- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ നിന്നിറങ്ങിയ സരിത താൻ നടത്തിയ എല്ലാ കൂടിക്കാഴ്ചകളും രഹസ്യമായി റിക്കോർഡ് ചെയ്തു; റിക്കോർഡ് ചെയ്യാൻ എല്ലാ നേതാക്കളേയും വീണ്ടും വിളിച്ചു സംസാരിച്ചു; കോട്ടയത്തെ നേതാവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞത് ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ചെന്നിത്തലയും പിള്ളയും ചേർന്ന് കെണിയൊരുക്കിയെന്ന്
കൊച്ചി : സോളർ ഇടപാടിൽ കോൺഗ്രസിലെ ചിലർ ഗ്രൂപ്പ് വൈരാഗ്യം തീർക്കാൻ തന്നെ ഉപയോഗിക്കാൻ ശ്രമിച്ചതായി പ്രതി സരിതാ നായർ പറഞ്ഞിട്ടുണ്ടെന്നു കോട്ടയം ഡിസിസി മുൻ സെക്രട്ടറിയും അഭിഭാഷകനുമായ തോമസ് പി. കൊണ്ടോടിയുടെ വെളിപ്പെടുത്തൽ. അതിനിടെ ജയിൽ മോചിതയായ സരിത താൻ നടത്തിയ കൂടിക്കാഴ്ചകളെല്ലാം രഹസ്യമായി റിക്കോർഡ് ചെയ്തുവെന്നും വ്യക്തമായി. ഇങ്ങനെ റിക്കോർഡ് ചെയ്ത ശബ്ദങ്ങളാണ് സിഡിയിലാക്കി സോളാർ കമ്മീഷന് സരിത നൽകിയത്. ഈ തെളിവുകൾ കമ്മീഷനും തെളിവായി ഉപയോഗിക്കുകയാണ്. തോമസ് പി കൊണ്ടോടിയോട് കമ്മീഷൻ തെളിവ് സഹിതമാണ് കാര്യങ്ങൾ ചോദിച്ചത്. കേസിൽ കോടതിയിൽ ഹാജരാകുമ്പോൾ എ ഗ്രൂപ്പിലെ പ്രമുഖനെതിരെ മൊഴി നൽകണമെന്ന് ഉന്നത പൊലീസ് മേധാവി നിർബന്ധിച്ചുവെന്നും അത് ഐ ഗ്രൂപ്പിലെ പ്രമുഖന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും സരിത പറഞ്ഞതായി തോമസ് കൊണ്ടോടി സോളർ അന്വേഷണ കമ്മിഷനു മൊഴി നൽകി. ജയിലിൽനിന്നിറങ്ങിയ ശേഷം 2015ൽ സരിത കാണാനെത്തി. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിലെ പ്രമുഖന്റെ രഹസ്യ അജൻഡ നടപ്പാക്കുന്നതിനു തന്നെ ഉപയോഗിക്കാൻ ശ്രമിച്ചുവെന

കൊച്ചി : സോളർ ഇടപാടിൽ കോൺഗ്രസിലെ ചിലർ ഗ്രൂപ്പ് വൈരാഗ്യം തീർക്കാൻ തന്നെ ഉപയോഗിക്കാൻ ശ്രമിച്ചതായി പ്രതി സരിതാ നായർ പറഞ്ഞിട്ടുണ്ടെന്നു കോട്ടയം ഡിസിസി മുൻ സെക്രട്ടറിയും അഭിഭാഷകനുമായ തോമസ് പി. കൊണ്ടോടിയുടെ വെളിപ്പെടുത്തൽ. അതിനിടെ ജയിൽ മോചിതയായ സരിത താൻ നടത്തിയ കൂടിക്കാഴ്ചകളെല്ലാം രഹസ്യമായി റിക്കോർഡ് ചെയ്തുവെന്നും വ്യക്തമായി. ഇങ്ങനെ റിക്കോർഡ് ചെയ്ത ശബ്ദങ്ങളാണ് സിഡിയിലാക്കി സോളാർ കമ്മീഷന് സരിത നൽകിയത്. ഈ തെളിവുകൾ കമ്മീഷനും തെളിവായി ഉപയോഗിക്കുകയാണ്. തോമസ് പി കൊണ്ടോടിയോട് കമ്മീഷൻ തെളിവ് സഹിതമാണ് കാര്യങ്ങൾ ചോദിച്ചത്.
