നലിംഗക്കാരും ഇല്ല; അവരെന്താ സൗന്ദര്യമില്ലാത്തവരാണോ?; എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും, കഷണ്ടി ഉള്ളവും ഇല്ല; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സോഫിയ ഹയാത്
ലണ്ടൻ; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സ്വയം പ്രഖ്യാപിത സന്യാസിനിയായ നടി സോഫിയ ഹയാത് രംഗത്ത്. അവരിപ്പോഴും ഈ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാൻ കരുതിയത് ഇത് ദിനോസർ യുഗത്തോടെ തന്നെ അവസാനിച്ചുവെന്നാണ്. സൗന്ദര്യത്തിന് ഒരു നിശ്ചിത രൂപമോ ഭാവമോ ഇല്ലാത്ത സ്ഥിതിക്ക് ആരാണ് ഇന്നും സൗന്ദര്യത്തെ അളക്കാൻ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സോഫിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നത്. നടിയും ഗായികയും മുൻ ബിഗ് ബോസ് മത്സരാർഥിയും കൂടിയായ കഴിഞ്ഞ വർഷം ജൂണിലാണ് താൻ ആത്മീയത തിരഞ്ഞെടുത്തുവെന്നും ഇനി മുതൽ മാതാ ഗയ സോഫിയ എന്നാണ് അറിയപ്പെടുകയെന്നും പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം പിടിച്ചത്. ഫോർ ഹിം മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സെക്സി ആയ നൂറ് വനിതകളുടെ പട്ടികയിൽ എൺപത്തിയൊന്നാം സ്ഥാനക്കാരിയായിരുന്നു സോഫിയ. സോഫിയയുടെ ഇൻസ്റ്റ്ഗ്രാം പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ അവരിപ്പോഴും ഈ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാൻ കരുതിയത് ഇത് ദിനോസർ യുഗത്തോടെ തന്നെ അവസാനിച്ചുവെന്നാണ്. സൗന്ദര്യത്തിന് ഒരു നിശ്ചിത രൂപമോ ഭാവമോ ഇല്ലാത്ത സ്ഥി
ലണ്ടൻ; ലോകസുന്ദരി മൽസരത്തെ വിമർശിച്ച് സ്വയം പ്രഖ്യാപിത സന്യാസിനിയായ നടി സോഫിയ ഹയാത് രംഗത്ത്. അവരിപ്പോഴും ഈ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാൻ കരുതിയത് ഇത് ദിനോസർ യുഗത്തോടെ തന്നെ അവസാനിച്ചുവെന്നാണ്. സൗന്ദര്യത്തിന് ഒരു നിശ്ചിത രൂപമോ ഭാവമോ ഇല്ലാത്ത സ്ഥിതിക്ക് ആരാണ് ഇന്നും സൗന്ദര്യത്തെ അളക്കാൻ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സോഫിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നത്.
നടിയും ഗായികയും മുൻ ബിഗ് ബോസ് മത്സരാർഥിയും കൂടിയായ കഴിഞ്ഞ വർഷം ജൂണിലാണ് താൻ ആത്മീയത തിരഞ്ഞെടുത്തുവെന്നും ഇനി മുതൽ മാതാ ഗയ സോഫിയ എന്നാണ് അറിയപ്പെടുകയെന്നും പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം പിടിച്ചത്. ഫോർ ഹിം മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സെക്സി ആയ നൂറ് വനിതകളുടെ പട്ടികയിൽ എൺപത്തിയൊന്നാം സ്ഥാനക്കാരിയായിരുന്നു സോഫിയ.
സോഫിയയുടെ ഇൻസ്റ്റ്ഗ്രാം പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ
അവരിപ്പോഴും ഈ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാൻ കരുതിയത് ഇത് ദിനോസർ യുഗത്തോടെ തന്നെ അവസാനിച്ചുവെന്നാണ്. സൗന്ദര്യത്തിന് ഒരു നിശ്ചിത രൂപമോ ഭാവമോ ഇല്ലാത്ത സ്ഥിതിക്ക് ആരാണ് ഇന്നും സൗന്ദര്യത്തെ അളക്കാൻ നടക്കുന്നത്. ഇത്തരം പ്രാചീന ആശയങ്ങളെ ചിരിച്ചു തള്ളുകയാണ് വേണ്ടത്. സൗന്ദര്യം ഒരിക്കലും അളക്കാനോ തീർപ്പ് കല്പിക്കാനോ കഴിയുന്ന ഒന്നല്ല.
എന്തുകൊണ്ട് ആ വേദിയിൽ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല..ചുണ്ടുകളിൽ വളയങ്ങൾ പിടിപ്പിച്ച സൊമാലിയൻ യുവതി ഇല്ല. നിറം പൂശിയ അമേരിക്കൻ ഇന്ത്യനും ,ഭിന്നലിംഗക്കാരും ഇല്ല. അവരെന്താ സൗന്ദര്യമില്ലാത്തവരാണോ? എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും, കഷണ്ടി ഉള്ളവും ഇല്ല.
ലോകസുന്ദരി മത്സരം കാലഹരണപ്പെട്ട ഒന്നാണ്. ശരിക്കുമുള്ള ലോകസുന്ദരി പ്രകൃതി മാതാവാണ്, അമ്മയാണ്, ശരീരത്തിൽ സ്ട്രെച്ച് മാർക്കുകളുള്ള സ്ത്രീയാണ് കാരണം ആ മാർക്കുകളാണ് അവൾ ജീവിച്ചുവെന്നതിന്റെ അടയാളം, ലോകത്തെ പോലെ തന്നെ അവളും വ്യത്യസ്തയാണെന്ന് കാണിക്കണം.
ലോകസുന്ദരി ഒരിക്കലും മറ്റുള്ളവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിധികല്പിക്കാൻ നിന്ന് കൊടുക്കില്ല. നമ്മുടെ ലോകം, നമ്മുടെ ഭൂമി, അവളുടെ കുഞ്ഞുങ്ങളെ ഒരിക്കലും അളക്കാറില്ല . സുന്ദരികൾ പല രൂപത്തിലും ഭാവത്തിലും ഉണ്ടാകും നമ്മൾ സ്ത്രീകൾ ഒരിക്കലും മറ്റുള്ളവരാൽ വിധി കല്പിക്കേണ്ടവരല്ല. സോഫിയ കുറിച്ചു.
സൗന്ദര്യത്തെ ശാരീരിക പ്രത്യേകതകൾ മാനദണ്ഡങ്ങളാക്കി അളക്കുന്നതിനെതിരെ മാനുഷിയുടെ ചിത്രത്തോടൊപ്പം പല പ്രായത്തിലും രൂപത്തിലുമുള്ള സ്ത്രീകളുടെ ചിത്രങ്ങൾ നൽകി ഇതിൽ ആരാണ് യഥാർത്ഥ സുന്ദരിയെന്ന ചോദ്യവും അതിനുള്ള വ്യാഖ്യാനങ്ങളും സോഫിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.