- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിക്ഷിച്ച വിധികേട്ടപ്പോൾ സരിതയ്ക്ക് സന്തോഷം; ഇത് തങ്ങളുടെ വിജയം എന്ന് പറഞ്ഞ് സരിതയും ബിജു രാധാകൃഷ്ണനും; പണം വാങ്ങി കൊടുക്കാൻ കോടതിക്ക് അധികാരമില്ലെന്നും സോളാർ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികൾ
പെരുമ്പാവൂർ: 'ഇത് ഞങ്ങളുടെ വിജയം'-വിധികേട്ടശേഷം കോടതിയിൽനിന്ന് പുറത്തിറങ്ങിയ സരിത പ്രതികരിച്ചതിങ്ങനെ. ഇത് വെറും കബളിപ്പിക്കൽക്കേസ് മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി സരിത പറഞ്ഞു. 'ഇത്തരം കേസുകളിൽ പണം വാങ്ങിക്കൊടുക്കാൻ കോടതിക്ക് അധികാരമില്ല. കുറ്റംചെയ്തയാൾക്കുള്ള ശിക്ഷമാത്രമേയുള്ളൂ' -അവർ പറഞ്ഞു. മറ്റുവകുപ്പുകൾ അന്യായമായിചേർത്ത് തന്നെ കുടുക്കാനുള്ള തന്ത്രം പാളിയെന്ന് ബിജു പറഞ്ഞു. ഈ വിധി വ്യക്തിപരമായ വിജയമാണ്. താൻ തെറ്റുകാരനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ബിജു പറഞ്ഞു. അതിനിടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് സോളാർ കേസിലെ പരാതിക്കാരനായ സജ്ജാദ്. പ്രതികൾ പണം വാങ്ങിയെന്നതിന് തെളിവുണ്ട്. രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യമായി ചുമത്തപ്പെട്ട കേസായതിനാൽ നടപടികൾ പൊലീസ് ദുർബലമാക്കിക്കളഞ്ഞുവെന്നും സജ്ജാദ് ആരോപിച്ചു. വ്യാജ രേഖ ചമക്കൽ ആരോപണം ഉൾപ്പെടെ കോടതി തള്ളിക്കളഞ്ഞിരുന്നു. തട്ടിയെടുത്ത 40 ലക്ഷം രൂപ ഇനി തിരിച്ചു കൊടുക്കേണ്ടതില

പെരുമ്പാവൂർ: 'ഇത് ഞങ്ങളുടെ വിജയം'-വിധികേട്ടശേഷം കോടതിയിൽനിന്ന് പുറത്തിറങ്ങിയ സരിത പ്രതികരിച്ചതിങ്ങനെ. ഇത് വെറും കബളിപ്പിക്കൽക്കേസ് മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി സരിത പറഞ്ഞു. 'ഇത്തരം കേസുകളിൽ പണം വാങ്ങിക്കൊടുക്കാൻ കോടതിക്ക് അധികാരമില്ല. കുറ്റംചെയ്തയാൾക്കുള്ള ശിക്ഷമാത്രമേയുള്ളൂ' -അവർ പറഞ്ഞു. മറ്റുവകുപ്പുകൾ അന്യായമായിചേർത്ത് തന്നെ കുടുക്കാനുള്ള തന്ത്രം പാളിയെന്ന് ബിജു പറഞ്ഞു. ഈ വിധി വ്യക്തിപരമായ വിജയമാണ്. താൻ തെറ്റുകാരനല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ബിജു പറഞ്ഞു.
അതിനിടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് സോളാർ കേസിലെ പരാതിക്കാരനായ സജ്ജാദ്. പ്രതികൾ പണം വാങ്ങിയെന്നതിന് തെളിവുണ്ട്. രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യമായി ചുമത്തപ്പെട്ട കേസായതിനാൽ നടപടികൾ പൊലീസ് ദുർബലമാക്കിക്കളഞ്ഞുവെന്നും സജ്ജാദ് ആരോപിച്ചു. വ്യാജ രേഖ ചമക്കൽ ആരോപണം ഉൾപ്പെടെ കോടതി തള്ളിക്കളഞ്ഞിരുന്നു. തട്ടിയെടുത്ത 40 ലക്ഷം രൂപ ഇനി തിരിച്ചു കൊടുക്കേണ്ടതില്ലെന്ന അവസ്ഥയും കോടതി വിധിയുണ്ടാക്കി. ഇതുകൊണ്ടാണ് സരിതയും ബിജുവും സന്തോഷം പ്രകടിപ്പിക്കുന്നത്.
സോളാർ തട്ടപ്പിലെ ആദ്യ കേസിൽ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്. ആ കേസിലാണ് സരിത പൊലീസിന്റെ പിടിയിലായത്. ഈ കേസിൽ മാസങ്ങളോളം സരിത ജയിലിൽ കിടുന്നു. അതുകൊണ്ട് തന്നെ പെരുമ്പാവൂർ കോടതിയുടെ ശിക്ഷ മേൽക്കോടതികൾ അംഗീകരിച്ചാലും സരിതയ്ക്ക് അത് കഴിഞ്ഞുള്ള കാലം ജയിലിൽ കിടന്നാൽ മതിയാകും. മുൻ ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണും തടവ് പ്രശ്‌നമുള്ള കാര്യമില്ല. പതിനായിരം രൂപയും ചെറിയ തുകയാണ്. അത് അടത്താൽ സ്വന്തം പേരിലുള്ള സ്വത്തുക്കൾ പോലും പിടിച്ചെടുക്കില്ല.
കേസിൽ ആരോപണ വിധേയരായ നടി ശാലു മേനോനെയും അമ്മ കലാ ദേവിയെയും ടീം സോളാറിലെ ജീവനക്കാരനായ മണിലാലിനെയും കോടതി വെറുതെ വിട്ടിരുന്നു. ഇവർക്ക് തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെന്ന് കണ്ടാണ് വെറുതെ വിട്ടത്. 9 കുറ്റങ്ങളാണ് സരിതയ്ക്കും ബിജുവിനുമെതിരെ ചുമത്തിയത്. ഇതിൽ വഞ്ചന മാത്രമാണ് തെളിഞ്ഞത്. മുടിക്കൽ സ്വദേശിയായ സജാദിന് സോളാർ പ്ലാന്റ് നൽകാമെന്ന് പറഞ്ഞ് ടീം സോളാർ 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഇവർക്കെതിരായ കേസ്.
കേസിലെ ഒന്നും രണ്ടും പ്രതികളാണ് സരിതയും ബിജുവും. സോളാർ തട്ടിപ്പിൽ സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്യുന്ന കേസായിരുന്നു ഇത്. പിന്നീടാണ് ഇവർക്കെതിരെ നിരവധി പരാതികൾ ഉയർന്നത്.

