- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ട വേദന മാറുന്നില്ല; കമ്മീഷന് മുന്നിൽ സരിത ഇന്നും ഹാജരായില്ല; 24ന് വന്നില്ലെങ്കിൽ നിയമനടപടിയെന്ന് ജസ്റ്റീസ് ശിവരാജൻ
കൊച്ചി: സോളാർ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷൻ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഹാജരായില്ല. ഈ സാഹചര്യത്തിൽ 24ന് ഹാജരാവണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ് ശിവരാജൻ അന്ത്യശാസനം നൽകി. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത കഴിഞ

കൊച്ചി: സോളാർ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷൻ മുമ്പാകെ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഹാജരായില്ല. ഈ സാഹചര്യത്തിൽ 24ന് ഹാജരാവണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ് ശിവരാജൻ അന്ത്യശാസനം നൽകി. ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
സാക്ഷി വിസ്താരത്തിന് ഹാജരാകില്ലെന്ന് കാണിച്ച് സരിത കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. 23 ന് ശേഷമുള്ള ഏതുദിവസവും ഹാജരാകാമെന്നാണ് സരിത അറിയിച്ചു. എന്നാൽ, ഡോക്ടർ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയിൽ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റും സരിത ഹാജരാക്കി. ഈ സാഹചര്യത്തിലാണ് 24ന് ഹാജരാകാനുള്ള അന്ത്യശാസനം. കഴിഞ്ഞ 18 ന് ഹാജരായ സരിത തൊണ്ട വേദനയാണെന്ന് അറിയിച്ചതിനെ തുടർന്ന് വിസ്താരം നടത്തിയിരുന്നില്ല. വിസ്താരം നീട്ടിക്കൊണ്ടു പോകാനുള്ള സരിതയുടെ നീക്കത്തെ കമ്മിഷൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
അസുഖമായതിനാൽ വിസ്താരം രണ്ടുദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സരിത കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു. അപേക്ഷ പരിഗണിച്ച കമ്മിഷൻ ഫെബ്രുവരി 24ന് സരിതയോട് നിർബന്ധമായും ഹാജരായിരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിട്ടു. തുടർച്ചയായി കമ്മീഷനു മുന്നിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സരിതയെ അറസ്റ്റ് ചെയ്തു കമ്മീഷനു മുന്നിൽ കൊണ്ടുവരണമെന്ന് കേസിലെ മറ്റ് കക്ഷികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു.
അതേസമയം, കമ്മിഷൻ ഇന്ന് ഐജി ടി.ജെ ജോസിനെ വിസ്തരിച്ചു. സരിതയുടെ ഫോൺകോൾ വിവരങ്ങൾ ടി.ജെ ജോസ് നശിപ്പിച്ചുവെന്ന മുൻ ജയിൽ ഡിജിപി അലക്‌സാണ്ടർ ജേക്കബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിസ്താരം നടന്നത്.

