ദുബൈ : മെയ് 18 ന്റെ സായം സന്ധ്യയിൽ ദുബൈ ക്വിസീസ് അൽ ബുസ്താൻ ഫുട്‌ബോൾഗ്രൗണ്ടിൽ കാൽപന്തുകളിയുടെ കായിക മാമാങ്കത്തിന് ,അതിഞ്ഞാൽ സോക്കർ ലീഗ് 2017ന് ആരവമുയരും. ഏഴ് പേരടങ്ങിയ അഞ്ച് ക്ലബുകളാണ് പരസ്പരം മാറ്റുരയ്ക്കുന്നത് , യുഎ.ഇ യിലെ അതിഞ്ഞാൽ നിവാസികളായ പ്രവാസികളാണ് ഫുട്‌ബോൾ മാമാങ്കത്തിന് കളമൊരുക്കുന്നത്.

നാട്ടിലെ പല പ്രാധേശിക ക്ലബ് ടൂർണമെന്റുകളിലെയും ജേതാക്കളുടെ താരനിരയടങ്ങുന്ന ഇന്റിമേറ്റ് ഫൈറ്റേർസ് ക്ലബ് , ബാവാസ് ദുബൈ , തംമകീൻസ്‌ട്രൈക്കേർസ് , എഫ്‌സി സഫർ , എഫ്‌സി ഗുഡ് ഗയ്‌സ് തുടങ്ങിയ അഞ്ചോളം ക്ലബുകളാണ്അതിഞ്ഞാൽ സോക്കർ ലീഗിൽ പരസ്പരം മാറ്റുരയ്ക്കുന്നത്. സോക്കർ ലീഗിന്റെചടുലതയാർന്ന അന്വൗൺസ്‌മെന്റ് വൻ തരംഗമായി സോഷ്യൽ മീഡിയകളിൽ അലയടിക്കുകയാണ്.