- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പാനൂർ രവി നാളെയോ മറ്റെന്നാളോ വന്നില്ലെങ്കിൽ കളി മാറും; കോൺഗ്രസ് നേതാവ് ഹാജരാകാത്തത് യുഡിഎഫിന് കമ്മീഷന് മേലുള്ള വിശ്വാസ കുറവ് മൂലമോ? നിലപാട് കടുപ്പിച്ച് സോളാർ കമ്മീഷൻ; രവി നാളെയോ മറ്റെന്നാളോ ഹാജരായേ മതിയാകൂ; ഒരു മാസത്തെ അവധി അപേക്ഷ തള്ളി
കൊച്ചി: സോളാർ കമ്മീഷന് മുന്നിലെത്താൻ ഒരു മാസത്തെ സാവകാശം വേണമെന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയുടെ ആവശ്യം ജസ്റ്റീസ് ശിവരാജൻ തള്ളി. നാളെയോ മറ്റെന്നാളോ കമ്മീഷന് മുന്നിൽ ഹാജരായില്ലെങ്കിൽ കളിമാറുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. രവിയെ ഹാജരാപ്പിക്കാൻ അറിയാമെന്നും കമ്മീഷൻ അറിയിച്ചു. കമ്മീഷനിൽ വിശ്വാസമില്ലെന്ന് യുഡിഎഫ് കൺവീനർ പിപ

കൊച്ചി: സോളാർ കമ്മീഷന് മുന്നിലെത്താൻ ഒരു മാസത്തെ സാവകാശം വേണമെന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയുടെ ആവശ്യം ജസ്റ്റീസ് ശിവരാജൻ തള്ളി. നാളെയോ മറ്റെന്നാളോ കമ്മീഷന് മുന്നിൽ ഹാജരായില്ലെങ്കിൽ കളിമാറുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. രവിയെ ഹാജരാപ്പിക്കാൻ അറിയാമെന്നും കമ്മീഷൻ അറിയിച്ചു. കമ്മീഷനിൽ വിശ്വാസമില്ലെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പറഞ്ഞിരുന്നു. ഇതുകൊണ്ടാണോ രവി ഹാജരാകാത്തതെന്ന സംശയവും കമ്മീഷൻ നടത്തി. സോളാർ കമ്മീഷനിൽ മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ചതിൽ മൊഴിയെടുക്കാനാണ് കമ്മീഷൻ തമ്പാനൂർ രവിയോട് ഹജരാകാൻ ആവശ്യപ്പെട്ടത്. ഇന്ന് ഹാജരാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി ഒരു മാസത്തേക്ക് അവധി അപേക്ഷയാണ് തമ്പാനൂർ രവി നൽകിയത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ അന്ത്യശാസനം.
യുഡിഎഫിന് കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഇതു കൊണ്ടാണോ രവി ഹാജരാകാത്തതെന്ന് കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. ഭാര്യക്ക് സുഖമില്ലെന്നാണ് അവധി അപേക്ഷയിൽ കാരണമായി രവി കമ്മീഷനെ അറിയിച്ചത്. സരിത കമ്മീഷനിൽ ഹാജരാകുന്നതിന്റെ തലേന്ന് കമ്മീഷനിൽ പറയേണ്ട കാര്യങ്ങൾ സംബന്ധിച്ച് തമ്പാനൂർ രവിയും സരിതയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതുവരെ സത്യം പുറത്ത് പറയാതിരുന്നത് തമ്പാനൂർ രവിയുടെ പ്രേരണ കൊണ്ടാണെന്നും സരിത മൊഴി നൽകിയിരുന്നു. തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണമടങ്ങിയ സിഡി സരിത കമ്മീഷനിൽ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് തമ്പാനൂർ രവിയിൽ നിന്ന് മൊഴിയെടുക്കാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. അതേസമയം, പൊലീസ് അസോസിയേഷൻ അഭിഭാഷകൻ സരിതയെ ഇന്ന് ക്രോസ് വിസ്താരം ചെയ്യും.
യുഡിഎഫിനു സോളാർ കമ്മീഷനെ വിശ്വാസമില്ലെന്ന് ജസ്റ്റീസ് ശിവരാജൻ പറഞ്ഞു. കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞതും കെപിസിസി വൈസ് പ്രസിഡന്റ് തമ്പാനൂർ രവി കമ്മീഷനു മുന്നിൽ ഹാജരാകാതിരുന്നതും കൂട്ടിവായിക്കണമെന്നും കമ്മീഷൻ നിരീക്ഷിച്ചു. തമ്പാനൂർ രവി കമ്മീഷനു മുന്നിൽ ഹാജരാകാതിരുന്നത് ഗൗരവകരമാണെന്നും ജസ്റ്റീസ് ശിവരാജൻ കൂട്ടിച്ചേർത്തു.

