- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിനും വിജിലൻസ് കേസിനും പിന്നാലെ സോളാർ പണം കൈപ്പറ്റിയവർക്കെതിരെ എൻഫോഴ്സ്മെന്റ് നടപടിയും ഉണ്ടായേക്കും; കേസ് തീരാൻ കാത്തു നിൽക്കാതെ അഴിമതി പണം കണ്ടുകെട്ടാൻ കേന്ദ്ര ഏജൻസി നടപടി തുടങ്ങിയേക്കും; മുൻ മുഖ്യമന്ത്രിയും നേതാക്കളും പെട്ടത് ഊരാക്കുടുക്കിൽ
കൊച്ചി: സോളാറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പെടുത്തിയത് പിണറായി വിജയന്റെ രാഷ്ട്രീയ കൗശലതയാണെന്ന് കരുതുന്നവർ ഏറെയാണ്. ഇതിന് പിന്നിൽ അധികാരത്തുടർച്ചയെന്ന രാഷ്്ട്രീയ മോഹമുണ്ട്. കേന്ദ്രത്തിലെ ബിജെപിക്കും കേരളത്തിൽ കണ്ണുണ്ട്. കോൺഗ്രസിനെ തകർത്ത് പ്രധാന പ്രതിപക്ഷമാകാനാണ് അവരുടെ നീക്കം. ഇതിന് സോളാറിനെ മോദി സർക്കാരും ആയുധമാക്കും. ഇതോടെ കേരളത്തിലെ യുഡിഎഫ് നേതൃത്വം ഊരാക്കുടുക്കിലാകും. ബലാത്സംഗക്കേസിൽ പെടുന്നവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും വരും. സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട് കൈക്കൂലിപ്പണം ഇടപാടു നടന്നെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് വിജിലൻസ് കേസിനു പിന്നാലെ എൻഫോഴ്സ്മെന്റ് നടപടിയും നേരിടേണ്ടിവരും. അഴിമതിപ്പണം കണ്ടുകെട്ടാനുള്ള നടപടികളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുക. എൻഫോഴ്സ്മെന്റ് നടപടിക്ക് വിജിലൻസ് കേസ് തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണു കീഴ്‌വഴക്കം. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം എൻഫോഴ്‌സ്‌മെന്റിന് ലഭി
കൊച്ചി: സോളാറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പെടുത്തിയത് പിണറായി വിജയന്റെ രാഷ്ട്രീയ കൗശലതയാണെന്ന് കരുതുന്നവർ ഏറെയാണ്. ഇതിന് പിന്നിൽ അധികാരത്തുടർച്ചയെന്ന രാഷ്്ട്രീയ മോഹമുണ്ട്. കേന്ദ്രത്തിലെ ബിജെപിക്കും കേരളത്തിൽ കണ്ണുണ്ട്. കോൺഗ്രസിനെ തകർത്ത് പ്രധാന പ്രതിപക്ഷമാകാനാണ് അവരുടെ നീക്കം. ഇതിന് സോളാറിനെ മോദി സർക്കാരും ആയുധമാക്കും. ഇതോടെ കേരളത്തിലെ യുഡിഎഫ് നേതൃത്വം ഊരാക്കുടുക്കിലാകും. ബലാത്സംഗക്കേസിൽ പെടുന്നവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും വരും.
സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട് കൈക്കൂലിപ്പണം ഇടപാടു നടന്നെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് വിജിലൻസ് കേസിനു പിന്നാലെ എൻഫോഴ്സ്മെന്റ് നടപടിയും നേരിടേണ്ടിവരും. അഴിമതിപ്പണം കണ്ടുകെട്ടാനുള്ള നടപടികളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിക്കുക. എൻഫോഴ്സ്മെന്റ് നടപടിക്ക് വിജിലൻസ് കേസ് തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണു കീഴ്‌വഴക്കം. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചുവെന്നാണ് സൂചന. കരുതലോടെ നീങ്ങാനാണ് നിർദ്ദേശം. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള മരുന്ന് സോളാറിലുണ്ടെന്നാണ്
ആരോപണവിധേയരായ ഐ.പി.എസ് .ഉദ്യോഗസ്ഥരും കേസിൽ പ്രതിയായാൽ സ്വത്തുക്കൾ സംരക്ഷിക്കാൻ പാടുപെടും. സമാനമായ സാഹചര്യത്തിലാണ് ലാലുപ്രസാദ് യാദവ്, ബീഹാർ മുൻഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മിസ ഭാരതി എംപി, കാർത്തി ചിദംബരം, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് തുടങ്ങിയവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. ഇവർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ (തടയൽ) നിയമ പ്രകാരം എൻഫോഴ്സ്മെന്റ് കേസെടുക്കുകയും സ്വത്ത് കണ്ടുകെട്ടുകയുമായിരുന്നു. ഇത് തന്നെ സോളാർ അഴിമതിയിലും നടക്കും. ഇതിലൂടെ കേരളത്തിലെ പ്രശ്‌നം ദേശീയ തലത്തിൽ ചർച്ചയാകും.
സിപിഎമ്മിനെതിരെ അക്രമ രാഷ്ട്രീയമാണ് ബിജെപി ഉയർത്തുന്നത്. ഇത് ദേശീയ തലത്തിൽ ചർച്ചയാവുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസിനെ അഴിമതി പാർട്ടിയാക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതിന് വേണ്ടിയാണ് കേരളത്തിലേക്കുള്ള എൻഫോഴ്‌സ് മെന്റ് ഇടപെടൽ. മലബാർ സിമെന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളുടെ അടിസ്ഥാനത്തിലും എൻഫോഴ്സ്മെന്റ് സ്വത്ത് കണ്ടുകെട്ടൽ നടപടി സ്വീകരിച്ചിരുന്നു. വ്യവസായി വി എം. രാധാകൃഷ്ണന്റെ 23 കോടിയോളം രൂപ വിലവരുന്ന സ്വത്താണ് കണ്ടുകെട്ടിയത്. ഈ വിജിലൻസ് കേസുകളൊന്നും തീർപ്പുകൽപ്പിച്ചിട്ടില്ല.
സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനെതിരേ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച കേസിലും സ്വത്ത് കണ്ടുകെട്ടൽ നടപടി ബാക്കിയാണ്. രണ്ടു വർഷമായി ഈ ഫയൽ എൻഫോഴ്സ്മെന്റ് കൊച്ചി വിഭാഗത്തിൽ കുരുങ്ങിക്കിടപ്പാണ്.