- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത് ചില സാമ്പത്തിക ശക്തികൾ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ; ഇത്തരം ഒരു വീക്കനെസ് തനിക്ക് ഉണ്ടെങ്കിൽ അത് ഒരു ദിവസത്തേക്ക് മാറച്ചുവെയ്ക്കാൻ കഴിയില്ല; സോളാറിൽ ആളൂരിന്റെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയും മൊഴി ഇങ്ങനെ
കൊച്ചി: രാവിലെ 10.30 ഓടെയാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷന് മുന്നിൽ വിസ്താരം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി മുമ്പ പറഞ്ഞ മൊഴികളും, മറ്റ് സാക്ഷികൾ പറഞ്ഞ മൊഴിയിലെ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുന്ന ഭാഗങ്ങളുടെ വിശദീകരണങ്ങൾക്കായുള്ള ചോദ്യങ്ങളുമാണ് ഇന്നലത്തെ സിറ്റിംഗിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. കുറുപ്പുന്തറയിൽ നടന്ന ടീം സോളാറിന്റെ പരിപാടിയിൽ തന്റെ അടുപ്പക്കാരനായ മന്ത്രി കെസി ജോസഫ് പങ്കെടുത്തത് സ്ഥലം എംഎൽഎ മോൻസ് ജോസഫിന്റെ ക്ഷണത്തെതുടർന്നാണെന്ന് മന്ത്രി തന്നോട് പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. പി സി വിഷ്ണുനാഥ് എൽ ഇ ഡി ബൾബിനു വേണ്ടിയുള്ള ഫണ്ട് സോളർ പ്രൊജക്ടിനായി ശുപാർശ ചെയ്തത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് ഉമ്മൻ ചാണ്ടി സോളാർ കമ്മീഷൻ അഭിപാഷകൻ ഹരികുമാറിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. എം എൽ എ ഫണ്ട് ചെലവഴിക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശം ആവശ്യമില്ലെന്നു ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സരിതയുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്ന ശ്രീധരൻ നായരുടെ രഹസ്യ മൊഴി ഉമ്മൻ ചാണ്ടി നിഷേധിച്ചു. ഇതിനിടെ തന്നെ കമ്മീഷൻ ശകാ

കൊച്ചി: രാവിലെ 10.30 ഓടെയാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷന് മുന്നിൽ വിസ്താരം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി മുമ്പ പറഞ്ഞ മൊഴികളും, മറ്റ് സാക്ഷികൾ പറഞ്ഞ മൊഴിയിലെ ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുന്ന ഭാഗങ്ങളുടെ വിശദീകരണങ്ങൾക്കായുള്ള ചോദ്യങ്ങളുമാണ് ഇന്നലത്തെ സിറ്റിംഗിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. കുറുപ്പുന്തറയിൽ നടന്ന ടീം സോളാറിന്റെ പരിപാടിയിൽ തന്റെ അടുപ്പക്കാരനായ മന്ത്രി കെസി ജോസഫ് പങ്കെടുത്തത് സ്ഥലം എംഎൽഎ മോൻസ് ജോസഫിന്റെ ക്ഷണത്തെതുടർന്നാണെന്ന് മന്ത്രി തന്നോട് പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. പി സി വിഷ്ണുനാഥ് എൽ ഇ ഡി ബൾബിനു വേണ്ടിയുള്ള ഫണ്ട് സോളർ പ്രൊജക്ടിനായി ശുപാർശ ചെയ്തത് തന്റെ നിർദ്ദേശപ്രകാരമല്ലെന്ന് ഉമ്മൻ ചാണ്ടി സോളാർ കമ്മീഷൻ അഭിപാഷകൻ ഹരികുമാറിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
എം എൽ എ ഫണ്ട് ചെലവഴിക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശം ആവശ്യമില്ലെന്നു ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സരിതയുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്ന ശ്രീധരൻ നായരുടെ രഹസ്യ മൊഴി ഉമ്മൻ ചാണ്ടി നിഷേധിച്ചു. ഇതിനിടെ തന്നെ കമ്മീഷൻ ശകാരിച്ചെന്ന് രീതിയിൽ കഴിഞ്ഞ ദിവസം പത്രവാർത്ത വന്ന വിവരം ഉമ്മൻ ചാണ്ടി കമ്മീഷനെ അറിയിച്ചു. ടീം സോളാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ തന്നതിന്റെ അക്നോളഡ്ജ്മെന്റ് ലെറ്ററിൽ ഡിയർ ഡോക്ടർ ആർ.ബി നായർ എന്ന് സ്വീകർത്താവിനെ വിശേഷിപ്പിച്ചത് അവരുമായുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നത് അല്ലേയെന്ന അഭിപാഷകൻ ചോദ്യത്തോട്, അല്ല എന്ന് ഉമ്മൻ ചാണ്ടി ഉത്തരം നൽകി. താൻ സാധാരണയായി ഡിയർ ചേർത്താണ് കത്തുകൾ എഴുതാറുള്ളതെന്നും തന്റെ അടുപ്പക്കാരാണേൽ മൈ ഡിയർ എന്ന് അഭിസംബോധന ചെയ്യുമായിരുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 9.7.12 ന് 10.7.12 ലെ തിയതി എഴുതിയ ചെക്കിന് എങ്ങനെയാണ് മറുപടി അയക്കുകയെന്ന ചോദ്യത്തോട് ഇത് 9.7.12 ന് തന്നെ തന്റെ ഓഫീസിൽ ലഭിച്ച ചെക്കായതിനാലാണ് എന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
മല്ലേൽ ശ്രീധരൻ നായരെ സരിതയാണ് തനിക്ക് സെക്രട്ടറിയേറ്റിൽ വച്ച് പരിചയപ്പെടുത്തിയതെന്നാണ് ശ്രീധരൻ നായരുടെ രഹസ്യമൊഴി. എന്നാൽ തനിക്ക് അദ്ദേഹത്തെ സംഘടന നേതാവ് എന്ന നിലയിൽ വ്ക്തമായി അറിയാമെന്നും, അദ്ദേഹത്തിനും തന്നെ അറിയാമെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. ഇടവേളയില്ലാതെ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നര വരെ തുടർന്ന്ു. തുടർന്ന 2.20 ഓടെ കൂടിയ കോടതിയിൽ അഡ്വ. ഹരികുമാറിന്റെ ഏതാനം ചോദ്യങ്ങൾക്കൂടി ഉണ്ടായിരുന്നു.