കേസിൽ കോടതിയിൽ ഹാജരാകുമ്പോൾ എ ഗ്രൂപ്പിലെ പ്രമുഖനെതിരെ മൊഴി നൽകണമെന്ന് ഉന്നത പൊലീസ് മേധാവി നിർബന്ധിച്ചുവെന്നും അത് ഐ ഗ്രൂപ്പിലെ പ്രമുഖന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നും സരിത പറഞ്ഞതായി തോമസ് കൊണ്ടോടി സോളർ അന്വേഷണ കമ്മിഷനു മൊഴി നൽകി. ജയിലിൽനിന്നിറങ്ങിയ ശേഷം 2015ൽ സരിത കാണാനെത്തി. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിലെ പ്രമുഖന്റെ രഹസ്യ അജൻഡ നടപ്പാക്കുന്നതിനു തന്നെ ഉപയോഗിക്കാൻ ശ്രമിച്ചുവെന്നു കൂടിക്കാഴ്ചയിൽ സരിത പറഞ്ഞു. യുഡിഎഫിൽ നിന്നു പുറത്തായ നേതാവും ഈ ആവശ്യം ഉന്നയിച്ചു ഭീഷണിപ്പെടുത്തി. ഇതിനു വഴങ്ങാത്തതിനാൽ കസ്റ്റഡി പല തവണ നീട്ടിവാങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദ്രോഹിച്ചുവെന്നും സരിത കൂടിക്കാഴ്ചയിൽ പറഞ്ഞു.
സോളാർ തട്ടിപ്പ് കേസുകളിൽ കോടതികളിൽ ഹാജരാകുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകണമെന്ന് എ.ഡി.ജി.പി: കെ പത്മകുമാർ 34 തവണ നിർബന്ധിച്ചതായി സരിത പറെഞ്ഞന്ന് അഡ്വ. തോമസ് പി. കൊണ്ടോടിയുടെ മൊഴി ഏറെ നിർണ്ണായകാണ്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് പത്മകുമാർ ഇതിനു നിർബന്ധം പിടിച്ചതെന്ന് സരിത പറഞ്ഞതായും പുതുപ്പള്ളി സ്വദേശിയായ തോമസ് കൊണ്ടോടി സോളാർ കമ്മിഷനിൽ പറഞ്ഞു.
ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം സരിത 2015ൽ തന്നെ വന്നുകണ്ടിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചപ്പോൾ വഴങ്ങാതിരുന്നതിനാൽ പത്മകുമാർ ഇടപെട്ട് പൊലീസ് കസ്റ്റഡി പലതവണ നീട്ടിവാങ്ങിയെന്ന് സരിത പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ രഹസ്യ അജൻഡ നടപ്പാക്കുന്നതിന് തന്നെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യമെന്നും സരിത പറഞ്ഞു. യു.ഡി.എഫിൽനിന്ന് പുറത്തായ മറ്റൊരു നേതാവും ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകാൻ സരിതയെ പ്രേരിപ്പിച്ചു. അപ്രകാരം ചെയ്തില്ലെങ്കിൽ വീണ്ടും ജയിലിൽ പോകേണ്ടിവരുമെന്ന് ആ നേതാവ് ഭീഷണിപ്പെടുത്തിയെന്നു സരിത പറഞ്ഞിരുന്നെന്നും കൊണ്ടോടി പറഞ്ഞു.
തോമസ് കൊണ്ടോടിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണത്തിന്റേതെന്ന പേരിൽ സരിത ഹാജരാക്കിയിരുന്ന ഓഡിയോ സിഡി കമ്മിഷൻ അഭിഭാഷകൻ സി. ഹരികുമാർ തോമസ് കൊണ്ടോടിയെ കേൾപ്പിച്ചു. ചില ഭാഗങ്ങളിലെ ശബ്ദം തന്റേതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയിലിൽ നിന്നിറങ്ങിയ സരിത തെളിവ് ശേഖരണത്തിന് നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് ഇതിലൂടെ പുറത്തുവരുന്നത്.
സോളർ കേസുകൾ വാദിക്കണമെന്നാവശ്യപ്പെട്ട് സരിത അപേക്ഷ നൽകിയിരുന്നു. എന്നാൽ, കേസുകൾ ഏറ്റെടുത്തില്ല. ഇടയ്ക്ക് അവർ തന്നോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഉമ്മൻ ചാണ്ടിയോടു പറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ ടിവി ചാനലിൽ തനിക്കെതിരെ പറയുമെന്ന് സരിത ഭീഷണിപ്പെടുത്തി. ഇതിനിടെ, ബിജുവിനു വേണ്ടി കേസുകളിൽ ഹാജരാകുന്നതിന് ജയിലിൽ ചെന്നുകണ്ട് വക്കാലത്ത് ഒപ്പിട്ടു വാങ്ങിയിരുന്നു. ഇക്കാര്യം ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്തപ്പോൾ, അതിലൊന്നും ഇടപെടേണ്ടെന്നും അയാൾക്ക് പരോളിനൊക്കെ സഹായം ചെയ്താൽ അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
അറസ്റ്റിലാകുന്നതിനു മുൻപ് ടീം സോളർ കമ്പനിയുടെ നടത്തിപ്പുകാർ എന്നു പരിചയപ്പെടുത്തി ബിജുവും സരിതയും തന്നെ ഫോൺ ചെയ്തിട്ടുണ്ടെന്നും നേരിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും തോമസ് കൊണ്ടോടി മൊഴി നൽകി. കേസുകൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സരിത നൽകിയ അപേക്ഷ തോമസ് കൊണ്ടോടി സോളർ കമ്മിഷനിൽ ഹാജരാക്കി. കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫിസറെയും ഇന്നലെ കമ്മിഷൻ വിസ്തരിച്ചു.

