- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിരെന്ന് പിണറായി വിജയൻ; സരിതയിൽ നിന്ന് കൈക്കൂലി വാങ്ങിയ മുൻ മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണം; ഉമ്മൻ ചാണ്ടിയെ കേസിൽ നിന്ന് രക്ഷിക്കാൻ അവിഹിത ഇടപെടൽ നടത്തിയതിന് തിരുവഞ്ചൂരിനെതിരേയും അന്വേഷണം; വേങ്ങരയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ശിവരാജൻ കമ്മീഷൻ കണ്ടെത്തലുകൾ പുറത്തുവിട്ട് പിണറായി വിജയൻ; സരിതയുടെ സോളാറിൽ ഉമ്മൻ ചാണ്ടിയെ പൂട്ടാൻ സർക്കാർ
തിരുവനന്തപുരം: വിവാദമായ സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്തി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. ജുഡീഷ്യൽ കമ്മീഷന്റെ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിലെ വിശദാംശങ്ങൾ വിശദീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താമെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതായി പിണറായി വിജയൻ വ്യക്തമാക്കി. ഇത് പ്രകാരമുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ടു. പ്രത്യേക അന്വേഷണ സംഘത്തലവൻ അടക്കമുള്ളവർ കേസിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടെന്നും സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആര്യാടൻ മുഹമ്മദിന് എതിരെയും കടുത്ത പരാമർശങ്ങളാണ് കമ്
തിരുവനന്തപുരം: വിവാദമായ സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്തി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. ജുഡീഷ്യൽ കമ്മീഷന്റെ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിലെ വിശദാംശങ്ങൾ വിശദീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താമെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതായി പിണറായി വിജയൻ വ്യക്തമാക്കി. ഇത് പ്രകാരമുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ടു. പ്രത്യേക അന്വേഷണ സംഘത്തലവൻ അടക്കമുള്ളവർ കേസിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടെന്നും സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആര്യാടൻ മുഹമ്മദിന് എതിരെയും കടുത്ത പരാമർശങ്ങളാണ് കമ്മീഷന്റെ കണ്ടെത്തിൽ.
നാല് വാള്യങ്ങളുള്ള റിപ്പോർട്ടാണ് താൻ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ജസ്റ്റിസ് ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 27ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ സർക്കാരിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സോളാർ തട്ടിപ്പ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ ഉൾപ്പടെ നിരവധി പ്രമുഖരെ കേസിൽ കമ്മീഷൻ വിസ്തരിച്ചിരുന്നു.നിയമത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് റിപ്പോർട്ടിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഉമ്മൻ ചാണ്ടി പറഞ്ഞു.
2013ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസായ ജി.ശിവരാജനെ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്. പിന്നീട് കമ്മീഷന് പലതവണ കാലാവധി നീട്ടി നൽകിയിരുന്നു. സോളാർ കേസിൽ സർക്കാരിന് ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കിൽ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷൻ അന്വേഷിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി കമീഷനുമുന്നിൽ തുടർച്ചയായി 14 മണിക്കൂർ മൊഴി നൽകിയിരുന്നു. അടുത്ത നടപടിയെന്നോണം കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ടതുണ്ട്.
കേസിൽ ഉമ്മൻ ചാണ്ടിക്കും ഓഫീസിനുമുള്ള പങ്ക് വ്യക്തമായി . ടീം സോളാറിനും സരിത നായർക്കും വേണ്ടി ഇവർ വഴിവിട്ട സഹായങ്ങൾ നൽകിയതായും ഉമ്മൻ ചാണ്ടി നേരിട്ടും മറ്റുള്ളവർ മുഖേനയും കൈക്കൂലി വാങ്ങിയതായും പറയുന്നുണ്ട്. ഉമ്മൻ ചാണ്ടിക്ക് പുറമെ സഹായികളായ ജോപ്പൻ, ജിക്കുമോൻ, സലിം രാജ് . കുരുവിള എന്നിവക്കെതിരെയും കേസെടുക്കും. കേസ് ഒതുക്കി തീർക്കുന്നതിനും ഉമ്മൻ ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങൾ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാൻ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊർജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിനെതിരെ കേസെടുക്കുന്നത്.
ഉമ്മൻ ചാണ്ടിയെ കേസിൽ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാൻ ശ്രമിച്ച മുൻ എഎൽഎമാരായ തമ്പാന്നൂർ രവി, ബെന്നി ബെഹ്നാൻ എന്നിവർക്കെതിരെയും കേസെടുക്കും. ഉമ്മൻ ചാണ്ടിയെ കേസിൽ നിന്നും രക്ഷപെടുത്താൻ ഇടപെട്ട പൊലീസ് ഓഫീസർമാരായ കെ പത്മകുമാർ ഐ പി എസ് , ഡി വൈ എസ് പി ഹേമചന്ദ്രൻ എന്നിവർക്കെതിരെ പ്രതേക സംഘം അന്വേഷിക്കും. സരിതാ നായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി.
പൊലീസ് അസോ സെക്രട്ടറി ജി ആർ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വകുപ്പുതല നടപടിയെടുക്കാനും ക്രിമനൽ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചു.