- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ തെളിവുകൾ കൈമാറി സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ ഇര; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതിനും രേഖകൾ; കെസി വേണുഗോപാലിനെ കുടുക്കാൻ തന്ത്രപരമായ നീക്കം; രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്യാൻ സാധ്യത തേടി സിബിഐ
തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ സിബിഐ നടപടികളിലേക്ക് കടക്കും. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി രംഗത്തു വന്ന സാഹചര്യത്തിലാണ് ഇത്. 2012 മെയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. വിശദ നിയമോപദേശം നേടിയ ശേഷം സിബിഐ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിൽ എത്തുകയാണ് സിബിഐ. തെളിവുകൾ നൽകുന്ന പരാതിയിൽ നടപടികൾ തുടങ്ങാനാണ് സിബിഐ തീരുമാനം. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാകും കേസെടുക്കുക. അതുണ്ടായാൽ കെസി വേണുഗോപാലിനെ സിബിഐ അറസ്റ്റ് ചെയ്യാനും സാധ്യതയുമുണ്ട്.
നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകൾ നൽകിയിരുന്നില്ല. കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഈ കേസിലെ അന്വേഷണം. തെളിവ് കിട്ടിയാൽ കർശന നടപടികളുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനാണ് കെസി. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി. അതുകൊണ്ട് തന്നെ ഈ കേസിൽ കേന്ദ്രത്തിന് താൽപ്പര്യം ഏറെയാണ്.
സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് കുപരുക്ക് മുറുകുന്നുവെന്നതാണ് വസ്തുത. കെ.സി. വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ 2012 മെയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകൾ നൽകിയിരുന്നില്ല.
കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, തോമസ് കുരുവിള എന്നിവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇരയുടെ പരാതിയിൽ സംസ്ഥാന സർക്കാരാണ് രണ്ട് കേസും സിബിഐക്ക് വിട്ടത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ച തന്നെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇരയുടെ പരാതി. അബ്ദുള്ളക്കുട്ടിക്കെതിരെയും മറ്റ് പ്രതികൾക്കെതിരെയും വെവ്വേറെ എഫ്ഐആറാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽവച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കോൺഗ്രസ് എംഎൽഎ ആയിരുന്ന അബ്ദുള്ളക്കുട്ടി മാസ്കറ്റ് ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. നിലവിൽ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി.
മറുനാടന് മലയാളി ബ്യൂറോ