- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളർ കേസിൽ ഉമ്മൻ ചാണ്ടി, പി.പി.തങ്കച്ചൻ, ജിക്കുമോൻ എന്നിവരെ വീണ്ടും വിസ്തരിക്കും; രണ്ടാമതും വിളിച്ചു വരുത്തിയത് പുതിയ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ
കൊച്ചി: സോളർ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമ്മിഷനു മുന്നിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്നു കമ്മീഷൻ വ്യക്തമാക്കി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അപേക്ഷയിലാണ് തീരുമാനം. ക.ബാബു, പി.പി.തങ്കച്ചൻ, പി.സി.ജോർജ്, സലിം രാജ്, ജിക്കുമോൻ എന്നിവരെയും വിസ്തരിക്കും. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമ്മിഷനു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കമ്മിഷനു ലഭിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതൽ വ്യക്തത വരുത്താനാണ് 38 പേരെ വീണ്ടും വിസ്തരിക്കാൻ തീരുമാനമെടുത്തത്. സരിതയുടെ ഫോൺ സന്ദേശങ്ങൾ കമ്മിഷൻ വിശദമായി പരിശോധിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നൽകിയിരുന്നു. എന്നാൽ മുൻപു വിസ്തരിച്ചപ്പോൾ ഉമ്മൻ ചാണ്ടി ഇതു നിഷേധിച്ചു. ഇക്കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തണമെന്നാണ് കമ്മിഷന്റെ നിലപാട്.

കൊച്ചി: സോളർ കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമ്മിഷനു മുന്നിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കുമെന്നു കമ്മീഷൻ വ്യക്തമാക്കി.
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അപേക്ഷയിലാണ് തീരുമാനം. ക.ബാബു, പി.പി.തങ്കച്ചൻ, പി.സി.ജോർജ്, സലിം രാജ്, ജിക്കുമോൻ എന്നിവരെയും വിസ്തരിക്കും.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ തെളിവുകളും സാക്ഷിമൊഴികളും കമ്മിഷനു മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കമ്മിഷനു ലഭിച്ച തെളിവുകളിലും സാക്ഷിമൊഴികളിലും കൂടുതൽ വ്യക്തത വരുത്താനാണ് 38 പേരെ വീണ്ടും വിസ്തരിക്കാൻ തീരുമാനമെടുത്തത്.
സരിതയുടെ ഫോൺ സന്ദേശങ്ങൾ കമ്മിഷൻ വിശദമായി പരിശോധിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി സരിത മൊഴി നൽകിയിരുന്നു. എന്നാൽ മുൻപു വിസ്തരിച്ചപ്പോൾ ഉമ്മൻ ചാണ്ടി ഇതു നിഷേധിച്ചു. ഇക്കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്തണമെന്നാണ് കമ്മിഷന്റെ നിലപാട്.

