- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് സിങ്കപ്പൂരിൽ, ഭാര്യ ലണ്ടനിൽ: വിവാഹ മോചനം പൂണെയിലും; പ്രണയിച്ചു വിവാഹം കഴിച്ചിട്ടും ജോലിക്ക് കുടുംബം തടസമായപ്പോൾ സ്‌കൈപ്പ് വഴി വിവാഹമോചനം നടത്തി ടെക്കി ദമ്പതികൾ
മുംബൈ: വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി എന്ന കൗതുകവാർത്ത അടുത്തിടെ ചിലയിടങ്ങളിൽ നിന്നും കേട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ സ്‌കൈപ്പ് വഴി ഒരു വിവാഹ മോചന വാർത്തുയും. ഡിവോഴ്‌സ് അനുവദിച്ചതാകട്ടെ ഇന്ത്യൻ കോടതിയും. എന്നാൽ, ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം ഭാര്യ കോടതിയിൽ ഹാജരായിരുന്നില്ല, മാത്രമല്ല, രണ്ട് പേരും രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നതും. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു വിവാഹ മോചനം നടക്കുന്നത് ഇതാദ്യമായാണ്. വിവാഹമോചനക്കേസിൽ നേരിട്ടു ഹാജരാകാൻ കഴിയാത്ത പ്രവാസി യുവതിക്കു മൊബൈൽ വിഡിയോ സംവിധാനമായ സ്‌കൈപ് വഴി ഹാജരാകാൻ കോടതിയുടെ അനുമതി നൽകുകയായിരുന്നു. സിംഗപ്പൂരിൽ ജോലിചെയ്യുന്ന ഭർത്താവും ലണ്ടനിൽ ഈയിടെ ജോലി ലഭിച്ച ഭാര്യയുമാണു സ്‌കൈപ് വഴി പുണെ കോടതിയിൽ കേസിനു ഹാജരായത്. ഒരേ കോളജിൽ പഠിച്ച ഇവർ പ്രണയബദ്ധരായി 2015 മേയിലാണു വിവാഹിതരായത്. തുടർന്നു യുവാവിനു സിംഗപ്പൂരിൽ ജോലി ലഭിച്ചു. ഭാര്യയ്ക്ക് ഈയിടെ ലണ്ടനിലും ജോലി ലഭിച്ചു. വിവാഹം തന്റെ ജോലിക്കു തടസ്സമാണെന്ന വാദവുമായി

മുംബൈ: വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി എന്ന കൗതുകവാർത്ത അടുത്തിടെ ചിലയിടങ്ങളിൽ നിന്നും കേട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ സ്‌കൈപ്പ് വഴി ഒരു വിവാഹ മോചന വാർത്തുയും. ഡിവോഴ്‌സ് അനുവദിച്ചതാകട്ടെ ഇന്ത്യൻ കോടതിയും. എന്നാൽ, ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം ഭാര്യ കോടതിയിൽ ഹാജരായിരുന്നില്ല, മാത്രമല്ല, രണ്ട് പേരും രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നതും. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു വിവാഹ മോചനം നടക്കുന്നത് ഇതാദ്യമായാണ്.
വിവാഹമോചനക്കേസിൽ നേരിട്ടു ഹാജരാകാൻ കഴിയാത്ത പ്രവാസി യുവതിക്കു മൊബൈൽ വിഡിയോ സംവിധാനമായ സ്‌കൈപ് വഴി ഹാജരാകാൻ കോടതിയുടെ അനുമതി നൽകുകയായിരുന്നു. സിംഗപ്പൂരിൽ ജോലിചെയ്യുന്ന ഭർത്താവും ലണ്ടനിൽ ഈയിടെ ജോലി ലഭിച്ച ഭാര്യയുമാണു സ്‌കൈപ് വഴി പുണെ കോടതിയിൽ കേസിനു ഹാജരായത്.
ഒരേ കോളജിൽ പഠിച്ച ഇവർ പ്രണയബദ്ധരായി 2015 മേയിലാണു വിവാഹിതരായത്. തുടർന്നു യുവാവിനു സിംഗപ്പൂരിൽ ജോലി ലഭിച്ചു. ഭാര്യയ്ക്ക് ഈയിടെ ലണ്ടനിലും ജോലി ലഭിച്ചു. വിവാഹം തന്റെ ജോലിക്കു തടസ്സമാണെന്ന വാദവുമായി ഭാര്യയാണു കോടതിയെ സമീപിച്ചത്. ഭർത്താവ് സിംഗപ്പൂരിൽ നിന്നെത്തിയെങ്കിലും ഭാര്യയ്ക്കു ലണ്ടനിൽ നിന്നെത്താൻ കഴിയാത്തതിനാൽ സ്‌കൈപ് വഴി കോടതിനടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.
നാഗ്പുരിൽനിന്നുള്ള യുവാവും അമരാവതിയിൽനിന്നുള്ള യുവതിയുമാണ് ഈ സംഭവത്തിലെ മുഖ്യ കഥാപാത്രങ്ങൾ. രണ്ട് പേരും സോഫ്‌റ്റ്‌വെയർ എൻജിനീയർമാരാണ് താനും. പ്രണയവിവാഹിതരായ ഇവർക്ക് പൂണെയിലാണ് ജോലി ലഭിച്ചത്. പിന്നീട് രണ്ട് പേർക്കും രണ്ട് രാജ്യങ്ങളിലും. ഭാര്യയും ഭർത്താവും രണ്ട് വ്യത്യസ്ത രാജ്യങ്ങളിലായതോടെ ദാമ്പത്യത്തിൽ കല്ലുകടിയായി. ജോലിയിലെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ ബന്ധം തടസമാണെന്ന് ഇരുവർക്കും തോന്നി. ഒരു വർഷം ആകുമ്പോഴേക്കാണ് ബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചത്.
വിവാഹം തങ്ങളുടെ തൊഴിൽപരമായ ഉയർച്ചയ്ക്കു തടസ്സമാകുമെന്നു തോന്നിയതിനെത്തുടർന്നാണ് ഇരുവരുംചേർന്ന് ഈ തീരുമാനമെടുത്തത്. രണ്ട് പേരുടെയും ഭാഗങ്ങൾ കേട്ട ശേഷം കോടതി ഡിവോഴ്‌സ് അനുവദിക്കുകയായിരുന്നു.