3 മണിയോടെയാണ് സരിത എസ് നായർക്ക് വേണ്ടി ഹാജരായ അഡ്വ ബി എ ആളൂർ ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചു തുടങ്ങിയത്. താങ്കളുടെ നമ്പർ ഇന്നതല്ലേ എന്ന ചോദ്യത്തോടെയായിരുന്നു ആളുരിന്റെ തുടക്കം. എമർജിങ് കേരളയുടെ ഭാഗമായി സരിതയെ കണ്ടിട്ടില്ലെന്നും,സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ നേരിട്ട് അറിയില്ലെന്നും ആളൂരിന്റെ വിവിധ ചോദ്യങ്ങൾക്ക് ഉമ്മൻ ചാണ്ടി മറുപടി നൽകി. ഫെനിയുടെ ഫോണിൽ നിന്ന് സരിത തന്നെ പല തവണ വിളിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം ആണെന്നും, സരിതയെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ച് രണ്ട് തവണ കണ്ടതായും, കടപ്ലാമറ്റത്തെ ഫോട്ടോയും അടക്കം 3 തവണ കണ്ടതായി ഉമ്മൻ ചാണ്ടി
ആവർത്തിച്ചു.
ഇതിനിടെയാണ് ക്ലിഫ് ഹൗസിൽ വച്ച് സരിതയോട് ഓറൽ സെക്സിന് അങ്ങ് നിർബന്ധിച്ചതായി സരിതയുടെ ആരോപണമുണ്ടല്ലോയെന്ന അഡ്വ. ബിഎ ആളൂരിന്റെ ചോദ്യം ഉയർന്നത്. ചോദ്യത്തിനെ ഉമ്മൻ ചാണ്ടിയുടെ അഭിപാഷകൻ ശ്രീകുമാർ എതിർത്തു. രഹസ്യമായി ഇൻ ക്യാമറ പ്രൊസീഡിഗിലൂടെ ഉന്നയിക്കേണ്ട ചോദ്യമാണിതെന്ന് ശ്രീകുമാർ വാദിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാട് ഉത്തരം പറയാം എന്നതായതിനാൽ കോടതി അനുവാദം നൽകി. സരിതയുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ചില സാമ്പത്തിക ശക്തികൾ തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നതായി ഉമ്മൻ ചാണ്ടി സോളാർ കമ്മീഷന് മുന്നിൽ പറഞ്ഞു.
അറുപതുകൊല്ലത്തെ പൊതു ജീവിതത്തിനിടയിൽ ഇത്തരം ഒരാരോപണം ആദ്യമാണ്. താൻ ദിവസവും ജനങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തിയാണ്. ഇത്തരം ഒരു വീക്കനെസ് തനിക്ക് ഉണ്ടെങ്കിൽ അത് ഒരു ദിവസത്തേക്ക് മാറച്ചുവെയ്ക്കാൻ കഴിയില്ല. ആർക്കും ക്ലിഫ് ഹൗസിലേക്ക് കടന്നുവരാനുള്ള സാഹചര്യം ഉണ്ട്. പൊതുജന മദ്ധ്യത്തിൽ തന്നെ അവഹേളിക്കാൻ ശ്രമം നടക്കുന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് നൽകിയിരുന്നു. തന്റെ ഔദ്യോഗിക വസതിയിലും വീട്ടിലും ഓഫിസിലും ആർക്കും എപ്പോഴും കടന്ന് വരാവുന്നതാണ്. കുടുംബത്തിലുള്ളവർക്കും തന്റെ സുതാര്യമായ ജീവിതം അറിയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
സോളാർ പദ്ധതി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 2കോടി 16 ലക്ഷം സരിതയിൽ നിന്നും വാങ്ങിയെന്ന ആരോപണവും ഉമ്മൻ ചാണ്ടി നിഷേധിച്ചു. അഞ്ച് ദിവസങ്ങളിലായി 37 മണിക്കൂറോളം ഉമ്മൻ ചാണ്ടിയെ കമ്മീഷൻ വിസ്തരിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു ആളൂരിന്റെ വിസ്താരം അവസാനിച്ചത്. ഇനി ഫെബ്രുവരി 7 നും ഉമ്മൻ ചാണ്ടിയുടെ വിസ്താരം തുടരും.

