- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകിട ഇടത്തരം സംരംഭകർക്കായി റൂഫ്‌ടോപ് സോളാർ പദ്ധതി
കൊച്ചി: റൂഫ്‌ടോപ് സോളാർ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ലോകബാങ്കുമായി ചേർന്ന് ചെറുകിട ഇടത്തരം സംരംഭകർക്ക് റൂഫ്‌ടോപ് സോളാർ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകും. എംഎസ്എംഇകൾക്ക് റൂഫ്‌ടോപ് സോളാർ നൽകുന്നതിലൂടെ വൈദ്യുതി ഉപഭോഗച്ചെലവ് ഗണ്യമായി കുറക്കാനാകും.
എം.എസ്.എം.ഇകൾക്ക് അവരുടെ ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും റൂഫ്‌ടോപ് ഉപയോഗിച്ച് സൗരോർജ്ജം ഉൽപാദിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും എംഎസ്എംഇകൾ ഒരുമിച്ച് നിൽക്കുമെന്ന് ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി പറഞ്ഞു.
ഊർജ്ജ ഉപഭോഗത്തിൽ ഒരു വലിയ തുക എംഎസ്എംഇകൾ അടയ്ക്കുന്നുണ്ട്. ഇത് മൊത്തം ഉൽപാദനച്ചെലവിന്റെ അഞ്ചിലൊന്നായി കണക്കാക്കുന്നു. കേന്ദ്രമന്ത്രാലയം ലോകബാങ്കുമായി പ്രവർത്തിച്ച് ക്രെഡിറ്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണ് എംഎസ്എംഇകൾക്ക് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനായി 625 ദശലക്ഷം ഡോളർ ലോകബാങ്കിൽ നിന്ന് എസ്.ബി.ഐക്ക് വായ്പ ലഭിച്ചിട്ടുണ്ട്.