മസ്‌കറ്റ്: രാജ്യത്തെ ആദ്യ സൗരോർജ ബസ് സ്റ്റോപ്പ് ഗുബ്രയിലെ ഒമാൻ അവന്യൂസ് മാളിൽ പ്രവർത്തനമാരംഭിച്ചു. ശീതീകരിച്ച ബസ് സ്റ്റോപ്പിന് 15 യാത്രക്കാരെ ഒരേസമയത്ത് ഉൾക്കൊള്ളാനാകും. മൊബൈൽ ഫോണുകളും മറ്റും ചാർജ് ചെയ്യാനും സൗകര്യമുണ്ട്. സിസി ടിവിയും ഡിസ്‌പ്ലേ ബോർഡുകളും സൗരോർജത്തിലാണ് പ്രവർത്തിക്കുക.

ഉടൻ തന്നെ സൗരോർജ ബസ് സ്‌റ്റോപ്പ് പ്രവർത്തനമാരംഭിക്കും. രാജ്യത്ത് പ്രകൃതി ഊർജസ്രോതസിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗരോർജ ബസ് സ്‌റ്റോപ്പ് നിർമ്മിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇനിയും ഇത്തരം കൂടുതൽ ബസ് സ്റ്റോപ്പുകൾ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.