- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും സോളാർ കമ്മീഷൻ; ബലാത്സംഗ കുറ്റങ്ങൾ അടക്കം ചുമത്തി കേസെടുക്കുമെന്ന് നിയമോപദേശ ലഭിച്ചെന്ന് മുഖ്യമന്ത്രി; ലൈംഗിക സംതൃപ്തി നേടലും കൈക്കൂലിയാണെന്ന് കമ്മീഷൻ: സോളാർ വിവാദ നായികയെ ലൈംഗികമായി ഉപയോഗിച്ച നേതാക്കൾക്കെല്ലാം ചങ്കിടിപ്പ്
തിരുവനന്തപുരം: സോളാർ വിവാദത്തിലെ നായിക സരിത എസ് നായരെ ലൈംഗികമായി ഉന്നതർ പീഡിപ്പിച്ചെന്ന് സോളാർ കമ്മീഷർ റിപ്പോർട്ടിലെ കണ്ടെത്തൽ. സംരംഭകയായ സ്ത്രീയെ ഉന്നതർ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങൾ അടക്കം ചുമത്താമെന്ന് കമ്മീഷൻ റിപ്പോർട്ടിലെ ശുപാർയിൽ പറയുന്നു. ഈ നിർദേശ പ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സോളാർ വിവാദത്തിൽ ലൈംഗിക സംതൃപ്തി നേടലും കൈക്കൂലിയായി കണക്കാക്കുന്നതായി സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രകാരം വിജിലൻസ് അന്വേഷണത്തിനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ പറയുന്നുണ്ട്. ഈ കത്തിൽ പറയുന്നവർക്കെതിരെയാണ് പീഡന കേസ് രജിസ്റ്റർ ചെയ്തതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. സരിതയുടെ കത്തിൽ പരാമർശിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കും. ലൈംഗിക പീഡനത്തെ കൈക്കൂലിയായി കണക്കാമെന്നും ഇവർക്കെതിരെ അഴ
തിരുവനന്തപുരം: സോളാർ വിവാദത്തിലെ നായിക സരിത എസ് നായരെ ലൈംഗികമായി ഉന്നതർ പീഡിപ്പിച്ചെന്ന് സോളാർ കമ്മീഷർ റിപ്പോർട്ടിലെ കണ്ടെത്തൽ. സംരംഭകയായ സ്ത്രീയെ ഉന്നതർ ലൈംഗികമായി ഉപയോഗപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബലാത്സംഗ കുറ്റങ്ങൾ അടക്കം ചുമത്താമെന്ന് കമ്മീഷൻ റിപ്പോർട്ടിലെ ശുപാർയിൽ പറയുന്നു. ഈ നിർദേശ പ്രകാരം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സോളാർ വിവാദത്തിൽ ലൈംഗിക സംതൃപ്തി നേടലും കൈക്കൂലിയായി കണക്കാക്കുന്നതായി സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രകാരം വിജിലൻസ് അന്വേഷണത്തിനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുകൾ പറയുന്നുണ്ട്. ഈ കത്തിൽ പറയുന്നവർക്കെതിരെയാണ് പീഡന കേസ് രജിസ്റ്റർ ചെയ്തതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
സരിതയുടെ കത്തിൽ പരാമർശിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കും. ലൈംഗിക പീഡനത്തെ കൈക്കൂലിയായി കണക്കാമെന്നും ഇവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കുറ്റം ചുമത്താമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തും. നോർത്ത് സോൺ ഡിജിപി രാജേഷ് ദിവാനായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് അന്വേഷണം നടക്കും. കെ പത്മകുമാർ ഐപിഎസ്, ഡിവൈഎസ്‌പി ഹരികൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കും.
കമ്മീഷൻ റിപ്പോർട്ടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സോളാർ കേസിലെ പ്രധാന ഉത്തരവാദികളാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കേസിൽ നിന്നും രക്ഷപെടുത്താൻ വഴിവിട്ട് പ്രവർത്തിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.
കമ്മിഷൻ റിപ്പോർട്ടിന്മേൽ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും സർക്കാർ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നൽകുകയായിരുന്നു. റിപ്പോർട്ടിനകത്തുള്ള പരാമർശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നൽകിയിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഇവ നിയമസഭയിൽ സമർപ്പിക്കും.
സെപ്റ്റംബർ 26 നാണ് കമ്മീഷൻ ആധ്യക്ഷൻ റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. തുടർന്ന് സർക്കാർ റിപ്പോർട്ടിന്മേൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡ്വക്കേറ്റ് ജനറൽ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തിൽ ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്.