- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖജനാവിന് നഷ്ടമുണ്ടായില്ലെന്ന പരാമർശം ഉമ്മൻ ചാണ്ടിക്ക് ആശ്വാസമാകും; ഭരണ സംവിധാനങ്ങളുടെ ദുരൂപയോഗത്തിലൂടെ പൊതുജനങ്ങളെ വഞ്ചിച്ചെന്ന വിലയിരുത്തൽ വന്നാൽ മുൻ മുഖ്യമന്ത്രിക്ക് തിരിച്ചടിയും; ആഗ്രഹിക്കുന്നതില്ലെങ്കിൽ സരിത വീണ്ടും കോടതിയിൽ പോകും: വേങ്ങരയെ പ്രകമ്പനം കൊള്ളിക്കാൻ റിപ്പോർട്ടുമായി ജസ്റ്റീസ് ശിവരാജൻ യാത്ര തുടങ്ങി; ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കോപ്പു കൂട്ടലെന്ന് സംശയിച്ച് പ്രതിപക്ഷം
കൊച്ചി: ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് കരുതപ്പെടുന്ന സോളാർ കേസ് ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത പരാമർശം ഉണ്ടാവാനിടയുണ്ടെന്ന് സൂചന. സോളാർ കമ്മീഷൻ റിപ്പോർട്ട് ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ശിവരാജൻ ഇന്ന് ഉച്ച കഴിഞ്ഞ് മുഖ്യമന്തിയെ കണ്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കമ്മീഷൻ സമയം നീട്ടിചോദിച്ചിരുന്നെങ്കിലും നൽകാനാവില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കമ്മീഷൻ റിപ്പോർട്ട് നേരത്തെ സമർപ്പിക്കാൻ നിർദ്ദേശം നൽകിയതെന്നാണ് ആരോപണമുയരുന്നത്. വൈകിട്ട് മൂന്നിനാണ് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ സർക്കാർതലം വരെ എത്തിയിരുന്നെങ്ക
കൊച്ചി: ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് കരുതപ്പെടുന്ന സോളാർ കേസ് ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത പരാമർശം ഉണ്ടാവാനിടയുണ്ടെന്ന് സൂചന. സോളാർ കമ്മീഷൻ റിപ്പോർട്ട് ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.സോളാർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ശിവരാജൻ ഇന്ന് ഉച്ച കഴിഞ്ഞ് മുഖ്യമന്തിയെ കണ്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
കമ്മീഷൻ സമയം നീട്ടിചോദിച്ചിരുന്നെങ്കിലും നൽകാനാവില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കമ്മീഷൻ റിപ്പോർട്ട് നേരത്തെ സമർപ്പിക്കാൻ നിർദ്ദേശം നൽകിയതെന്നാണ് ആരോപണമുയരുന്നത്. വൈകിട്ട് മൂന്നിനാണ് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ സർക്കാർതലം വരെ എത്തിയിരുന്നെങ്കിലും സമയം നീട്ടിനൽകാൻ സാധിക്കില്ല എന്നാണ് സർക്കാർ നിലപാടെടുത്തത്. പറഞ്ഞ സമയപരിധിക്കുള്ളിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ കമ്മീഷന് നൽകിയ നിർദ്ദേശം. ഇതേതുടർന്നാണ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തീരുമാനമെടുത്തത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ വിവാദത്തെ സംബന്ധിച്ച റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിക്കാനൊരുങ്ങുന്നത്. അതിനാൽ തന്നെ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. റിപ്പോർട്ടിലെ പരാമർശങ്ങൾ യുഡിഎഫിനെ സംബന്ധിച്ച് നിർണായകമാണ്. ഇത് ഉമ്മൻ ചാണ്ടിക്ക് പൂർണ്ണമായും അനുകൂലമാകില്ലെന്നാണ് സൂചന. സോളാർ അഴിമതി ഖജനാവിന് നഷ്ടമുണ്ടാക്കിയില്ലെന്ന പരാമർശം ഇതിലുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഭരണ സംവിധാനങ്ങളുടെ ദുരുപയോഗം നടന്നുവെന്നും ചൂണ്ടികാട്ടപ്പെടും. ഇത് ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയാകും.
കേസിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകളും രേഖകളും തന്റെ കക്ഷി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും ഇത് കണക്കിലെടുത്ത് കമ്മീഷൻ ഇദ്ദേഹത്തിനെതിരെ നടപടിക്ക് ഗവൺമെന്റിനോട് ശുപാർശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലാത്ത പക്ഷം ഇക്കാര്യത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും വാദി സരിത എസ് നായരുടെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി എ ആളൂർ മറുനാടനോട് വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യാവസായി എം എ യൂസഫലി,വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണകക്കരാർ ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് എന്നിവരിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്നതിനായി തന്നേ ഉപയോഗിച്ചെന്നുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ സരിത എസ് നായർ സോളാർ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങൾ.
