- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ്; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട് കോടതി; പ്രതികൾക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും മുംബൈ സിബിഐ കോടതി
മുംബൈ: സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ടു കോടതി. മുംബൈയിലെ സിബിഐ കോടതിയുടേതാണ് വിധി. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ ആരോപണങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസിൽ കുറ്റാരോപിതരായ ഗുജറാത്തിലെയും രാജസ്ഥാനിലെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെ ബോംബെ ഹൈക്കോടതിയും വെറുതേവിട്ടിരുന്നു. ഗുജറാത്ത് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ശരി വെക്കുകയായിരുന്നു കോടതി. മുൻ ഗുജറാത്ത് ഇൻസ്‌പെക്ടർ ജനറലായ ഡിജി വൻസാര അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടത്. കേസിന് പ്രസക്തിയില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. ആയുധക്കടത്ത് മുതലായ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഗുജറാത്ത്, രാജസ

മുംബൈ: സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ടു കോടതി. മുംബൈയിലെ സിബിഐ കോടതിയുടേതാണ് വിധി. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ ആരോപണങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കേസിൽ കുറ്റാരോപിതരായ ഗുജറാത്തിലെയും രാജസ്ഥാനിലെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെ ബോംബെ ഹൈക്കോടതിയും വെറുതേവിട്ടിരുന്നു. ഗുജറാത്ത് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ശരി വെക്കുകയായിരുന്നു കോടതി. മുൻ ഗുജറാത്ത് ഇൻസ്‌പെക്ടർ ജനറലായ ഡിജി വൻസാര അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടത്. കേസിന് പ്രസക്തിയില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.
ആയുധക്കടത്ത് മുതലായ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഗുജറാത്ത്, രാജസ്ഥാൻ പൊലീസ് ആരോപിക്കുന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ഈ ഏറ്റുമുട്ടലിൽ സൊഹ്‌റാബുദ്ദീൻ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കാണാതാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ഇവർ കൊല ചെയ്യപ്പെടുന്നതിനു മുൻപ് ഒരു സബ് ഇൻസ്‌പെക്ടറാൽ ബലാൽസംഗം ചെയ്യപ്പെട്ടെന്നും ആരോപണമുണ്ട്. കേസിന്റെ പ്രധാന സാക്ഷികളിലൊരാളായ തുൾസിറാം പ്രജാപതിയും മറ്റൊരു 'ഏറ്റുമുട്ടലിൽ' പൊലീസ് കൊലപ്പെടുത്തി.