ഇത് സംബന്ധിച്ച് സരിതയുടെ അഭിഭാഷകൻ അളൂർ ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുകയും ഈ അവസരത്തിൽ അദ്ദേഹം ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.കമ്മീഷന്റെ മണിക്കൂറുകൾ നീണ്ട വിസ്താരത്തിരത്തിലും തനിക്കെതിരെ സരിത ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഉമ്മൻ ചാണ്ടി നിഷേധിക്കുകയായിരുന്നു. സരിത സമർപ്പിച്ചിട്ടുള്ള തെളിവുകൾ പ്രതിഭാഗത്തിന്റെ ഈ ആരോപണത്തെ പൊളിച്ചടുക്കുന്നതാണെന്നാണ് ആളൂരിന്റെ ഉറച്ച വിശ്വാസം. മൊഴിടുക്കുന്നതിനായി സരിതയെ കമ്മീഷൻ പലതവണ വിളിപ്പിച്ചിട്ടും ഹാജരായിരുന്നില്ല.പിന്നീട് കമ്മീഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് സരിത കമ്മീഷന് മുമ്പാകെ മൊഴിനൽകാനെത്തിയത്.ഇതിന് ശേഷം വീണ്ടും ഒരിക്കൽകൂടി മൊഴിയെടുക്കാൻ സരിതയോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.ഈ അവസരത്തിലാണ് ്അഡ്വ.ആളൂർ സരിതയുടെ അഭിഭാഷകനായി രംഗത്തെത്തിയത്.
മുഖ്യമന്തിയായിരിക്കെ ഗൺമാനായിരുന്ന സലിംരാജിന്റെ മൊബൈലിൽ നിന്നും ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പൻ,ജിക്കുമോൻ എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമേ മുൻ മന്തിമാരായ അടൂർ പ്രകാശ് ,എ പി അനിൽകുമാർ,അര്യാടൻ മുഹമ്മദ് ,കെ സി വേണുഗോപാൽ ,എം എൽ എ മാരായ മോൻസ് ജോസഫ് ,ഹൈബി ഈഡൻ.ഏ പി അബ്ദുള്ളകുട്ടി, പി സി വിഷ്ണുനാഥ് തുടങ്ങയവരും അനിൽകുമാറിന്റെ പി എ ആയിരുന്ന നസിറുള്ളയും തന്നെ പലതരത്തിൽ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതായി സരിത കമ്മീഷന് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് സമർപ്പിക്കുന്നത്.ഇതിന്മേൽ പിന്നീട് സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടത്.കമ്മീഷൻ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ് കേസും അറസ്റ്റുമുൾപ്പെടെയുള്ള നിയമനടപടികൾക്ക് ശുപാർശ്വചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നൽകിയ കരാർ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന തരത്തിലാണോ എന്നകാര്യത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
40 കൊല്ലത്തോളം പദ്ധതിയിൽ നിന്നും സംസ്ഥാനത്തിന് നേട്ടമൊന്നുമില്ലന്നും ഇതിന് ശേഷം കരാറുകാർക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് ധാരണപത്രം ഒപ്പിട്ടിട്ടുള്ളതെന്നുമാന്നായിരുന്നു കോടതിയുടെ നിരീക്ഷണം.എം കെ സലീം സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിക്കവേ സി എ ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി കരാറിൽ സംശയം പ്രകടിപ്പിച്ചത്. അതിവേഗം ബഹുദൂരം കർമ്മപദ്ധതിയുടെ അമരക്കാരനായിരുന്ന ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന്റെ പേരിൽ സംസ്ഥാനത്തെ പണയപ്പെടുത്തിയെന്ന തരത്തിൽ രാഷ്ടട്രീയ എതിരാളികൾ നടത്തിവരുന്ന പ്രചാരണത്തിന് ഹൈക്കോടതി നിരീക്ഷണം ആക്കംകൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല.
കരാറിൽ അഴിമതിയുണ്ടെങ്കിൽ ഇടത് സർക്കാരിന് അത് വേണ്ടന്നുവയ്ക്കാമല്ലോ എന്നായിരുന്നു ഇത് സംമ്പന്ധിച്ചുയർന്ന ആരോപണങ്ങളോട് ഉമ്മൻ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നത്.ഇത്തരത്തിൽ നടപടിയുമായി ഇടത് സർക്കാർ മുന്നോട്ട് പോയിരുന്നെങ്കിൽ അത് രാഷ്ട്രീയ പകപോക്കൽ എന്ന വാദം നിരത്തി ഉമ്മനും കൂട്ടരും തെരുവിൽ നേരിട്ടേനെ. ഇപ്പോൾ ഹൈക്കോടതി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയതോടെ രാഷ്ട്രീയത്തിനപ്പുറമുള്ള തലത്തിലേ കാര്യങ്ങൾ എത്തിക്കഴിഞ്ഞു.സോളാർ വിധികൂടി എതിരായാൽ പാർട്ടിയിൽ ഇപ്പോൾ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങൾ ഉമ്മൻ ചാണ്ടി വിഭാഗത്തിന് കനത്ത തിരിച്ചടിയാവുമന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽനടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. ടീം സോളാർ നടത്തിപ്പുകാരായ സരിത എസ്. നായർ അടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബർ 23-നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ സരിതയുമായി നടത്തിയ ഫോൺരേഖകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.
പ്രധാനസാക്ഷിയായ സരിതയിൽനിന്നടക്കം തെളിവുകൾ ശേഖരിക്കാൻ വൈകിയതാണ് കമ്മിഷൻ റിപ്പോർട്ട് വൈകാൻ കാരണം. 2015 ജനുവരി 12-ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15-നാണ് അവസാനിച്ചത്. മൊത്തം 216 സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റൽ വീഡിയോ, ഓഡിയോരേഖകൾ, അച്ചടിച്ച രേഖകൾ എന്നിവ കമ്മിഷനിൽ ഹാജരാക്കി. കമ്മിഷന്റെ കാലാവധി 27-ന് അവസാനിക്കും.